For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോ ഇങ്ങനെ പറയാന്‍ തോന്നി, പറഞ്ഞു, എന്റെ ഒരു സംതൃപ്തി! വീണാ നായരുടെ പോസ്റ്റ് വൈറല്‍

  |

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. തട്ടീം മൂട്ടീം പരമ്പരയിലെ കോകില നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. ബിജു മേനോന്റെ വെളളിമൂങ്ങയിലൂടെ അരങ്ങേറിയ താരം പിന്നീട് സിനിമകളിലും സജീവമായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് അടുത്തിടെ വീണാ നായര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമാണ് താരം തിരിച്ചെത്തിയത്.

  ഷോയില്‍ മികച്ച പ്രകടമായിരുന്നു വീണ കാഴ്ചവെച്ചത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണാ നായര്‍ സോഷ്യല്‍ മീഡിയയില്‍,എത്താറുണ്ട്. വീണാ നായരുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  ഇത്തവണ പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് വന്നത്. "മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല. നമ്മള്‍ ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം...അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം... ഇപ്പം ഇങ്ങനെ പറയാന്‍ കാരണം ഒന്നുമില്ല. പറയാന്‍ തോന്നി പറഞ്ഞു...

  എന്റെ ഒരു സംതൃപ്തി... ഹിഹി. എന്നാണ് വീണാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം വീണാ നായരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം കുട്ടിക്കാല ചിത്രം പങ്കുവെച്ചും വീണ എത്തിയിരുന്നു. "കുഞ്ഞുവീണ??* ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍, നമ്മുടെ ബാല്യം. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ആ ദിവസങ്ങള്‍. അച്ഛനും, അമ്മക്കും ചേട്ടനുമൊപ്പം വാശിപിടിച്ചു കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നിരുന്ന ആ ദിനങ്ങള്‍..

  ബാല്യത്തോളം മനോഹരമായ മറ്റൊന്നില്ല... വീണകുട്ടി എന്ന വിളി ഇപ്പഴും ചെവിയില്‍ മുഴങ്ങുന്നു. ഇനി ഒരിക്കലും കേള്‍ക്കാന്‍ കഴിയില്ല എന്നുറപ്പുണ്ടെങ്കിലും അറിയാതെ ആഗ്രഹിക്കുന്നു അമ്മേടേയും അച്ഛന്റെയും ആ വിളി കേള്‍ക്കാന്‍.... തിരിച്ചു കിട്ടില്ല കഴിഞ്ഞ് പോകുന്ന ഒരു നിമിഷം പോലും...

  'കോശിയെ വിറപ്പിച്ചുനിര്‍ത്തിയ കണ്ണമ്മയുടെ ഡയലോഗ്'! ആ രംഗത്തിന്റെ അറിയാകഥ പറഞ്ഞ് ഗൗരി നന്ദ

  അതുകൊണ്ട് തന്നെ പരസ്പരം സ്‌നേഹിച്ചു മുന്നേക്കു പോവാം. നാളെ ഒരിക്കല്‍ തിരിഞ്ഞ് നോക്കുമ്പം നല്ല ദിനങ്ങള്‍ ഓര്‍മ്മയായി കൂട്ടിനുണ്ടാവണം. എന്നായിരുന്നു കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് വീണാ നായര്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. കൂടാതെ കണ്ണേട്ടനും അമ്പുച്ചനുമൊപ്പമുളള വീണയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

  സുരേഷേട്ടന്‍ എനിക്ക് വല്യേട്ടനെ പോലെയാണ്! കാരണം തുറന്നുപറഞ്ഞ് നടി രാധിക

  ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പാട്ടും ഡാന്‍സുമെല്ലാമായി ഹൗസില്‍ സജീവമായിരുന്നു താരം. ബിഗ് ബോസില്‍ വെച്ച് കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം വീണ തുറന്നുപറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണ ഗെയിം കളിച്ചിരുന്നത്. ലോക് ഡൗണ്‍ സമയത്ത് അജ്മാനില്‍ ആയതുകൊണ്ട് സുഹൃത്തുക്കളെ കാണാന്‍ കഴിയാത്തതിന്റെ വിഷമവും അടുത്തിടെ വീണ പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് ബിഗ് ബോസില്‍ പങ്കെടുത്ത താരങ്ങളെല്ലാം ഒത്തുകൂടിയിരുന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.

  എലീനയ്‌ക്കും ഫുക്രുവിനും പിന്നാലെ ആര്യയുടെ ഫോട്ടോഷൂട്ട്! ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

  Read more about: bigg boss 2
  English summary
  bigg boss fame veena nair posted about life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X