പേര് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതിനൊരു കാരണമുണ്ട്; ഭര്‍ത്താവ് പൊളിയാണെന്നും നടി വീണ നായര്‍
വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡന്റായി വന്ന് കൈയടി വാങ്ങിയ വീണ നായരെ പിന്നെ കാണുന്നത് ബിഗ് ബോസ് ഷോ യിലാണ്. തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ട് കാര്യങ്ങള്‍ ഇതാണെന്നാണ് വീണയിപ്പോള്‍ പറയുന്നത്. വെള്ളിമുങ്ങയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ സീരിയലുകളില്‍ മാത്രം ഒതുങ്ങി പോവുമായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.
അതുപോലെ ബിഗ് ബോസ് ഷോ ആണ് തന്റെ ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റ്. ഷോ യില്‍ പോയത് കൊണ്ട് കടമൊക്കെ വീട്ടാന്‍ പറ്റി. ഇനിയും ബിഗ് ബോസിലേക്ക് വിളിച്ചാന്‍ താന്‍ പോവുമെന്നുമാണ് വീണ പറയുന്നത്. അതേ സമയം വീണ നായര്‍ എന്നുള്ള പേര് മാറ്റാന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യുമെന്നുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി പറഞ്ഞിരിക്കുകയാണ് നടി.

എന്റെ ആദ്യത്തെ സിനിമയാണ് വെള്ളിമൂങ്ങ. ആ ചിത്രത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ വീണ നായര്‍ സീറോ ആണന്നേ ഞാന്‍ പറയൂ. അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും സീരിയലൊക്കെ ചെയ്ത് സിനിമ വല്യ ഇഷ്ടമില്ലാതെ പോയെനേ. ഇപ്പോള്‍ എനിക്ക് സിനിമയോട് വലിയ ഇഷ്ടമാണ്. സിനിമ ചെയ്യാനും ഇഷ്ടമാണ്. സിനിമയെ നമ്മള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. സിനിമയെയയും അഭിനയത്തെയും ഇഷ്ടപ്പെട്ട് തുടങ്ങാനുള്ള കാരണം വെള്ളിമൂങ്ങയും അതിന്റെ സംവിധായകന്‍ ജിബു ജേക്കബ്ബുമൊക്കെയാണ്.

കണ്ണേട്ടന്‍ പൊളിയാണ്. കണ്ണേട്ടനാണ് മുഴുവന്‍ സപ്പോര്‍ട്ടും നല്‍കുന്നത്. യൂട്യൂബില്‍ ചാനല്‍ തുടങ്ങാന്‍ കാരണം അദ്ദേഹമാണ്. ഞാന്‍ വര്‍ക്കൊന്നും ചെയ്യാനില്ലാതെ വീട്ടില്‍ തന്നെ ഇരുന്നപ്പോള്‍ നീ എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞ് ചാനല്‍ തുടങ്ങാന്‍ നിര്‍ബന്ധിച്ചതും, ചാനല്‍ തുടങ്ങിയതും വീക്കെന്‍ഡില്‍ കൂടെ വന്ന് വീഡിയോസ് എടുത്ത് തരുന്നതുമൊക്കെ കണ്ണേട്ടനാണ്. ഇനി കുറച്ച് നാള്‍ നാട്ടില്‍ പോയി സ്വന്തമായി ചിലത് ഉണ്ടാക്കി നോക്കൂ എന്നൊക്കെ പറഞ്ഞ് നാട്ടിലേക്ക് വിട്ടതും അദ്ദേഹമാണ്. അങ്ങനെയാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. ഇതൊക്കെ കണ്ണേട്ടന്‍ തരുന്നൊരു സ്വാതന്ത്ര്യമാണ്.

പ്രണയമാണ് എപ്പോഴും. ചുറുചുറുക്കോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നത് പ്രണയം ഉള്ളത് കൊണ്ട് മാത്രമാണ്. അത് ആരെ എന്തിന് എന്ന് നമ്മള്‍ തീരുമാനിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിച്ച പ്രണയമല്ല ഞാന്‍ പറഞ്ഞത്. അതിനര്‍ഥം എനിക്ക് വേറെ കാമുകന്‍ ഉണ്ടെന്നുമല്ല. എനിക്ക് അഭിനയത്തോട് പ്രണയമുണ്ട്, എന്റെ കുഞ്ഞിനോടും കണ്ണേട്ടനോടുമൊക്കെ പ്രണയമുണ്ട്. ഏറ്റവും വലിയ പ്രണയം ഭക്ഷണത്തോട് ആണെന്നാണ് വീണ പറയുന്നത്.


Click it and Unblock the Notifications











