ആര്യ എന്റെ ചങ്കാണ്, ഒരു കാര്യത്തില്‍ മാത്രം ദുഃഖിക്കുന്നു! ബിഗ് ബോസ് തന്ന ലാഭത്തെ കുറിച്ച് വീണ
സീരിയലുകൡലൂടെ ജനപ്രീതി നേടിയ വീണ നായര്‍ സിനിമകൡും അഭിനയിച്ച് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ വന്നതോടെയാണ് നടിയുടെ കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു വീണ.
മത്സരത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പല കാര്യങ്ങളും വീണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യോത്തരങ്ങളില്‍ തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് പറയുകയാണ് വീണ. ചില തെറ്റിദ്ധാരണകള്‍ നടി തിരുത്തുക കൂടി ചെയ്തിട്ടുണ്ട്. ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വീണ നായര്‍.

ബിഗ് ബോസിന്റെ അവസാനം വരെ ഉണ്ടായിരുന്നവരില്‍ ആരാണ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയെന്ന ചോദ്യത്തിന് ഫുക്രുവിന്റെ പേരാണ് വീണ പറഞ്ഞിരിക്കുന്നത്. 'എല്ലാവരും പൊളിയായിരുന്നു. ചാന്‍സ് കൂടുതല്‍ ഫുക്രുവിന് തന്നെ. കൊച്ച് ചെറിയ പൊളിയല്ലേ' എന്നും വീണ പറയുന്നു. ബിഗ് ബോസിന് ശേഷം ആര്യയുമായിട്ടുള്ള കോംബോ നഷ്ടമായതില്‍ വിഷമം ആയോന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, ഒരു വിഷമവുമില്ല. അവളെന്റെ ചങ്ക് ആണെന്നായിരുന്നു വീണയുടെ മറുപടി. ബിഗ് ബോസ് ഒന്നില്‍ ഇഷ്ട മത്സരാര്‍ഥി സാബുമോന്‍ ആയിരുന്നു.
Recommended Video

സുജോ വീട്ടിലേക്ക് വന്നതോടെ ആളാകെ മാറി. ഫേക്ക് അല്ലേ എന്ന ചോദ്യത്തിന് അതൊരു ഷോ അല്ലേ? അതില്‍ ഗെയിം ആണ്. വ്യക്തിപരമായി അവന്‍ നല്ല പയ്യനാണ്. ചക്കരയാണെന്നും നടി പറഞ്ഞു. ബിഗ് ബോസില്‍ നിന്നും വലിയ വഴക്ക് ഉണ്ടാക്കിയതിനാല്‍ അമൃതയോട് ദേഷ്യം ഉണ്ടോന്ന് ചോദ്യം വന്നു. 'അമൃത എന്നല്ല, ആരോടും ദേഷ്യമില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ കുറച്ച് ദിവസം ദേഷ്യം ഉണ്ടായിരുന്നു. അമൃത സൂപ്പര്‍ അല്ലേ, ഇപ്പോഴും സ്‌നേഹം മാത്രമാണ്'. അമൃതയും അഭിരാമിയും പൊളിയാണ്. അമൃത ഗംഭീര സിംഗര്‍, നല്ല അമ്മയൊക്കെ ആണ്. അഭി ചക്കരയാണ്. ബിഗ് ബോസിലെ എല്ലാവരുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ടെന്നും വീണ സൂചിപ്പിച്ചു.

ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ചാണ് കൂടുതല്‍ പേരും ചോദിച്ചതെങ്കിലും ഒരാള്‍ നടി ഭാമയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചു. 2012 ല്‍ ഒരു അമേരിക്കന്‍ ഷേ യില്‍ പങ്കെടുത്തപ്പോഴാണ് ഭാമയുമായി അടുക്കുന്നത്. അന്ന് മുതല്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് അവള്‍. പൊട്ടിക്കാളി.. ചക്കരയാണെന്നും വീണ പറയുന്നു.

ബിഗ് ബോസില്‍ നിന്നും കിട്ടിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതില്‍ ഒന്നാണ് എലീന. ചക്കരയാണ്. ഹൗസിനുള്ളില്‍ നിന്നും ഇവള്‍ ഫേക്ക് ആണെന്ന് പറഞ്ഞതില്‍ ഞാന്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. ഇത്ര സനേഹമുള്ള റിലേഷന്‍ഷിപ്പില്‍ ഇത്രയും സത്യസന്ധതയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. മഞ്ജു പത്രോസും സൂപ്പറാണ്. ബിഗ് ബോസില്‍ പോയതോടെ ജീവിതത്തില്‍ വന്ന ഏക മാറ്റം കടം തീര്‍ന്നു എന്നതാണ്. ഇപ്പോള്‍ സ്വസ്ഥം, സമാധാനം. നിങ്ങളെ പോലെ കുറച്ച് നല്ല ആളുകളെ സുഹൃത്തുക്കളായി ലഭിക്കുകയും ചെയ്തുവെന്നും വീണ പറയുന്നു.

ഇതിനൊപ്പം പുതിയ ഫോട്ടോ പങ്കുവെച്ച് കൊണ്ട് കൊറോണ കാലത്തെ കുറിച്ചും വീണ സംസാരിച്ചു. വിചാരിക്കുന്നത് ഒന്ന് സംഭവിക്കുന്നത് മറ്റൊന്ന്. ഇശ്വരാനുഗ്രഹത്താല്‍ എല്ലാം വിചാരിച്ചതിലും നന്നായി തന്നെയാണ് സംഭവിക്കുന്നത്. പക്ഷെ ഒന്നുമാലോചിക്കാതെ കൊറോണ എന്നപേരില്‍ ഓരോന്ന് വന്നോളും. വന്നപോലെ വേഗം പൊക്കോണം മേലാല്‍ തിരികെ വന്നേക്കരുത്. പോണേ കൊറോണേ. അമ്പാടി പഠിച്ചു തുടങ്ങുമ്പോള്‍ ലോക്ഡൗണും കൊറോണോയുമൊക്ക പാഠപുസ്തകത്തില്‍ വരും. നമ്മളൊക്കെ ലോക മഹായുദ്ധത്തെ പഠിച്ചപോലെ. പക്ഷെ ഇതൊരൊന്നന്നര യുദ്ധമായിപ്പോയി. ജനങ്ങള്‍/ കൊറോണ. ജീവിതം പഴയപോലെ ആകാന്‍ വേണ്ടിയുള്ള വലിയ യുദ്ധം..


Click it and Unblock the Notifications