ബിഗ് ബോസിന് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് വീണാ നായര്‍! ആശംസകളുമായി താരങ്ങള്‍

By Prashant V R

ബിഗ് ബോസ് 2വിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായ താരമാണ് വീണാ നായര്‍. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമായിരുന്നു നടി പുറത്തായത്. ബിഗ് ബോസില്‍ അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നാണ് വീണ ഗെയിം കളിച്ചിരുന്നത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് കുടുംബം, കരിയറിനെക്കുറിച്ചെല്ലാം വീണ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലായിരുന്നു താരം കൂടുതല്‍ ആക്ടീവായിരുന്നത്. വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ച് നടി സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയായിരുന്നു വീണാ നായര്‍ സിനിമയിലേക്ക് എത്തിയത്.

ബിജു മേനോന്‍ നായകനായ

ബിജു മേനോന്‍ നായകനായ ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വെളളിമൂങ്ങയ്ക്ക് പിന്നാലെ സഹനടിയായുളള വേഷങ്ങളിലൂടെ വീണാ നായര്‍ തുടര്‍ന്നും സിനിമകളില്‍ സജീവമായിരുന്നു. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന താരമാണ് വീണ. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയായിരുന്നു വീണ നായര്‍ മിനിസ്‌ക്രീനില്‍ എത്തിയിരുന്നത്.

അഭിനേതാവിന് പുറമെ

അഭിനേതാവിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഓട്ടന്‍ തുളളല്‍, കേരളനടനം പോലുളള ഇനങ്ങളെല്ലാം ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് വീണ സഹമല്‍സരാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ട് പാടിയും നടി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നു. വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമനും നല്ലൊരു ഗായകനാണ്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച

കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് പാടിയ ആരാധികേ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ വീണയുടെ വീഡിയോയ്ക്ക് നല്‍കിയത്. അടുത്തിടെ കുറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങാനായതിന്റെ സന്തോഷവും നടി പങ്കുവെച്ചിരുന്നു. കുടുംബത്തോടൊപ്പം അജ്മാനിലാണ് നടിയുളളത്.

അതേസമയം വീണാ നായരുടെതായി

അതേസമയം വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ പുതിയൊരു സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ബിഗ് ബോസ് താരം എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തന്റെ പുതിയ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതിന്റെ വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

വീണയുടെ വാക്കുകളിലേക്ക്

വീണയുടെ വാക്കുകളിലേക്ക്; ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഈ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഇത്രേം കാത്തിരുന്നില്ലേ ലോക് ഡൗണ്‍ തീരാന്‍ കുറച്ചുകൂടി കാക്കാം.. ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം. റിസാന... വിനോദ് ഏട്ടാ ഒത്തിരി നന്ദി ഈ കഥാപാത്രം എനിക്ക് നല്‍കിയതിന്.

ഈ കഥാപാത്രത്തിന്റെ

ഈ കഥാപാത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ അറിയിക്കും, വീണാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീണാ നായരുടെ പോസ്റ്റിന് പിന്നാലെ ആശംസകള്‍ അറിയിച്ച് സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു. മഞ്ജു പിളള, അലസാന്‍ഡ്ര, എലീന പടിക്കല്‍ അടക്കമുളള നിരവധി താരങ്ങളാണ് വീണയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X