പാട്ടില്‍ പരീക്ഷണവുമായി എലീന! അമ്പുച്ചനൊപ്പം കളിച്ച് ഫുക്രു! വീണാ നായരുടെ വീഡിയോ വൈറല്‍

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരങ്ങളാണ് എലീന പടിക്കലും ഫുക്രുവും. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത റിയാലിറ്റി ഷോയില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെയുളള ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ ഇതിന്റെ ചിത്രങ്ങളെല്ലാം താരങ്ങള്‍ പങ്കുവെച്ചിരുന്നു. അതേസമയം അടുത്തിടെയാണ് ഫുക്രുവും എലീനയും വീണാ നായരുടെ അരികിലേക്കും എത്തിയത്.

biggboss

ആര്യയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കികൊണ്ടായിരുന്നു ഫുക്രുവും എലീനയും ദുബായില്‍ എത്തിയത്. ആര്യയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കികൊണ്ടുളള ഇരുവരുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ദുബായില്‍ നിന്നുളള പുതിയ ചിത്രങ്ങളെല്ലാം ഫുക്രുവും എലീനയും ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

ഇതില്‍ എറ്റവുമൊടുവിലായി ഫുക്രുവിന്റെതായി വന്ന പുതിയ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. മരൂഭൂമിയില്‍ ക്വാഡ് ബൈക്കിംഗ് നടത്തുന്ന ഒരു വീഡിയോ ആയിരുന്നു ഫുക്രു പങ്കുവെച്ചത്. ഉണ്ണിമായ പാട്ടിന്റെ അകമ്പടിയോടെയുളള ഈ വീഡിയോ എലീനയാണ് പകര്‍ത്തിയിരിക്കുന്നത്. അതേസമയം ഫുക്രുവിന് പിന്നാലെ വീണാ നായരും വീട്ടില്‍ നിന്നുളള വീഡിയോസും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു.

ഫുക്രുവിനൊപ്പം കളിക്കുന്ന അമ്പുച്ചന്റെ വീഡിയോ ആണ് വീണ പോസ്റ്റ് ചെയ്കതിരിക്കുന്നത്. അലമ്പുകള്‍ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി വീണ കുറിച്ചിരിക്കുന്നത്. ഫുക്രുവിന് പുറമെ എലീനയുടെ ഒരു വീഡിയോയും വീണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. അതേസമയം സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് വീണാ നായര്‍.

മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരമായി മാറിയത്. ബിഗ് ബോസ് താരങ്ങള്‍ നാട്ടില്‍ ഒത്തുകൂടിയ സമയത്ത് അവിടെ എത്താന്‍ കഴിയാത്തതിലുളള സങ്കടം വീണ മുന്‍പ് പങ്കുവെച്ചിരുന്നു. ബിഗ് ബോസ് താരങ്ങള്‍ പങ്കുവെച്ച ഒത്തുകൂടല്‍ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം കമന്റുമായി വീണയും എത്തിയിരുന്നു. തുടര്‍ന്നാണ് ആര്യയും ഫുക്രുവും എലീനയുമെല്ലാം വീണയ്ക്ക് അരികിലേക്ക് എത്തിയത്.

വീഡിയോ

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X