ബിഗ് ബോസില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ ഭാഗ്യത്തെ കുറിച്ച് നടി വീണ നായര്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വീണ നായര്‍. പകുതി വഴിയില്‍ എലിമിനേഷനിലൂടെ വീണ പുറത്ത് പോയെങ്കിലും ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഷോ യില്‍ ആയിരിക്കുന്ന സമയത്തും പുറത്ത് വന്നപ്പോഴും വലിയ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്.
അതൊന്നും കാര്യമാക്കിയില്ലെങ്കിലും ബിഗ് ബോസ് തനിക്ക് വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് പറയുകയാണ് നടി. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഷോ യില്‍ എത്തുന്നത് വരെ ഓരോ പ്രോജക്ടുകളും ചെയ്തു പോരുന്നു എന്നല്ലാതെ സീരിയസായി വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാറില്ലായിരുന്നു.

മുന്‍പ് ഓരോരോ പ്രശ്‌നങ്ങളില്‍ തൂങ്ങി കിടക്കും. ഇപ്പോള്‍ തനിക്ക് ലക്ഷ്യങ്ങളുണ്ടെന്നാണ് വീണ പറയുന്നത്. എന്ത് പ്രശ്‌നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു. മുന്‍പ് സുഹൃത്തുക്കള്‍ പോലും എന്തെങ്കിലും പറഞ്ഞാല്‍ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ശീലം മാറി. ശരിക്ക് പറഞ്ഞാല്‍ ഈ ഒരു മനസാന്നിധ്യത്തോടെ ഷോ യില്‍ പോയിരുന്നെങ്കില്‍ അതുപോലെ കരയില്ലായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം പലര്‍ക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ വീണ നായര്‍ പറയുന്നു.
വെള്ളത്തിലും കരയിലും ഒരുപോലെ തിളങ്ങി അകാൻഷ, ചിത്രങ്ങൾ കാണാം
Recommended Video
ഇപ്പോള്‍ ബിഗ് ബോസില്‍ വീണയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാര്‍ഥികള്‍ക്കൊപ്പം വെബ് സീരിസില്‍ അഭിനയിക്കുകയാണ് നടി. ബോയിങ് ബോയിങ് എന്ന് പേരിട്ടിരിക്കുന്ന സീരിസ് വലിയ പ്രതീക്ഷകളുമായിട്ടാണ് വരുന്നത്. ഇത് ഹിറ്റാവുകയാണെങ്കില്‍ സിനിമ ഒരുക്കാനാണ് താരങ്ങളുടെ തീരുമാനം.


Click it and Unblock the Notifications











