ബിഗ് ബോസ് താരം വീണാ നായര്‍ക്ക് ലഭിച്ച സ്‌നേഹ സമ്മാനം! പങ്കുവെച്ച് നടി

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വീണാ നായര്‍. സിനിമാ സീരിയല്‍ താരമായി തിളങ്ങിയ വീണ എല്ലാവരുടെയും ഇഷ്ടതാരമാണ്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസം നിന്ന ശേഷമായിരുന്നു വീണ തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. വീണ നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

veena nair,

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ കുടുംബത്തിനൊപ്പമുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീണാ നായരുടെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. കണ്ണനും അമ്പുച്ചനും ഞാനും ഒരുമിച്ചുളള ഞങ്ങളെ ഇഷ്ടപ്പെട്ട ഫോട്ടോകളും ചേര്‍ത്ത സമ്മാനമെന്നാണ് പുതിയ വീഡിയോയെ വീണാ നായര്‍ വിശേഷിപ്പിച്ചത്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

വീണാ നായരുടെ വാക്കുകളിലേക്ക്; എല്ലാ ദിവസവും ഫോണ്‍ നോക്കുന്ന രാവിലത്തെ ടൈം ഇതാണ്. കണ്ണന്‍ ഓഫീസില്‍ പോയി കഴിഞ്ഞു കുറെയൊക്കെ അടുക്കള പരിപാടികള്‍ ഒതുക്കി കഴിഞ്ഞു ഞാന്‍ ഫ്രീ ആവുമ്പം ഇ സമയം ആവും. ഇന്ന് ഫോണ്‍ തുറന്നു വാട്‌സആപ്പ് നോക്കിയിപ്പം ആദ്യം കണ്ടത് ഇ വീഡിയോ ആണ്. ഒത്തിരി ഇഷ്ട്ടപെട്ടു. ഞാനും കണ്ണനും, അമ്പുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും. നന്ദി സജാദ്, ഇ മനോഹരമായ സ്‌നേഹ സമ്മാനത്തിന്. പുതിയ വീഡിയോയ്‌ക്കൊപ്പം വീണാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരം ബിഗ് ബോസിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണാ നായര്‍ ബിഗ് ബോസില്‍ മല്‍സരിച്ചത്. വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോ എല്ലാവര്‍ക്കും സുപരിചിതരാണ്. ലോക് ഡൗണ്‍ കാലം അജ്മാനിലാണ് നടി കുടുംബവുമൊത്ത് ചിലവഴിക്കുന്നത്. വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് വീണ എത്തിയിരുന്നു.

തട്ടീം മൂട്ടീം പരമ്പരയിലെ കോകില നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. ബിജു മേനോന്റെ വെളളിമൂങ്ങയിലൂടെ അരങ്ങേറിയ വീണ പിന്നീട് സിനിമകളിലും സജീവമായിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പാട്ടും ഡാന്‍സുമെല്ലാമായി ഹൗസില്‍ സജീവമായിരുന്നു താരം. ബിഗ് ബോസില്‍ വെച്ച് കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം വീണാ നായര്‍ തുറന്നുപറഞ്ഞിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X