'അഭിഷേകും റിഷിയും അപക്വതയുടെ പ്രതിരൂപങ്ങൾ..., സ്കൂൾ പിള്ളേരുടെ ലെവലിലാണ് രണ്ടുപേരുടെയും സംസാരം'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ അവസാന ആഴ്ചകളിലേക്ക് കടന്നിരിക്കുന്നു. പത്ത് മത്സരാര്‍ഥികളാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുള്ളത്. രണ്ട് പ്രധാന മത്സരാര്‍ഥികള്‍ വാരാന്ത്യത്തില്‍ പുറത്തായതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയത്. അപ്സരയും അന്‍സിബയുമാണ് ശനി, ഞായര്‍ ദിനങ്ങളിലായി പുറത്തായത്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ അപ്സരയും ഞായറാഴ്ചത്തെ എപ്പിസോഡില്‍ അന്‍സിബയും പുറത്തായി.

ഈ രണ്ട് എവിക്ഷനുകളും സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസായിരുന്നു. മാത്രമല്ല ടീം ഗെയിമുകള്‍ക്ക് പകരം വ്യക്തിപരമായ ഗെയിമുകള്‍ ബിഗ് ബോസ് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളുടെ ആദ്യ ദിവസം മൂന്ന് മത്സരങ്ങളാണ് നടന്നത്.

Rishi Abhishek sreekumar

ഫിനാലെ വീക്കിലേക്ക് ഒരു മത്സരാര്‍ഥിക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന ഒരു കൂട്ടം ഗെയിമുകളാണ് ടിക്കറ്റ് ടു ഫിനാലെ എന്ന പേരില്‍ അറിയപ്പെടുന്നത്. ഹൗസിൽ അവശേഷിക്കുന്ന പത്ത് പേരിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് റിഷിയുടെയും അഭിഷേക് ശ്രീകുമാറിന്റെയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഹൗസിലെ എല്ലാ വിഷയങ്ങളിലും ഇടപെടാൻ ശ്രമിക്കാറില്ലെങ്കിലും ടാസ്ക്കുകൾ വരുമ്പോൾ ഇരുവരും പുലികളാണ്.

ഇപ്പോഴിതാ റിഷിയും അഭിഷേകും സ്കൂൾ പിള്ളേരുടെ നിലവാരത്തിൽ മാത്രം അലറി വിളിച്ച് സംസാരിക്കുന്ന പക്വതയില്ലാത്ത രണ്ട് മത്സരാർത്ഥികളാണെന്ന് പറയുകയാണ് പ്രേക്ഷകരിൽ ഒരാൾ. ബി​ഗ് ബോസ് പ്രേക്ഷകരുടെ ഫാൻ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിഷേകും റിഷിയും അപക്വതയുടെ പ്രതിരൂപങ്ങളാണെന്ന് കുറിച്ചിട്ടുള്ളത്.

അഭിഷേകും റിഷിയും ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ വന്നിട്ടുള്ള മത്സരാർത്ഥികളിൽ അപക്വതയുടെ പ്രതിരൂപങ്ങൾ. നോമിനേറ്റ് ചെയ്യാൻ ശ്രമിച്ചതിന് കരഞ്ഞ് ഒലിപ്പിച്ച് ഒട്ടും പക്വത ഇല്ലാത്ത രീതിയിൽ പെരുമാറുന്ന റിഷിയും അവിടെ ഒന്നും ചെയ്യാതെ ബീൻ ബാഗിൽ ഇരിക്കുന്ന കാര്യം ആരെങ്കിലും പറയുമ്പോൾ പൊട്ടി തെറിക്കുന്ന അഭിഷേകും ഒരേ കാറ്റഗറിയിൽ വരുന്ന മത്സരാത്ഥികളാണ്. അഞ്ചാം ക്ലാസിലെ പിള്ളേരുടെ ലെവൽ ഡയലോഗ്സാണ് രണ്ടുപേരും അലറി വിളിച്ച് പറയുന്നത്.

പറയുന്നതിൽ ഒരു കാര്യവും ഇല്ലതാനും. റിഷി അൻസിബയുടെ നിഴലായി നിന്ന് മറ്റുള്ളവരോട് ആർട്ടിഫിഷ്യലായി വഴക്കുകൾ ഉണ്ടാക്കി. അഭിഷേക് പവർ റൂമിലായിരുന്നപ്പോൾ പോലും കുക്കിംഗ് ടീമിനെ മാറ്റി നമുക്ക് പോയി കുക്ക് ചെയ്യാമെന്ന് അൻസിബ പറഞ്ഞപ്പോൾ എന്നാൽ നമുക്കും ഒരു കോൺടെന്റ് ആവുമെന്ന് പറഞ്ഞ് ആരുടെയെങ്കിലും ആശ്രയത്തിൽ കോൺടെന്റ് ഉണ്ടാക്കി എടുക്കാൻ നോക്കി.

Rishi Abhishek sreekumar

ഇതൊക്കെ അല്ലാതെ സ്വന്തമായിട്ട് എന്താണ് റിഷിയും അഭിഷേകും അവിടെ ചെയ്തിട്ടുള്ളത്?. അവർക്ക് വോട്ട് ചെയ്യുന്നവർ ശരിക്കുമുണ്ടോ?. ജിന്റോ ഫാൻസാണോ അത് എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി. ​ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ദിവസത്തിലെ അഭിഷേകിന്റെ പ്രകടനത്തെ ചൂണ്ടികാട്ടിയാണ് പലരും അഭിഷേകിനെ കുറ്റപ്പെടുത്തിയുള്ള പോസ്റ്റിനെ എതിർക്കുന്നത്.

ടിക്കറ്റ് ടു ഫിനാലെയുടെ മൂന്ന് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ എട്ട് പോയിന്റുകളാണ് അഭിഷേകിന് ലഭിച്ചത്. ബോണസ് പോയിന്റുൾപ്പടെ രണ്ട് പോയിന്റുകളാണ് ഇതുവരെ റിഷി നേടിയത്. സായ് കൃഷ്ണനാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ അഞ്ച് പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് റിഷിയും അർജുനുമാണുള്ളത്. വലിയൊരു ലീഡ് അഭിഷേക് നിലനിർത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ ആരൊക്കെ ഉയർന്ന് വരും പോയിന്റ് പട്ടിക മാറി മറിയുമോയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അർജുൻ, സിജോ, ജിന്റോ എന്നിവരാണ് നോമിനേഷൻ പട്ടികയിൽ നിന്നും രക്ഷപ്പെട്ടവർ‌.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X