മാസങ്ങള്‍ക്ക് ശേഷമുളള പുതിയ സന്തോഷം പങ്കുവെച്ച് വീണാ നായര്‍! ഇനി ക്വാറന്റൈന്‍ ദിനങ്ങളെന്ന് താരം

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. ബിജു മേനോന്‍ ചിത്രം വെളളിമൂങ്ങയിലൂടെ സിനിമയിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ ബിഗ് ബോസ് 2വില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ഷോയില്‍ എത്തിയ ശേഷമുളള നടിയുടെ വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ബിഗ് ബോസ് വീട്ടിലെ ഇമോഷണല്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണാ നായര്‍. കുടുംബപരമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ എല്ലാം ഇമോഷണല്‍ ആവാറുണ്ടെങ്കിലും ബാക്കിയുളള സമയങ്ങളിലെല്ലാം ഹൗസില്‍ ആക്ടീവായിരുന്നു താരം. നടിയുടെ പാട്ട്, ഓട്ടന്‍ തുളളല്‍, ചാക്യാര്‍കൂത്ത്, മിമിക്രി തുടങ്ങിയവയെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

ലോക്ഡൗണ്‍ സമയത്ത്

ലോക്ഡൗണ്‍ സമയത്ത് കുടുംബത്തിനൊപ്പം അജ്മാനിലായിരുന്നു താരം. വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. വീണയ്‌ക്കൊപ്പം തന്നെ കണ്ണേട്ടനും അമ്പുച്ചനുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. അടുത്തിടെയാണ് വീണയുടെ അരികിലേക്ക് ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളായിരുന്ന ആര്യ, ഫുക്രു,എലീന പടിക്കല്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നത്.

ആര്യയുടെ പിറന്നാളിന്

ആര്യയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കി എത്തിയ ഫുക്രുവിന്റെയും എലീനയുടെയും വീഡിയോ മുന്‍പ് വീണ പങ്കുവെച്ചിരുന്നു. ഇത്തവണ ആര്യയുടെ പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. അതേസമയം മാസങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസ് കഴിഞ്ഞതിന്

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ചെന്നൈയില്‍ നിന്നും നേരെ ദുബായിലേക്കാണ് താരം പോയത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടലില്‍ ഒന്നും പങ്കെടുക്കാന്‍ വീണയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ പരിഭവം മുന്‍പ് തന്റെ കമന്റുകളിലൂടെ നടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടില്‍ എത്താന്‍ വലിയ ആഗ്രഹമുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യമായതുകൊണ്ടാണ് അതിന് സാധിക്കാത്തതെന്നും നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

ഇപ്പോള്‍ മാസങ്ങള്‍

ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ എത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. അങ്ങനെ നാട്ടില്‍ എത്തി ഇന്ന്..ജനുവരി 2ന് ബിഗ്ബോസിന് പോയി, അവിടുന്ന് നേരെ അജ്മാനില്‍ വീട്ടില്‍.

Recommended Video

Bigg Boss Malayalam: വീണ പുറത്തായത് ആര്യ കാരണം | FilmiBeat Malayalam
മാസങ്ങള്‍ക്കു ശേഷം

മാസങ്ങള്‍ക്കു ശേഷം നാട്ടില്‍.. ഇനി ക്വാറന്റെെന്‍ ദിവസങ്ങള്‍...മാസങ്ങള്‍ക്ക് ശേഷം കണ്ണന്‍ കൂടില്ലാത്ത ഒരു പ്രഭാതം. മിസ് യൂ അളിയോ എന്നാണ് വീണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. അതേസമയം വീണ നാട്ടില്‍ തിരിച്ചെത്തിയ സന്തോഷം കമന്റ് ചെയ്ത് ആരാധകരും എത്തിയിരുന്നു. തട്ടീം മുട്ടിം പരമ്പരയില്‍ ചേച്ചി ഉണ്ടെങ്കിലെ ഒരു രസമുളളു എന്നൊക്കെ പറഞ്ഞാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. എന്റെ നാരായണ, നമ്മുടെ വീണ നാട്ടില്‍ എത്തിയോ? ഒരു ക്വാറന്റൈന്‍ അപാരത, വീണ സുഖമായി എത്തിയോ? എല്ലാ നന്മകളും നേരുന്നു എന്ന് മറ്റൊരു ആരാധികയും കുറിച്ചിരിക്കുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X