സുജോയും കാമുകിയും കണ്ടുമുട്ടി! പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തി സഞ്ജന, ബിഗ് ബോസ് താരത്തിന്റെ പ്രണയം
ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഏറെ നിരാശയാണ് മലയാളത്തിലെ രണ്ടാം പതിപ്പ് സമ്മാനിച്ചത്. വലിയ പ്രതീക്ഷകളുമായി ആരംഭിച്ച പരിപാടി പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ഇടക്കാലത്ത് മത്സരാര്‍ഥികള്‍ക്ക് കണ്ണിന് അസുഖം വന്നതും പുറത്ത് പോകേണ്ടി വന്നതോടെ പ്രതിസന്ധികള്‍ ഏറെയായിരുന്നു. എന്നാല്‍ മത്സരാര്‍ഥികളായി എത്തിയ താരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആദ്യ സീസണില്‍ ഷിയാസ് കരീം ആയിരുന്നെങ്കില്‍ ഇത്തവണ ഇന്ത്യയിലെ പ്രമുഖ മോഡലുകളില്‍ ഒരാളായ സുജോ മാത്യൂവും ബിഗ് ബോസിലുണ്ടായിരുന്നു. മത്സരത്തിനെത്തിയതിന് ശേഷം സുജോയുടെ പ്രണയത്തെ ചുറ്റി പറ്റിയുള്ള കമന്റുകളായിരുന്നു വന്നിരുന്നത്. ഇപ്പോഴിതാ തന്റെ യഥാര്‍ഥ കാമുകിയെ കാണാന്‍ എത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസില്‍ അലക്സാന്‍ഡ്രയും സുജോയും തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദമായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇരുവരും പ്രണയത്തിലായി എന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴെക്കും അത് പൊളിയുകയായിരുന്നു. സുജോയുടെ കസിനും മോഡലുമായ പവന്‍ ജിനോ തോമസ് കൂടി ബിഗ് ബോസിലേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ വേറെ ലെവലിലേക്ക് എത്തിയത്. പവന്‍ ആണ് സുജോയുടെ കാമുകിയായ സഞ്ജനയെ കുറിച്ച് വീടിനുള്ളില്‍ നിന്നും വെളിപ്പെടുത്തിയത്. അക്കാര്യം സുജോ തന്നെ വ്യക്തമാക്കുകയും ചെയ്തു.
Recommended Video

പവന്റെ വെളിപ്പെടുത്തലിന് പിന്നാലെ സുജോയുടെ പെണ്‍സുഹൃത്തിനെ തേടി ആരാധകരെത്തി. ഒടുവില്‍ സഞ്ജന തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷം ഇരുവരും രണ്ടിടങ്ങളിലായി പോയത് വലിയ സങ്കടമായി മാറിയിരുന്നു. ലോക്ഡൗണില്‍ സുജോ മുംബൈയിലും സഞ്ജന ബാംഗ്ലൂരിലും കുടുങ്ങിയതോടെ പരസ്പരം കാണാന്‍ പറ്റുന്നില്ലെന്ന സങ്കടത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട് മിസ് ചെയ്യുന്ന കാര്യം പറയുകയും ചെയ്തു.

ഒടുവില്‍ ഇരുവരും കണ്ടുമുട്ടിയെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം സുജോ പങ്കുവെച്ച പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. താന്‍ ബാംഗ്ലൂരില്‍ എത്തിയെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ഇത് സഞ്ജനയെ കാണാന്‍ ആണോ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്. സുജോയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ഇത് അന്വേഷിച്ച് എത്തിയത്. അത് സത്യമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സഞ്ജന.

അവസാനം നിന്നെ ഞാന്‍ കണ്ടു. എന്ന ക്യാപ്ഷനില്‍ സുജോയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നൊരു ചിത്രമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്. ലവ് യൂ കുക്കീ... എന്നായിരുന്നു സുജോ ഇതിന് താഴെ കമന്റിട്ടത്. ബിഗ് ബോസ് താരമായിരുന്ന ആര്യ അടക്കമുള്ളവര്‍ സഞ്ജനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. എന്തായാലും ഇരുവരുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാവുമെന്ന കാര്യം കൂടി സഞ്ജന പറഞ്ഞിരുന്നു.


Click it and Unblock the Notifications