ജാസ്മിന്‍ പുറത്തായപ്പോള്‍ സല്‍മാന്‍ ഖാനും കരഞ്ഞു; അന്ന് ബിഗ് ബോസില്‍ സംഭവിച്ചത്; ചര്‍ച്ചയാക്കി പ്രേക്ഷകര്‍

മലയാളികള്‍ ബിഗ്‌ബോസ് ആസ്വദിക്കാന്‍ തുടങ്ങിയിട്ട് ആറ് സീസണുകളെ ആയിട്ടുള്ളു. എന്നാല്‍ ഹിന്ദിയില്‍ ഇതിനോടകം 17 സീസണുകള്‍ വന്ന് കഴിഞ്ഞു. ഒടിടിയിലേക്ക് മാറിയതിന് ശേഷമുള്ള മൂന്നാമത്തെ ബിഗ് ബോസ് സീസണ്‍ വരാനിരിക്കെ മുന്നെ ബിഗ് ബോസില്‍ നടന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ത്തെടുക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത് മുമ്പ് ബിഗ് ബോസില്‍ വെച്ച് സല്‍മാന്‍ കരയുന്നതാണ്.

ഇന്ന് ബിഗ്‌ബോസ് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ പരിപാടി ഹോസ്റ്റ് ചെയ്യുന്ന സല്‍മാന്‍ ഖാനെ തന്നെയാണ് പ്രേക്ഷകര്‍ക്ക് ഓര്‍മ വരിക. നാലാമത്തെ സീസണ്‍ തൊട്ട് സല്‍മാന്‍ ഖാന്‍ ആണ് ബിഗ് ബോസ് ഷോയില്‍ ഹോസ്റ്റ് ചെയ്യാനെത്തുന്നത്. അദ്ദേഹമില്ലാതെ പ്രേക്ഷകര്‍ക്ക് ഇന്ന് ഹിന്ദി ബിഗ് ബോസ് ഷോയെക്കുറിച്ച് തന്നെ ചിന്തിക്കാനാകില്ല.

salman

ബിഗ് ബോസിന്റെ 14-ാമത്തെ സീസണ്‍ നടക്കുന്നതിനിടെ ഒരു സംഭവമുണ്ടായി. അതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ കരയുകയും ചെയ്തു. ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ജാസ്മിന്‍ ഭാസിനും അലി ഗോണിയും ബിഗ് ബോസ് വീട്ടില്‍ നിന്ന് പിരിയുന്നുവെന്ന സമയം വന്ന ഘട്ടത്തിലാണ് ഇവര്‍ കരഞ്ഞത്. ബിഗ് ബോസ് 14-ാം സീസണില്‍ സല്‍മാന്‍ ഖാന് ജാസ്മിനെയും അലി ഗോണിയെയും വലിയ ഇഷ്ടമായിരുന്നു. ഇരുവരോടും അദ്ദേഹം ഷോ ഹോസ്റ്റ്‌ചെയ്യുന്നതിനിടിയില്‍ സംസാരിക്കുകയും പ്രാങ്ക് ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്.

ജാസ്മിന് ശേഷമാണ് അലി ഗോണി ഷോയിലേക്കെത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് ഷോയില്‍ വെച്ച് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇരുവരെയും ആരാധകര്‍ ജസ്ലി എന്നാണ് വിളിക്കാറുള്ളത്. ഇരുവരും ഷോയിലെ പ്രിയപ്പെട്ട കോംബോകളായിരുന്നു. ജാസ്മിന്‍ സല്‍മാന്‍ ഖാനും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു.

ജാസ്മിന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സമയത്ത് അലി ഗോണി പരസരം മറന്ന് കരഞ്ഞു. വാര്‍ത്ത അറിഞ്ഞ് സല്‍മാന്‍ ഖാനും വിതുമ്പി. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി പുറത്താകുന്നതറിഞ്ഞ് ഹോസ്റ്റായ സല്‍മാന്‍ കരയുന്നതെന്ന് അന്ന് പ്രേക്ഷകരും വിലയിരുത്തി. ബിഗ് ബോസിന്റെ വളരെ ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ നിമിഷമായിരുന്നെന്നാണ് ഇന്നും ആരാധകര്‍ അത് ഓര്‍ത്തെടുത്ത് കൊണ്ട് പറയുന്നത്.

salman

ഇരുവരും മത്സരത്തില്‍ കപ്പടിച്ചില്ലെങ്കിലും നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു. ഷോയില്‍ പത്താം സ്ഥാനത്ത് എത്തിക്കൊണ്ടാണ് ജാസ്മിന്‍ പുറത്താകുന്നത്. അലി പിന്നെയും മുന്നോട്ട് പോയി ഗ്രാന്‍ഡ് ഫിനാലെ വരെ എത്തി.

ബിഗ് ബോസിന് ശേഷം ജാസ്മിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. പഞ്ചാബി സിനിമ ഇന്‍ഡസ്ട്രിയില്‍ നിരവധി പ്രോജക്ടുകളാണ് നടിക്ക് ലഭിക്കുന്നത്. അലിയും ജാസ്മിനും ബിഗ് ബോസ് ഷോ മുതലുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X