ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്തി വീണ നായര്‍! ആര്യ എന്നും ഒപ്പമുണ്ടാകുന്നവള്‍ ആണെന്നും നടി
സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു.
മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തോര വേളയില്‍ ബിഗ് ബോസിനെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ വീണ തുറന്ന് പറയുകയാണ്.

അടുത്ത മാസം നാട്ടിലേക്ക് വരുമെന്ന കാര്യം ആരാധകരുടെ ചോദ്യത്തിനൊപ്പം വീണ പറഞ്ഞിരിക്കുകയാണ്. മകന്‍ അമ്പാടിയെ ചോദിച്ചവര്‍ക്കെല്ലാം അവന്‍ താളം കൊട്ടുന്നൊരു വീഡിയോയും വീണ പങ്കുവെച്ചിരുന്നു. മകന്റെ കാര്യത്തില്‍ ഒരു സ്വപ്‌നവും കണ്ടിട്ടില്ല. ഇപ്പോള്‍ കൊറോണ ഒന്ന് പോവട്ടെ എന്ന് മാത്രമാണ് ആഗ്രഹമെന്നും വീണ സൂചിപ്പിച്ചു.
ഫുക്രുവിനെ കുറിച്ചുള്ള ചോദ്യത്തിന് എന്റെ കൊച്ച് പൊളിയല്ലേ എന്നായിരുന്നു നടിയുടെ മറുപടി. ഒപ്പം ഫുക്രുവിന്റെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ഇതിനിടെ ബിഗ് ബോസ് താരവും വീണയുടെ അടുത്ത സുഹൃത്തുമായ ആര്യയും ഒരു ചോദ്യവുമായി എത്തിയിരുന്നു. നിന്റെ കൂടെയല്ലേ കൂട്ട്. പിന്നെ എങ്ങനെ നന്നാവും പെണ്ണേ എന്നായിരുന്നു വീണയുടെ മറുപടി.

ആര്യയെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് അവളുടെ എന്ത് കാര്യത്തിന് അവള്‍ക്കൊപ്പം ഞാനും എന്റെ എന്ത് ആവശ്യത്തിനും എനിക്കൊപ്പം അവളും ഉണ്ടാകും. എല്ലാ കാലത്തും സുഹൃത്തുക്കളാണ്. ഭര്‍ത്താവിന്റെ മുഴുവന്‍ പേരെന്താണെന്ന ചോദ്യത്തിനും രസകരമായൊരു ഉത്തരമായിരുന്നു വീണ നല്‍കിയത്.
നാട്ടിലും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും അവന്‍ സ്വാതി സുരേഷ് ബൈമി. റേഡിയോ ശ്രോതാക്കള്‍ക്ക് അവന്‍ ആര്‍ജെ അമാന്‍. എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അവന്‍ കണ്ണേട്ടന്‍. എന്റെ കണ്ണേട്ടന്‍ എന്നും വീണ പറയുന്നു.ബിഗ് ബോസില്‍ കണ്ടതാണോ യഥാര്‍ഥ വീണ എന്ന ചോദ്യത്തിന് അതൊരു ഷോ അല്ലേ. അത് അവിടെ കഴിഞ്ഞു. അവിടെയുള്ളവര്‍ക്ക് മാത്രമേ എല്ലാം മനസിലാവു എന്നും വീണ പറയുന്നു.


Click it and Unblock the Notifications