'ശ്രമിക്കുക.... ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും', പുതിയ ലുക്കിൽ വീണ നായർ
ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. എപ്പോഴും ചിരിച്ച മുഖവുമായിട്ടാണ് വീണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഥാപാത്രങ്ങളിൽ മാത്രമല്ല റിയാൽ ലൈഫിലും വീണ ഏകദേശം അങ്ങനെ തന്നെയാണ് . ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് വീണയെ കൂടുതൽ അടുത്ത് അറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞത് . ഹൗസിൽ എല്ലോവരോടും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കാൻ നടി അവസാനം വരെ ശ്രമിച്ചിരുന്നു. എല്ലാവരോടും ഏറെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയാണ് വീണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് നടി സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരോടും സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. വീണ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത താരം അത്തരത്തിലുള്ള നടിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്,. വീണയുടെ പുതിയ ലുക്കും വൈറലായിട്ടുണ്ട്.
'ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും,എല്ലാം ചിരിയോടെ നേരിടാൻ ഉള്ള ഒരു മനക്കരുത് മാത്രം മതി. പിന്നെ അങ്ങ് പോക്കോളും... ഒരുപാടു ആഗ്രഹിക്കുക, ശ്രെമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും' എന്നാണ് വീണ കുറിച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിനൊപ്പം ഡെനിം ജാക്കറ്റാണ് വീണ ധരിച്ച് വേറിട്ട ലുക്കിലാണ് വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണയുടെ പുതിയ ലുക്ക് പകർത്തിയിരിക്കുന്നത് ആർജെ നീനയാണ്. നടിയുടെലുക്ക് വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. മെലിഞ്ഞ് കുടുതൽ സുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്.
Recommended Video
ഭർത്താവിനോടൊപ്പം വിദേശത്താണ് വീണയപ്പോൾ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടി തുടങ്ങിയിട്ടുണ്ട്. .കട്ടക്ക് കൂടെ കാണണേയെന്നും ദയവായി എല്ലാവരും പിന്തുണയ്ക്കണമെന്നും പടച്ചോനെ കാത്തോളീ... എന്നും വീണ കുറിച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.. മികച്ച പ്രേക്ഷക പിന്തുണയാണ് വീണയ്ക്ക് ലഭിക്കുന്നത്. ഇത് നടി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.. ബിഗ് ബോസ് താരങ്ങളും സിനിമ സീരിയൽ താരങ്ങളും ആരാധകരും വീണയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വീണ.


Click it and Unblock the Notifications