For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴ് മാസം ഗര്‍ഭിണിയായിരിക്കേ അഭിനയിച്ച സിനിമയാണത്! ബിഗ് ബോസിന് ശേഷം ദുബായിലേക്ക് പോയെന്ന് വീണ നായര്‍

  |

  വീണ നായരെ നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തെ കുറിച്ച് അറിഞ്ഞത് അടുത്തിടെയാണ്. ബിഗ് ബോസിലെ മത്സരാര്‍ഥിയായി എത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകന്‍ അമ്പാടിയെ കുറിച്ചുമൊക്കെയായിരുന്നു വീണ പറഞ്ഞിരുന്നത്. മകനെ കുറിച്ചോര്‍ത്ത് ഓരോ നിമിഷവും കരയുന്ന വീണയെയും കാണാന്‍ സാധിച്ചിരുന്നു.

  പുറത്ത് വന്നതിന് ശേഷം രസകരമായ അനുഭവങ്ങളാണ് വീണ ആരാധകരുമായി പങ്കുവെച്ചിരുന്നത്. ബിഗ് ബോസിന് ശേഷം നേരെ ദുബായിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യമായി. ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ് വീണ.

  മൂന്ന് മാസം മുന്‍പാണ് മോനാപ്പം ദുബായില്‍ എത്തുന്നത്. ബിഗ് ബോസ് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വരികയായിരുന്നു. നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ ലോക്ഡൗണ്‍ എത്തി. എപ്പോള്‍ മടങ്ങി പോവാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യം. യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ആഗ്രഹം നേരത്തെയുണ്ട്. വി വൈബ് ചാനല്‍ ആരംഭിച്ചിട്ട് ഒരു മാസമായി. ദുബായിലെ എന്റെ യാത്രകലെ പരിചയപ്പെടുത്തി രണ്ട് പ്രോഗ്രാമുകള്‍ ചെയ്തു. അങ്ങനെ വ്‌ളോഗറുടെ കുപ്പായ അണിഞ്ഞു. പുതിയ സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

  മോന്റെ കളികള്‍, കുസൃതികള്‍,ഓരോ നിമിഷവും ജീവിതത്തിന് സുന്ദരനിറം. ശിവന്റെ ആയിരത്തി എട്ട് നാമത്തിലൊന്നാണ് ധന്‍വിന്‍. ഞാനും കണ്ണേട്ടനും ശിവഭക്തരാണ്. ഭര്‍ത്താവ് സ്വാതി ഭൈമിയെ കണ്ണേട്ടന്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ചങ്ങാനശേരിയിലെ പെരുന്നയിലെ വീട്ടില്‍ രാവിലെ മുതല്‍ ഞാന്‍ മോന്റെ പിന്നാലെയായിരിക്കും. കണ്ണേട്ടന്റെ അച്ഛനും അമ്മയും രാവിലെ സറ്റുഡിയോയില്‍ പോവും. രണ്ട് പേരും രണ്ട് സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന. അവര്‍ വരുന്നത് വരെ വീട്ടില്‍ ഞാനും മോനും മാത്രം. അഞ്ച് മണിക്ക് അമ്മ എത്തും.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  അപ്പോള്‍ ഉഴുന്ന് വട കൊണ്ട് വരും. ദിവസവും വട പ്രതീക്ഷിച്ച് ഞങ്ങള്‍ ഇരിക്കും. മോന്റെ ഇഷ്ടഭക്ഷണം. അച്ഛനും അമ്മയും പുറത്ത് പോയി വരുമ്പോള്‍ ചെറുപ്പത്തില്‍ എനിക്ക് ഉഴുന്നുവട കൊണ്ട് വരുമായിരുന്നു. അമ്മയുടെ വടക്കൊതി മോനും കിട്ടി. കുഞ്ഞ് ജനിച്ചശേഷം ഒരു സെക്കന്‍ഡ് പോലും ബോറടിയില്ല. ഫുള്‍ ടൈം ആക്ടീവ്. 91ാം ദിവസം പോലീസ് ജൂനിയര്‍ സിനിമ ചെയ്തു. 90 ദിവസം കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. തൃശൂരിലായിരുന്നു ചിത്രീകരണം. കുഞ്ഞിന്റെ ആദ്യ ദീര്‍ഘയാത്ര.

  ഗര്‍ഭിണിയായിരിക്കെ അഞ്ചാം മാസം യുകെ യില്‍ സ്റ്റേജ് ഷോ. പതിനഞ്ച് ദിവസം അവിടെ. ഏഴാം മാസം ഖത്തര്‍ ഷോ. അത് കഴിഞ്ഞ് കവി ഉദ്ദേശിച്ചത് സിനിമയില്‍ അഭിനയിക്കാന്‍ കണ്ണൂരിലേക്ക്. ഗര്‍ഭിണി തന്നെയാണോ എന്ന് പലരും ചോദിച്ചു. വയറ് കാണാനില്ലെന്ന് പറഞ്ഞവരുമുണ്ട്. നേരത്തെ വയറുള്ളതിനാലാണ് കാണാത്തതെന്ന് പറഞ്ഞു. അഞ്ചാം മാസത്തിലാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. ഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞില്ല. വീണ വീണ്ടും തടിവെച്ചുവെന്ന് പറഞ്ഞവരുണ്ട്. അമ്മയെ പോലെ തന്നെ മകനും യാത്ര ഇഷ്‌പ്പെടുന്നുണ്ട്.

  English summary
  Bigg Boss Fame Veena Nair About Son Ambadi And Husband RJ Aman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X