വീണയ്ക്കും കണ്ണേട്ടനും വിവാഹ വാര്‍ഷികം! ബിഗ് ബോസ് താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ തിളങ്ങിയ താരമാണ് വീണാ നായര്‍. അമ്പതിലധികം ദിവസങ്ങള്‍ ബിഗ് ബോസില്‍ നിന്ന ശേഷമായിരുന്നു താരം പുറത്തുപോയത്. ബിഗ് ബോസില്‍ വെച്ച് കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം വീണ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണ ഗെയിം കളിച്ചിരുന്നത്. ഷോയിലുണ്ടായിരുന്ന സമയത്ത് പാട്ടും ഡാന്‍സുമെല്ലാമായി ഹൗസില്‍ സജീവമായിരുന്നു താരം. സഹമല്‍സരാര്‍ത്ഥികള്‍ക്കായി ഓട്ടന്‍ തുളളലും കേരളനടവുമെല്ലാം താരം അവതരിപ്പിച്ചിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് വീണാ നായര്‍ എത്താറുണ്ട്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഭര്‍ത്താവിനൊപ്പം അജ്മാനിലേക്ക് പോയിരുന്നു താരം. കണ്ണേട്ടനും അമ്പുച്ചനുമൊപ്പമുളള ചിത്രങ്ങളെല്ലാം നടി എപ്പോഴും പങ്കുവെക്കാറുണ്ട്.

അടുത്തിടെ വീണയുടെയും ഭര്‍ത്താവിന്റെതുമായി പുറത്തിറങ്ങിയ ഒരു പാട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്പിളി സിനിമയിലെ ആരാധികേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായിട്ടാണ് ഇരുവരും എത്തിയിരുന്നത്. നല്ലൊരു പാട്ടുകാരനാണ് തന്റെ കണ്ണേട്ടനെന്ന് മുന്‍പ് വീണ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ കുറെ കാലത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയതിന്റെ സന്തോഷവും വീണ പങ്കുവെച്ചിരുന്നു.
Recommended Video

കൂടാതെ ബിഗ് ബോസിലെ മറ്റ് മല്‍സരാര്‍ത്ഥികളെയെല്ലാം മിസ് ചെയ്യുന്നതായും താരം കുറിച്ചിരുന്നു. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയായിരുന്നു വീണാ നായര്‍ സിനിമയിലേക്ക് എത്തിയത്. ബിജു മേനോന്‍ നായകനായ ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വെളളിമൂങ്ങയ്ക്ക് പിന്നാലെ സഹനടിയായുളള വേഷങ്ങളിലൂടെ വീണാ നായര്‍ തുടര്‍ന്നും സിനിമകളില്‍ സജീവമായിരുന്നു.

സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന താരമാണ് വീണ. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയായിരുന്നു വീണ നായര്‍ മിനിസ്‌ക്രീനില്‍ എത്തിയിരുന്നത്. വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഒരു വീഡിയോ ആണ് നടി തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹാപ്പി ആനിവേഴ്‌സറി വിഷസ് അളിയോ, ആറ് വര്‍ഷങ്ങള്‍ എന്നാണ് ഭര്‍ത്താവിനെ ടാഗ് ചെയ്തുകൊണ്ട് വീണ കുറിച്ചിരിക്കുന്നത്. വീഡിയോക്കൊപ്പം കണ്ണേട്ടനും അമ്പുച്ചനുമൊപ്പമുളള പുതിയ ചിത്രങ്ങളും വീണ പങ്കുവെച്ചിരുന്നു. പിന്നാലെ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. അടുത്തിടെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചും വീണാ നായര്‍ എത്തിയിരുന്നു.


Click it and Unblock the Notifications