കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് അവര്‍ പറയുമായിരുന്നു! അച്ഛനെക്കുറിച്ച് വികാരഭരിതയായി വീണ

By Prashant V R

സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് വീണാ നായര്‍. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണിലും പങ്കെടുത്തതോടെയാണ് നടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു വീണ പുറത്തുപോയത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് തന്റെ കുടുംബത്തെക്കുറിച്ചെല്ലാം നടി മനസുതുറന്നിരുന്നു.

വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. ഷോയിലുണ്ടായിരുന്ന സമയത്ത് അച്ഛനെയും അമ്മയെക്കുറിച്ചുമെല്ലാം നടി മനസുതുറന്നിരുന്നു. കുടുംബത്തെക്കുറിച്ച് അന്ന് വികാരഭരിതയായിട്ടാണ് നടി സംസാരിച്ചത്. പണ്ട് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും കുടുംബത്തെ നോക്കിയ സമയത്തെ ക്കുറിച്ചുമൊക്കെയാണ് അന്ന് വീണ തുറന്നുപറഞ്ഞത്.

ബിഗ് ബോസ് കഴിഞ്ഞതിന്

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് വീണാ നായര്‍. വീണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനെക്കുറിച്ചുളള വികാരനിര്‍ഭര കുറിപ്പുമായിട്ടാണ് നടി ഇത്തവണ എത്തിയത്. വീണാ നായരുടെ വാക്കുകളിലേക്ക്: നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം' എന്റെ അച്ഛന്‍ എന്നെ വിട്ടു പോയിട്ട് ഇന്ന് 6 വര്‍ഷം.

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു. സത്യം തന്നെയാ ഉള്ളപ്പോള്‍ നമ്മള്‍ ഒന്നിന്റെയും വില അറിയില്ല. നഷ്ടപ്പെടുമ്പോള്‍ ആണ് അതെത്ര മാത്രം നമുക്ക് വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്. ഞാന്‍ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്‌ക്രീനില്‍ ഒരു സിനിമയിലെങ്കിലും എന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛന്‍ ആയിരുന്നു.

പക്ഷേ ഭാഗ്യം തുണച്ചില്ല

പക്ഷേ ഭാഗ്യം തുണച്ചില്ല, എന്റെ ആദ്യ സിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന്‍ ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായി. ജീവിതത്തില്‍ ഓരോ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും ഓരോ വിഷമങ്ങള്‍ വരുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെ അമ്മയുടെ മുഖം തന്നെ ആണ്.

കാലം നമുക്ക് വേണ്ടി

കാലം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല, ഉള്ള സമയം അച്ഛനെയും അമ്മയെയും സഹോദരങ്ങളും സുഹൃത്തുക്കളെയും എല്ലാവരെയും സ്‌നേഹിക്കുക. മറ്റേതോ ലോകത്തില്‍ ഇരുന്ന് എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട് ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കുന്നുണ്ട്. എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു,

എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും

എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. ബാബു അച്ഛന്റെയും ലതിക അമ്മയുടെയും മോളായി ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജനിക്കണം. കാരണം അവരെ സ്‌നേഹിച്ചു കൊതി തീര്‍ന്നില്ല... ഞാനിപ്പോള്‍ സന്തോഷവതി ആയിരിക്കുന്നെങ്കില്‍ അതിനെ കാരണം അച്ഛന്‍ തന്നെയാണ്. ഒരുപാടു ഒരുപാടു മിസ് ചെയ്യുന്നുണ്ട്. വീണാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More from Filmibeat

Read more about: veena nair bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X