വീണ നായര്‍ ഇനി കോകിലയാവില്ലേ? തട്ടീം മുട്ടീമിലെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരുടെ ചോദ്യം?

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2ലും വീണ മത്സരിക്കാനെത്തിയിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞതും ഈ പരിപാടിയിലൂടെയായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഭര്‍ത്താവിനും മകനുമൊപ്പം ദുബായില്‍ കഴിയുകയാണ് താരം. ഇടക്ക് ഫേസ്ബുക്ക് ലൈവിലൂടെയും താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

വ്യക്തി ജീവിതത്തില്‍ താന്‍ നേരിട്ട വിഷമകതകളെക്കുറിച്ച് വീണ ബിഗ് ബോസിലുള്ളപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ യും പിന്തുണയെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു. തുടക്കത്തില്‍ ശക്തയായി നിന്നിരുന്ന താരം പിന്നീടങ്ങോട്ട് വികാരധീനയാവുകയായിരുന്നു. മകനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ പറഞ്ഞ് വീണ കരഞ്ഞിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് പോന്നപ്പോഴും സന്തോഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Veena Nair

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ വീണ പങ്കുവെച്ച പുതിയ സെല്‍ഫി വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കിടക്കട്ടെ ഒരു സെല്‍ഫി എന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇതിനിടയിലായിരുന്നു ഒരാള്‍ തട്ടീം മുട്ടീമിനെക്കുറിച്ച് ചോദിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന തട്ടീം മുട്ടീമില്‍ കോകിലയെന്ന കഥാപാത്രത്തെയാണ് വീണ അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്.

ടെലിവിഷനിലെ മികച്ച ഹാസ്യപരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. കമലാസനന്റെ സഹോദരിയായാണ് വീണ നായരെത്തിയത്. ബിഗ് ബോസിലേക്കെത്തുന്നത് മുന്‍പായാണ് പരമ്പരയില്‍ നിന്നും താരം പിന്‍വാങ്ങിയത്. ഷോ അവസാനിച്ച് പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ലോക് ഡൗണായതോടെ തട്ടീം മുട്ടീം ഷൂട്ടും നിര്‍ത്തിവെച്ചിരുന്നു.

ഇടയ്ക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംപ്രേഷണം ചെയ്ത ലോക് ഡൗണ്‍ എപ്പിസോഡിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.ഇനിയങ്ങോട്ടുള്ള എപ്പിസോഡില്‍ താരത്തെ കാണാനാവുമോയെന്ന പ്രേക്ഷകര്‍ ചോദിച്ചുവെങ്കിലും വീണ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. നിലവില്‍ പ്രൊജക്ടുകള്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. കണ്ണേട്ടന്റെ പാട്ടിനൊപ്പം നൃത്തം ചെയ്തും അടുത്തിടെ വീണ എത്തിയിരുന്നു. അഭിനയം മാത്രമല്ല പാട്ടും ഡാന്‍സുമൊക്കെ വഴങ്ങുമെന്നും വീണ തെളിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X