വിവാഹശേഷം അമ്മായിയമ്മയ്‌ക്കൊപ്പമുള്ള യാത്ര; പേടിച്ച് വിറച്ച നിമിഷത്തെ കുറിച്ച് നടി വീണ നായര്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് വീണ നായര്‍. മിനിസ്‌ക്രീനില്‍ നിന്നും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലേക്കും വീണ എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ബിഗ് ബോസിന്റെ രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു. ഷോ യില്‍ നിന്നും ഭര്‍ത്താവ് കണ്ണേട്ടന്‍ (ആര്‍ജെ അമന്‍), മകന്‍ അമ്പാടി എന്നിവരെ കുറിച്ചാണ് കൂടുതലും വീണ സംസാരിച്ചത്.

അതുപോലെ ഭര്‍ത്താവിന്റെ അമ്മ സുമയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചും വീണ വാതോരാതെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ലോക അമ്മായിയമ്മ ദിനത്തില്‍ സുമയമ്മയെ കുറിച്ചും വിവാഹശേഷം നടത്തിയ യാത്രകളെ കുറിച്ചുമൊക്കെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ വീണ പറയുകയാണ്.

അമ്മായിയമ്മയെ കുറിച്ച് വീണ

അമ്മായിയമ്മയല്ല അമ്മയാണ് എന്റെ സുമയമ്മ. ഈ പ്രത്യേക ദിവസത്തില്‍ മാത്രമല്ല എല്ലായിപ്പോഴും എന്നോടൊപ്പം അമ്മയെ ചേര്‍ത്ത് നിര്‍ത്തുവാനാണ് എനിക്കിഷ്ടം. ഏത് കാര്യത്തിനും എന്നോടൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പൊളി അമ്മായിയമ്മയാണ് എന്റെ അമ്മ. എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം യാത്രകളാണ്. എനിക്ക് ജീവനുള്ളിടത്തോളം കാലം എന്നാല്‍ കഴിയുന്നതെന്തും അമ്മയ്ക്ക് വേണ്ടി ഞാന്‍ ചെയ്യും. അതിനായി അമ്മ ദിനമോ അമ്മായിയമ്മ ദിനോ വേണ്ട. എന്നെ പോലെ തന്നെ കാഴ്ചകള്‍ ആസ്വദിക്കുവാനും യാത്ര നടത്താനും അമ്മയ്ക്കും പ്രിയമാണ്.

അമ്മായിയമ്മയെ കുറിച്ച് വീണ

എന്റെയും കണ്ണേട്ടന്റെയും വിവാഹനിശ്ചയം കഴിഞ്ഞതോടെ ഞാനും സുമയമ്മയും ഒരുമിച്ചുള്ള ആദ്യയാത്ര ഗുരുവായൂര്‍-മുകാംബിക ട്രിപ്പായിരുന്നു. രസകരമായിരുന്നു ഞങ്ങളുടെ ആ യാത്ര. വയസ് 50 കഴിഞ്ഞെങ്കിലും അമ്മ എപ്പോഴും ജോളിയാണ്. ഏത് കാര്യത്തിനും കട്ടയ്ക്ക് സപ്പോര്‍ട്ടായി കൂടെ നില്‍ക്കും. എന്റെ ഏറ്റവും നല്ലൊരു സുഹൃത്ത് കൂടിയാണ് അമ്മ. എന്തും തുറന്ന് പറയാനുള്ള സ്വതന്ത്ര്യം എനിക്കുണ്ട്. അമ്മയോടൊപ്പമുള്ള യാത്ര അടിപൊളിയാണ്. ഓരോ നിമിഷവും ശരിക്കും ഞങ്ങള്‍ ആസ്വദിച്ചു.

 അമ്മായിയമ്മയെ കുറിച്ച് വീണ

കഴിഞ്ഞിടയ്ക്ക് ഞാനും അമ്മയും എന്റെ മകനും കൂടി ഒരു യാത്ര പോയി. പഴനി മൂകാംബിക യാത്ര. പെട്ടെന്ന് പ്ലാന്‍ ചെയ്ത ട്രിപ്പായിരുന്നു. അമ്മയും സമ്മതം മൂളി. യാത്ര തിരിച്ചു. പഴനിയില്‍ തൊഴുത് കഴിഞ്ഞ് ഞങ്ങള്‍ പോയത് മൂകാംബികയിലേക്കായിരുന്നു. സത്യമംഗലം കാട് കയറിയായിരുന്നു യാത്ര. അതും രാത്രിയാത്ര. ഞങ്ങള്‍ക്കറിയില്ലായിരുന്നു സത്യമംഗലം കാട് കയറി രാത്രിയാത്ര റിസ്‌ക് ആണെന്ന്. ശരിക്കും ഭയന്ന് പോയി. രാത്രിയില്‍ പോകുന്ന വഴിയില്‍ നിറയെ ആനകള്‍.

അമ്മായിയമ്മയെ കുറിച്ച് വീണ

രണ്ടരമണിക്കൂറോളം ആനയെ കടന്ന് മുന്നോട്ട് യാത്ര പോകുവനായി ഞങ്ങള്‍ വാഹനത്തില്‍ തന്നെ ഇരുന്നു. ഞാനും അമ്മയും കുഞ്ഞും ഡ്രൈവറും മാത്രം. ശരിക്കും പേടിച്ച് വിറച്ച നിമിഷങ്ങളായിരുന്നു. എങ്കിലും ധൈര്യം കളയാതെ പിടിച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആനകള്‍ പോയ ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ യാത്രയും പേടിച്ച് വിറച്ച നിമിഷങ്ങളും എനിക്കും അമ്മയ്ക്കും ഇപ്പോഴും മറക്കാനാവില്ല.

അമ്മായിയമ്മയെ കുറിച്ച് വീണ

അമ്മയും ഞാനും ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ്. എത്ര തിരക്കാണെങ്കിലും ഒരുമിച്ചുള്ള കുറച്ച് ദിവസം ക്ഷേത്രങ്ങളിലേക്ക് പോകാറുണ്ട്. വിവാഹശേഷവും ഞങ്ങള്‍ എവിടേക്ക് പോയാലും അമ്മയെയും അച്ഛനെയും ഒപ്പം കൂട്ടും. അവര്‍ ഒപ്പമില്ലാത്ത യാത്രകള്‍ക്ക് ഒരു രസവുമുണ്ടാകാറില്ല. ഫുള്‍ ഫാമിലി ട്രിപ്പ് ആയിട്ടാണ് എല്ലാ യാത്രകളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഞാന്‍ നാട്ടിലുള്ളപ്പോള്‍ അമ്മയോടൊപ്പം കേരളത്തിനകത്തുള്ള ഹില്‍സ്‌റ്റേഷനിലേക്ക് യാത്ര പോകാറുണ്ട്. വാഗമണ്‍ മിക്കപ്പോഴും പോകുന്ന സ്ഥലമാണ്. അവിടുത്തെ കാഴ്ചകളും കോട വാരി വിതറിയ തണുപ്പുമെല്ലാം അമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ്. രണ്ട് ദിവസത്തോളം ഞങ്ങള്‍ അവിടെ തങ്ങാറുണ്ടെന്നും വീണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X