പാവങ്ങളുടെ കാവ്യ മാധവൻ, ബിഗ് ബോസ് താരം വീണ നായരുടെ വീഡിയോ വൈറലാകുന്നു....
മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി വീണ നായർ. മലയാളം ബിഗ് ബോസ് സീസൺ 2 ൽ എത്തിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥിയായ വീണ 63 ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. അവസാന ദിവസം വരെ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു വീണ. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ എല്ലാവരേയും ഞെട്ടിച്ചുവെങ്കിലും ഏറെ സന്തോഷത്തോടെയായിരുന്നു താരം ഹൗസിൽ നിന്ന് യാത്ര പറഞ്ഞ് പുറത്തു പോയത്.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് വീണ . ഹൗസിലെ ജീവിതം പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്റേയും കുടുബാംഗങ്ങളേയും വിശേഷവും വീണ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലാണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്. ചോദ്യോത്തര സെക്ഷനിലും താരം എത്താറുണ്ട്. ഇപ്പോൾ വീണയുടെ ഇൻസ്റ്റഗ്രാം നിറയെ ടിക് ടോക്ക് വീഡിയോകളാണ്. ഒറ്റയ്ക്കും മകനും ഭർത്താവിനുമൊപ്പം താരം ടിക്ക് ടോക്കിൽ എത്താറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീണയുടെ പുതിയ ടിക് ടോക്ക് വീഡിയോയണ്. കാവ്യ മാധാവൻ പൃഥ്വിരാജ് എന്നിവർ തകർത്ത് അഭിനയിച്ച അനന്ദഭദ്രം
എന്ന ചിത്രത്തിലെ മനോഹരമായ ഒരു സീനുമായിട്ടായിരുന്നു വീണ എത്തിയത്. ശ്രീജേച്ചിയുടെ ശബ്ദം കാവ്യയ്ക്ക് ആണ് ഏറ്റവും യോജിക്കുക എന്ന കുറിപ്പോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നടി മുക്ത താരത്തിന്റെ കണ്ണുകളെ പുകഴ്ത്തി എത്തിയിട്ടുണ്ട്. നിന്റെ കണ്ണുകൾ എന്നായിരുന്നു കുറിച്ചത്. മുക്ത മാത്രമല്ല ഭൂരിഭാഗം പ്രേക്ഷകരും താരത്തിന്റെ കണ്ണിന്റെ ഭംഗിയെ കുറിച്ച് തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
വീണ മാത്രമല്ല ബിഗ് ബേസ് സീസൺ 2 ലെ ഭൂരിഭാഗം താരങ്ങളും ഇപ്പോൾ ടിക് ടോക്കിൽ സജീവമാണ്. ആര്യ, ഫുക്രു, അലസാൻഡ്ര, അഭിരാമി സുരേഷ് എന്നിവരും ടിക് ടോക്കിൽ സജീവമാണ്. ബിഗ് ബോസ് ഷോ ആരംഭിക്കുന്നതിന് മുൻപ് ഫുക്രുമാത്രമായിരുന്നു ടിക് ടോക്കിൽ സജീവം. ആര്യ മകളോടൊപ്പമാണ് അധികവും ടിക്ക് ടോക്കിൽ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











