ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാകാത്ത ആ സമ്മാനം! പങ്കുവെച്ച് വീണാ നായര്‍
ബിഗ് ബോസ് മലയാളത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് വീണാ നായര്‍. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന താരം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പുറത്താവുകയായിരുന്നു. ബിഗ് ബോസില്‍ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം വീണ തുറന്നുപറഞ്ഞിരുന്നു. വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എപ്പോഴും എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് അജ്മാനിലായിരുന്നു താരം കുടുംബത്തിനൊപ്പം ചെലവഴിച്ചത്. വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തനിക്ക് ജീവിതത്തില്‍ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
Recommended Video
വീണയുടെ വാക്കുകളിലേക്ക്: 2013 ഓഗസ്റ്റ് 29..മറക്കാനാവാതെ ദിവസം ... ശ്രീപത്മനാഭാ...കവടിയാര്‍ കൊട്ടാരത്തില്‍ ചെല്ലാനും കൊട്ടാരം കാണാനും തമ്പുരാട്ടിമാരെയും, ആദിത്യ വര്‍മ തമ്പുരാനെയും കണ്ടു സംസാരിക്കാനും എല്ലാം ഭാഗ്യമുണ്ടായി..അതിനെല്ലാം അപ്പുറം... വിവാഹമാണെന്നറിഞ്ഞു ലക്ഷ്മിഭായ് തമ്പുരാട്ടി ( ആദ്യത്തെ വിവാഹ സമ്മാനം) ഭഗവാന്‍ അനന്തപത്മനാഭസ്വാമിയുടെ ചിത്രം എനിക്കു സമ്മാനമായി തന്നു.
ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ദിവസത്തിലൊന്ന്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. ഒത്തിരി ഒത്തിരി ബഹുമാനിക്കുന്നു രാജകുടുംബത്തെ. ഒത്തിരി സന്തോഷിക്കുന്നു ഇപ്പോള്‍. ഞങ്ങടെ ചങ്ങനാശേരി വീട്ടില്‍ വിളക്കുകത്തിക്കുന്നിടത്തു ഇന്നും ഈ ഭഗവാന്‍ കൂടുണ്ട്.. ഞങ്ങള്‍ക്ക് ഐശ്വര്യമായി...ഓം നമോ നാരായണായ, വീണ നായര്‍ കുറിച്ചു.
ബിഗ് ബോസില്‍ എത്തിയ ശേഷം നടിയുടെ കലാമികവ് എല്ലാവരും കണ്ടതാണ്. ഷോയിലുണ്ടായിരുന്ന സമയത്ത് സഹമല്‍സരാര്‍ത്ഥികള്‍ക്കായി ഓട്ടന്‍ തുളളലും കേരളനടവുമെല്ലാം താരം അവതരിപ്പിച്ചിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പാട്ടും ഡാന്‍സുമെല്ലാമായി ഹൗസില്‍ സജീവമായിരുന്നു താരം. അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണ ഗെയിം കളിച്ചിരുന്നത്.
അടുത്തിടെയായിരുന്നു വീണാ നായരുടെ ആറാം വിവാഹ വാര്‍ഷികം. അന്ന് കുടുംബത്തിനൊപ്പം എടുത്ത ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വീണാ നായരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് താരം.


Click it and Unblock the Notifications











