വീണ്ടും പുതിയ ലുക്കിൽ വീണ നായർ , മേക്കോവർ ഗംഭീരമായിട്ടുണ്ടെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ നായർ. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ വീണ കൂടുതൽ പ്രേക്ഷകരുട ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു കോമഡി പറഞ്ഞ് തങ്ങളെ ചിരിപ്പിക്കുന്ന വീണയെ ആയിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ബിഗ് ബോസ് ഹൗസിലെ ജീവിതം. ഷോയിലൂടെ വീണയെ അടുത്തറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥി ആയിരുന്നു വീണ നായർ . മികച്ച പ്രേക്ഷക പിന്തുണയുമായിരുന്നു നടിക്ക് ലഭിച്ചത്.

veena nair

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
ബിഗ് ബോസ് ഹൗസിനുള്ളിൽ നൂറ് ദിവസം തികയ്ക്കാൻ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഷോ തീരുന്നതിന് മുൻപ് തന്നെ ഔട്ട് ആകുകയായിരുന്നു. എന്നാൽ ഹൗസിനുള്ളിലേയ്ക്ക് പോയ വീണയെ ആയിരുന്നില്ല മടങ്ങി വന്നപ്പോൾ കണ്ടത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വീണ സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു . തന്റേയും കുടുംബത്തിന്റേയും സന്തോഷം വീണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുമായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയായിരുന്നു വീണക്ക് ലഭിച്ചത്. മിനിസക്രീൻ പ്രേക്ഷകരുടെ ഇടയിൽ മാത്രം ആരാധകരുണ്ടായിരുന്ന വീണയ്ക്ക് ഇപ്പോൾ എല്ലാപ്രായത്തിലുമുള്ള ആരാധകരുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീണയുടെ മനോഹരമായ ചിത്രമാണ്. നടി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് . നടിയുടെ നല്ല ചിത്രങ്ങളിലൊന്നാണിതെന്നാണ് ആരാധകർ പറയുന്നത്. അടിക്കുറിപ്പില്ലാതെ ഇമോജി പങ്കുവെച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഗംഭീര ലുക്കിലുളള ചിത്രം വീണ പങ്കുവെച്ചിരുന്നു . കറുത്ത വസ്ത്രത്തിനൊപ്പം ഡെനിം ജാക്കറ്റാണ് വീണ ധരിച്ച് വേറിട്ട ലുക്കിലാണ് വീണ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിനെ പോലെ തന്നെ ഇതിന് നൽകിയ അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും,എല്ലാം ചിരിയോടെ നേരിടാൻ ഉള്ള ഒരു മനക്കരുത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും... ഒരുപാടു ആഗ്രഹിക്കുക, ശ്രെമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും' എന്നാണ് നടി കുറിച്ചത്....

വീണ നായർ പുതിയ മേക്കോവർ ചിത്രം

Read more about: biggboss serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X