വീണ നായരുടെ മേക്കോവറിനെക്കുറിച്ച് ആര്യ പറഞ്ഞത്? കമന്‍റുമായി രഘുവിന്‍റെ ഭാര്യ സംഗീതയുമുണ്ട്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് വീണ നായര്‍. ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനായും താരമെത്തിയിരുന്നു. പരിപാടിയിലെത്തിയതിന് ശേഷമായാണ് വീണയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്.

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ വീണ തുറന്നുപറഞ്ഞിരുന്നു. ആര്യയും വീണയും അടുത്ത സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസിലെത്തും മുന്‍പുള്ള സൗഹൃദമായിരുന്നു അതെന്നും ഇപ്പോഴും ആ ബന്ധം തുടരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

പാഷാണം ഷാജിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫുക്രുവും എലീനയുമായും വീണയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ശക്തമായ പിന്തുണയാണ് ഒരുവിഭാഗം നല്‍കിയതെങ്കില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു മറുവിഭാഗമെത്തിയത്. വിമര്‍ശനങ്ങള്‍ അതിര് കടന്നതോടെയായിരുന്നു താരം സൈബര്‍ സെല്ലിനെ സമീപിച്ചത്. കുടുംബത്തെക്കൂടി പറഞ്ഞത് സഹിക്കാനായില്ലെന്ന് താരം പറഞ്ഞിരുന്നു. അക്കാരണത്താലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു വീണ പറഞ്ഞത്.

Veena Nair

എലിമിനേഷനിലൂടെ പുറത്തായ വീണ ദുബായിലേക്ക് പോവുകയായിരുന്നു. കണ്ണേട്ടനും അമ്പൂച്ചനുമൊപ്പം എത്തിയതിന്റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. നാട്ടിലേക്ക് വരാനാവാത്തതിന്റെ വിഷമം പറഞ്ഞും താരമെത്തിയിരുന്നു. ആര്യയും എലീനയും ഫുക്രുവും ഷാജിയുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ വീണയില്ലായിരുന്നു. ഇതേക്കുറിച്ചും താരത്തിന് സങ്കടമുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇടയ്ക്ക് വീണ എത്താറുണ്ട്.

മുടി മുറിച്ച് പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളുമായാണ് അടുത്തിടെ വീണ നായരെത്തിയത്. തന്റെ പുതിയ ലുക്കിലുള്ള ചിത്രവുമായാണ് താരം കഴിഞ്ഞ ദിവസം എത്തിയിട്ടുള്ളത്. ഇങ്ങ് ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌ക്കാരി വീണയെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. വീണയുടെ അടുത്ത സുഹൃത്തുക്കളായ സംഗീതയും ആര്യയും കമന്റുമായെത്തിയിരുന്നു.

എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു സംഗീത എത്തിയത്. ബിഗ് ബോസില്‍ ഇടയ്ക്ക് രഘുവുമായി വഴക്കിട്ടിരുന്നുവെങ്കിലും എല്ലാം അവിടെ കഴിഞ്ഞുവെന്നും തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞുമായിരുന്നു വീണയും സംഗീതയും എത്തിയത്. പിന്നല്ല, ആരാന്നായെന്ന് ചോദിച്ചായിരുന്നു ആര്യയെത്തിയത്. ഇത്തവണ ആര്യ പിറന്നാളാഘോഷിച്ചത് വീണയ്‌ക്കൊപ്പമായിരുന്നു. സര്‍പ്രൈസായാണ് ആര്യയ്ക്ക് അരികിലേക്ക് ഫുക്രുവും എലീനയും എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X