പെണ്‍സുഹൃത്ത് പറഞ്ഞ കോഡ് മനസിലാവാതെ സുജോ! ലോക്ഡൗണില്‍ കാണാന്‍ കഴിയാത്ത സങ്കടത്തില്‍ താരങ്ങള്‍
ഇന്ത്യയിലെ പ്രമുഖ മോഡലുകളില്‍ ഒരാളാണ് സുജോ മാത്യൂ. മോഡലിങ് രംഗത്ത് ഉയര്‍ച്ചയിലാണെങ്കിലും ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതിന് ശേഷമായിരുന്നു സുജോ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. അലക്‌സാന്‍ഡ്രയുമായിട്ടുള്ള സൗഹൃദമായിരുന്നു സുജോയ്ക്ക് ജനപ്രീതി നേടി കൊടുത്തതിന് പിന്നില്‍.
അതേ സമയം സുജോയുടെ പെണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ ഇതേ കുറിച്ചായി ചര്‍ച്ചകള്‍. ഇപ്പോള്‍ സുജോയെ പോലെ തന്നെ സഞ്ജനയും കേരളത്തിന് സുപരിചിതരായി മാറിയിരിക്കുകയാണ്. തങ്ങളുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്ന് സൂചന തന്നിട്ടുണ്ട്. ഇപ്പോള്‍ സുജോയുടെ പോസ്റ്റിന് താഴെ സഞ്ജന കൊടുത്തൊരു കമന്റാണ് തരംഗമാവുന്നത്.

ലോക് ഡൗണില്‍ ആയതോടെ പലരും സ്ഥലങ്ങളില്‍ തന്നെ കുടുങ്ങി പോയിരിക്കുകയാണ്. ഒരുപാട് പേര്‍ വീടുകളില്‍ കഴിയുകയാണെങ്കില്‍ മറ്റ് ചിലര്‍ ജോലി സ്ഥലങ്ങളിലും മറ്റുമാണ്. പരസ്പരം കാണുന്നതിന് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ലോക്ഡൗണില്‍ കുടുങ്ങിയതോടെ പരസ്പരം കാണാന്‍ പറ്റുന്നില്ലെന്ന സങ്കടത്തിലാണ് ബിഗ് ബോസ് താരം സുജോയും കാമുകി സഞ്ജനയും. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോസ് ഈ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വരാറുണ്ട്.

ലോക് ഡൗണിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിഗ് ബോസ് മത്സരം നിര്‍ത്തി വെച്ച് മത്സരാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്. മുംബൈയിലേക്ക് തിരിച്ചെത്തിയതിന് ശേഷം സുജോയും സഞ്ജനയും കണ്ടുമുട്ടിയിരുന്നു. എന്നാലിപ്പോള്‍ ലോക്ഡൗണ്‍ നീണ്ട് പോവുന്നതോടെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇത് വ്യക്തമാക്കി കൊണ്ടുള്ള കമന്റാണ് സുജോയുടെ പോസ്റ്റിന് താഴെ സഞ്ജന ഇട്ടത്. ഒരു കോഡ് ഭാഷയിലായിരുന്നു കമന്റ്. ഇന്തെന്താണെന്ന് സുജോയ്ക്ക് മനസിലാകതെ പോവുകയും ചെയ്തു.

സഞ്ജനയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് സുജോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ഇട്ടത്. കൊറോണ വേഗം പോവണമെന്നും സഞ്ജനയെ മിസ് ചെയ്യുന്നുണ്ടെന്നുമൊക്കെ ചിത്രത്തിന് ഹാഷ് ടാഗിലൂടെ സുജോ ക്യാപ്്ഷന്‍ കൊടുത്തു. ഈ പോസ്റ്റിന് താഴെ 'ങഥഠങആ' എന്നായിരുന്നു സഞ്ജനയുടെ കമന്റ്. ഇതെന്താണെന്ന് ചോദിച്ച് സുജോയും എത്തി. പിന്നാലെ (ങശ ൈഥീൗ ഠീ ഠവല ങീീി & ആമരസ) ഇതാണ് അതിന്റെ ഫുള്‍ഫോം എന്ന് വ്യക്തമാക്കി സഞ്ജന മറുപടിയും കൊടുത്തു. സുജോപറഞ്ഞതിന് മുന്നോടിയായി താനും അത്രയധികം മിസ് ചെയ്യുന്നുണ്ടെന്ന കാര്യം ഒരു കോഡ് ഭാഷയിലൂടെ അവതരിപ്പിക്കുകയിരുന്നു സഞ്ജന ചെയ്തത്.

സുജോയുടെ സുഹൃത്തും ബന്ധു കൂടി ആയ പവന്‍ ജിനോ തോമസ് ബിഗ് ബോസിലേക്ക് വന്നതോടെയാണ് കൂടുതല്‍ കാര്യങ്ങള്‍ എല്ലാവരും അറിയുന്നത്. സുജോ സഞ്ജന എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇത് സീരിസ് റിലേഷന്‍ ആണെന്നുമൊക്കെ പവന്‍ തുറന്ന് പറയുകയും ചെയ്തു. ഇതോടെ സഞ്ജനയെ തേടി സോഷ്യല്‍ മീഡിയയും എത്തി. അങ്ങനെ മുംബൈയില്‍ നിന്നുള്ള സഞ്ജന സുജോയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.


Click it and Unblock the Notifications