For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ പുറത്താകലിന് കാരണം അവരുടെ അതിബുദ്ധിയെന്ന് രജിത് കുമാര്‍! 4ാം ദിനം അവരും പെട്ടു!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് ഷോ അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും നിര്‍മ്മാതാക്കളായ എന്റമോള്‍ഷൈന്‍ വ്യക്തമാക്കിയിരുന്നു. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് പുറമെ ടിക് ടോക് , സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായി മാറിയവരും ഇത്തവണ മത്സരത്തിനുണ്ടായിരുന്നു.

  ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ലക്ഷക്കണക്കിന് പേരായിരുന്നു അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സ്‌കൂള്‍ ടാസ്‌ക്കിലെ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെയായാണ് അദ്ദേഹം പുറത്തേക്ക് പോന്നത്. രജിത് കുമാര്‍ പുറത്തേക്ക് പോന്നതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങളും എത്തിയത്. തന്നെ 70ാം ദിവസം പുറത്താക്കണമെന്ന് ഒപ്പമുള്ളവര്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതാണ് അവിടെ സംഭവിച്ചതെന്നും രജിത് കുമാര്‍ പറയുന്നു. മൂപ്പന്‍സ് വ്‌ളോഗിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ബിഗ് ബോസിലെ ഗൂഢാലോചനകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

  എലിമിനേഷനിടയിലെ ഗൂഢാലോചന

  എലിമിനേഷനിടയിലെ ഗൂഢാലോചന

  ബിഗ് ബോസിലെ തന്റെ പുറത്താകലിന് പിന്നില്‍ കൃത്യമായ പ്ലാനിംഗുണ്ടായിരുന്നുവെന്ന് രജിത് കുമാര്‍ പറയുന്നു. ഒപ്പമുണ്ടായിരുന്നവരില്‍ പലരും താന്‍ 70ാം എപ്പിസോഡില്‍ പുറത്താകുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നു. ചതിപ്രയോഗങ്ങളിലൂടെയായാണ് താന്‍ പുറത്തായതെന്നും അദ്ദേഹം പറയുന്നു. രജിത്തിന്റെ ഷോ എനിക്ക് ഉദ്ഘാടനം ചെയ്യമണെന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പേഴ്‌സണല്‍ നമ്പറും തന്നിരുന്നു. മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ രജിത് കുമാറിന്റെ പുതിയ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

  70ാം ദിവസം പുറത്താവണം

  70ാം ദിവസം പുറത്താവണം

  മത്സരത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരാളെക്കുറിച്ചും ഞാന്‍ മോശം പറഞ്ഞിട്ടില്ല. അവര്‍ക്കെതിരെ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. അത് പോലെ തന്നെ മത്സരം തുടരുകയായിരുന്നുവെങ്കില്‍ ഞാന്‍ മോശക്കാരനായേനെ. എന്തൊക്കെ സംഭവിച്ചാലും 70ാം ദിവസത്തെ എപ്പിസോഡില്‍ ചില ചതിപ്രയോഗങ്ങളിലൂടെ ഞാന്‍ പുറത്താവുന്നു. അത് ഉറപ്പായിരുന്നു. ആ വാക്ക് താന്‍ പറയുന്നു. ചിലരുടെ ഗൂഢാലോചനകളും ചതി പ്രയോഗങ്ങളുമായിരുന്നു അവിടെ നടന്നത്. ക്ഷമിക്കാന്‍ തയ്യാറായവരെ മാറ്റി നിര്‍ത്തിയുള്ള സംസാരമൊക്കെയുണ്ടായിരുന്നു അവിടെ. മോഹന്‍ലാലും ബിഗ് ബോസും ഏഷ്യാനെറ്റും എന്നെ സഹായിച്ചിട്ടുണ്ട്.

  രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
  വികൃതിക്ക് കൂടുതല്‍ പോയിന്റ്

  വികൃതിക്ക് കൂടുതല്‍ പോയിന്റ്

  ഏറ്റവും കൂടുതല്‍ വികൃതി കാണിക്കുന്നയാള്‍ക്ക് കൂടുതല്‍ പോയിന്റ്, അതായിരുന്നു ഞങ്ങള്‍ക്ക് തന്ന ടാസ്‌ക്ക്. എല്ലാവരും വികൃതിക്കുട്ടിയാവാനാണ് ശ്രമിച്ചത്. നമ്മള്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് കോമ്പസ് എടുത്ത് കുത്തിയിരുന്നില്ലേ, മഷിയെടുത്ത് പുരട്ടിയില്ലേ, അങ്ങനെയെന്തൊക്കെ വികൃതികള്‍ കാണിച്ചിട്ടുണ്ട്. അത് തന്നെയാണ് അവിടെ ചെയ്തത്. കൂടുതല്‍ പോയന്റ് ഇപ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എന്നെ ജയിലിലേക്ക് ഇയയ്ക്കുന്നതും പുറത്താക്കുന്നതും. കൂടെയുള്ളവരുടെ അതിബുദ്ധിയായിരുന്നു അതിന് പിന്നില്‍. നാലാം ദിവസം അവര്‍ക്കെല്ലാം പണിയുംകിട്ടി.

  ദൈവത്തിന് പോലും സഹിച്ചില്ല

  ദൈവത്തിന് പോലും സഹിച്ചില്ല

  കൂടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയായാണ് ഞാന്‍ പുറത്തായത്. എന്നെ വീണ്ടും തിരിച്ച് കയറ്റണമെന്ന ആഗ്രഹമുള്ളത് കൊണ്ടല്ലേ ബിഗ് ബോസ് 5 ദിവസത്തെ സാവകാശം തന്നത്. അല്ലായിരുന്നുവെങ്കില്‍ അന്ന് തന്നെ പറഞ്ഞുവിട്ടേനെയല്ലേയെന്നും രജിത് കുമാര്‍ ചോദിക്കുന്നുണ്ട്. കൂടെ മത്സരിച്ചവര്‍ തന്നെയായിരുന്നു അതിന് പിന്നില്‍. ദൈവത്തിന് പോലും അത് സഹിക്കാനായിരുന്നില്ല. അതാണ് ഞാന്‍ പുറത്തായി 4 ദിവസം കഴിഞ്ഞപ്പോള്‍ എല്ലാവരേയും പുറത്തേക്ക് വിട്ടത്. 100 ദിവസം അവര് നിന്നിരുന്നുവെങ്കില്‍ എനിക്ക് നാണക്കേടായേനെ. നാലാം ദിവസം പൂട്ടിക്കെട്ടിയിരുന്നു.

  സിനിമയിലും സീരിയലിലും

  സിനിമയിലും സീരിയലിലും

  സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായതിനാല്‍ കാശൊക്കെ കൃത്യമായി കിട്ടുമോയെന്നറിയില്ല. പിടിച്ച് വാങ്ങി പരിചയമില്ല. അത്തരത്തിലുള്ള ആശങ്കളൊക്കെ തനിക്കുണ്ടെന്നും രജിത് കുമാര്‍ പറയുന്നു. നന്നായി പഠിക്കുന്ന പിന്നാക്ക അവസ്ഥയിലുള്ള കുട്ടികളെ സഹായിക്കുന്നുണ്ട്. കുറച്ച് കുട്ടികള്‍ ഇപ്പോള്‍ അപേക്ഷ തന്നിട്ടുണ്ട്. ഇനിയങ്ങോട്ട് അവരെ താന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

  English summary
  Bigg Boss famr Dr Rajith kumar reveals about conspiracy behind his elimination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X