ബിഗ് ബോസില്‍ പോയതോടെയാണ് അത്തരം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നത്; മകനൊപ്പം കൊച്ചിയിലേക്ക് വന്നെന്ന് വീണ നായര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് വീണ നായര്‍. സീരിയലുകളില്‍ വില്ലത്തിയായും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുമൊക്കെ വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് നടിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കാന്‍ വന്നതോട് കൂടിയാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ആ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥികളില്‍ ഒരാള്‍ വീണയായിരുന്നു.
ഭര്‍ത്താവിനെയും മകനെയും വേര്‍പിരിഞ്ഞിരിക്കുന്നതിന്റെ വേദന വീണ പലപ്പോഴും പങ്കുവെച്ചു. മത്സരത്തിന് ശേഷം തിരിച്ച് വന്ന വീണ കിടിലന്‍ മേക്കോവര്‍ നടത്തി ഞെട്ടിച്ചിരുന്നു. എങ്കിലും നിരന്തരം വീണയെ തേടി നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. ബിഗ് ബോസിന് ശേഷമാണ് ഇത്തരത്തില്‍ മോശം കമന്റുകള്‍ നിരന്തരം വരുന്നതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വീണ പറയുന്നത്. എന്നാല്‍ താന്‍ അതിനൊന്നും പ്രധാന്യം കൊടുക്കാറില്ലെന്നും നടി വെളിപ്പെടുത്തുന്നു...

''ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഒത്തിരി നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നിരുന്നതായിട്ടാണ് വീണ പറയുന്നത്. അന്നൊക്കെ അത് കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു. അതൊന്നും ശാശ്വതമല്ലെന്ന് നമ്മള്‍ തന്നെ മനസിലാക്കുന്നൊരു സമയമുണ്ട്. അന്് വരെ മാത്രമേ ആ നെഗറ്റീവ് കമന്റുകള്‍ക്ക് ആയൂസ് ഉണ്ടാവുകയുള്ളു എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു. നമ്മള്‍ നമ്മുടെ കാര്യം മാത്രം നോക്കുക. അതിനാണ് പ്രധാന്യം. നെഗറ്റീവ് കമന്റുകളെ ഞാനിപ്പോള്‍ അവഗണിക്കുകയാണ്. അതിനോട് പ്രതികരിക്കാന്‍ സമയമില്ല.

സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവുമെന്നാണ് വീണ പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ എല്ലായിടത്തും ഉണ്ടാകും. മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളു എന്ന് പണ്ടുള്ളവര്‍ പറയുന്നത് പോലെയാണ്. അവരങ്ങനെ എറിയട്ടെ. നമ്മളത് ശ്രദ്ധിക്കാന്‍ പോവുകയേ വേണ്ട. നെഗറ്റീവ് കമന്റുകള്‍ കണ്ട് തകര്‍ന്ന് പോവുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരാണ് ഇങ്ങനെ മിനക്കെട്ട് കമന്റുകളുമായി വരുന്നതെന്ന് ഞാന്‍ അവരോട് പറയാറുണ്ട്.

ഒരുപാട് ചെയ്ത് തീര്‍ക്കാന്‍ ഉള്ളപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ടതില്ല. ജീവിതം വളരെ ഹ്രസ്യമല്ലേ. സ്വപ്‌നങ്ങലൊന്നും ബാക്കി വെച്ചിട്ട് ജീവിതത്തോട് വിട പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് പറ്റാവുന്ന അത്രയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അതിനിടയില്‍ ഇതൊക്കെ ചിന്തിക്കാന്‍ എവിടെയാണ് നേരം. എന്നെ ഒന്നും ബാധിക്കാതെ വിട്ടു കളയുകയാണ് തന്റെ പതിവെന്നും വീണ വ്യക്തമാക്കുന്നു.
Recommended Video

ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയതിന്റെ വിശേഷങ്ങളും വീണ പറഞ്ഞിരുന്നു. ഭര്‍ത്താവ് കണ്ണന്‍ വിദേശത്താണ്. മകന്‍ അമ്പൂച്ചനൊപ്പം വീണ കൊച്ചിയിലാണ്. ഭര്‍ത്താവിന്റെ കുടുംബവും തന്റെ സഹോദരനും കുടുംബവുമൊക്കെ സുഖമായിട്ടിരിക്കുകയാണ്. ഇനി സിനിമകളുടെ ഷൂട്ടിങ്ങിന് വേണ്ടിയുള്ള തിരക്കിലേക്ക് പോവാനൊരുങ്ങുകയാണ് വീണ. അമിത് ചക്കാലക്കലിന്റെ തേര് എന്ന സിനിമയില്‍ രണ്ട് സീനുകളില്‍ താന്‍ അഭിനയിക്കുന്നുണ്ട്. എം ഐ 12, വെള്ളരിക്കപ്പട്ടണം എന്നിവയാണ് മറ്റ് സിനിമകള്‍.


Click it and Unblock the Notifications











