ബിഗ് ബോസില്‍ നിന്ന് വീണ്ടും വിളിച്ചാല്‍ ഉറപ്പായിട്ടും പോകും, കാരണം പറഞ്ഞ് വീണാ നായര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വീണാ നായര്‍. ഷോയില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമാണ് നടി പുറത്തായത്. ബിഗ് ബോസ് സമയത്ത് കുടുംബത്തെയും കരിയറിനെയും കുറിച്ചെല്ലാം വീണാ നായര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായ താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.

ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം അജ്മാനിലായിരുന്നു താരം ചെലവഴിച്ചത്. അതേസമയം ലോക്ഡൗണിന് ശേഷം അടുത്തിടെയാണ് നടി വീണ്ടും നാട്ടില്‍ തിരിച്ചെത്തിയത്. വീണ നാട്ടിലെത്തിയ ശേഷമാണ് ബിഗ് ബോസ് താരങ്ങളുടെ പുതിയ വെബ് സീരിസ് ആരംഭിച്ചത്. ബിഗ് ബോസിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് ഇതിനായി എല്ലാവരും ഒത്തുകൂടിയത്.

അതേസമയം ബിഹൈന്‍ഡ്വുഡ്‌സിന്

അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് വീണാ നായര്‍ എത്തിയിരുന്നു. പുതിയ വിശേഷം കൊറോണയൊക്കെ കുറഞ്ഞൊക്കെ വരുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. അത് തന്നെ ഒരു സമാധാനമാണ്, പിന്നെ തട്ടീം മുട്ടീമില്‍ വീണ്ടും ജോയിന്‍ ചെയ്തു. അതാണ് എറ്റവും പുതിയ വിശേഷം എന്ന് നടി പറയുന്നു.

പിന്നെ അതിലൊക്കെ

പിന്നെ മറ്റൊരു പുതിയ വിശേഷം എന്റെ പുതിയ യൂടൂബ് ചാനലാണ്. ബിഗ് ബോസിന് മുന്‍പും ശേഷവുമുള ജീവിതത്തെ കുറിച്ചായിരുന്നു അടുത്ത ചോദ്യം, ഇതിന് മറുപടിയായി മുന്‍പും ഇപ്പോഴും കൊറോണ എന്ന് പറയുന്നതാകും നല്ലത് എന്ന് വീണ പറയുന്നു. കാര്യം ന്ന് വെച്ചാല് ഞാന്‍ ബിഗ് ബോസില്‍ പോവുംമുന്‍പ് ഒരു കുഴപ്പവുമില്ലാത്ത നാടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് തിരിച്ചുവന്നപ്പോഴേക്കും വാ വരെ മൂടിച്ചു.

ലോകത്തിന്റെ

ലോകത്തിന്റെ വാ വരെ മൂടിക്കളയുന്ന രീതിയിലായി പോയി. ഞങ്ങള് ബിഗ് ബോസിനകത്ത് ആയതുകൊണ്ട് ഒന്നും അറിഞ്ഞില്ലല്ലോ. തിരിച്ചുവന്നപ്പോഴേക്കും എല്ലാവരും വാ മൂടിക്കെട്ടിയിരിക്കുന്നു,. എന്തൊരു അവസ്ഥയാണ്. നമ്മള് ഇപ്പോള്‍ അടുത്താണ് നില്‍ക്കുന്നതെങ്കിലും കുറച്ചൊരു ഡിസ്റ്റന്‍സിട്ട് നില്‍ക്കുന്നു. സാധാരണ നമ്മള് കുറച്ച് അടുത്തുനിന്നാണ് ഇന്റര്‍വ്യൂസ് നടത്തുന്നത്.

കൊറോണ കാരണം

കൊറോണ കാരണം അടുത്തുനില്‍ക്കുന്നവരുടെ അടുത്ത് പോലും മാസ്‌ക്കാണ്. ബിഗ് ബോസിന് മുന്‍പ് കുറച്ച് കടങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നു എന്ന് വീണ പറയുന്നു. എന്നാല്‍ ഷോ കഴിഞ്ഞപ്പോഴേക്കും ആ കടങ്ങളൊക്കെ വീട്ടാനായി. പക്ഷേ ഇങ്ങനെ പോവ്വാണെങ്കില്‍ വൈകാതെ തന്നെ കടമാവും എന്ന് ചിരിച്ചുകൊണ്ട് വീണ പറഞ്ഞു.

Recommended Video

Bigg Boss Malayalam: വീണ പുറത്തായത് ആര്യ കാരണം | FilmiBeat Malayalam
ബിഗ് ബോസ് തന്റെ

ബിഗ് ബോസ് തന്റെ കരിയറിലെ മറ്റൊരു ടേണിങ് പോയിന്റായിരുന്നുവെന്നും വീണ പറയുന്നു. ബിഗ് ബോസില്‍ ഇനിയും വിളിച്ചാല്‍ ഞാന്‍ ഉറപ്പായിട്ടും പോകും. എന്ത് തെറി വിളി വിളിച്ചാലും എങ്ങനെയൊക്കെയായാലും, നമ്മളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന എന്തോ ഒരു സംഭവം അതിലുണ്ട്. അവിടെ ഷോയില്‍ ചെന്നാലെ അത് മനസിലാക്കാന്‍ പറ്റത്തൂളളു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അഭിമുഖത്തില്‍ വീണാ നായര്‍ പറഞ്ഞു

Read more about: veena nair bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X