ബിഗ് ബോസിലെത്തിയതിന് പിന്നാലെ ഭീഷണി മുഴക്കി ശ്രീശാന്ത്! രണ്ട് ദിവസം കൊണ്ട് ശ്രീ പുറത്തേക്ക്..

Recommended Video

ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങി ശ്രീശാന്ത്

മലയാളത്തില്‍ ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 നായിരിക്കും ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ആരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയ് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍. അടുത്ത സീസണ്‍ഉടനെയുണ്ടോ എന്ന് കൂടി അറിയാനുണ്ട്.

ഹിന്ദിയിലൂടെയാണ് ഇന്ത്യയില്‍ ബിഗ് ബോസ് എത്തുന്നത്. ഹിന്ദി ബിഗ് വലിയ പ്രചാരത്തിലുള്ളതാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ പന്ത്രണ്ടാം സീസണ്‍ ഈ അടുത്ത ദിവസം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ഒരാള്‍ ഹിന്ദി ബിഗ് ബോസില്‍ ഉണ്ടെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു അത്. ഇപ്പോഴിതാ മൂന്നാം ദിവസം തന്നെ ശ്രീ പുറത്ത് പോയതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

 ഹിന്ദി ബിഗ് ബോസ്

ഹിന്ദി ബിഗ് ബോസ്

വര്‍ഷങ്ങളായി ബിഗ് ബോസ് ഹിന്ദിയുടെ അവതാരകന്‍ സല്‍മാന്‍ ഖാനാണ്. സെപ്റ്റംബര്‍ പതിനാറിനായിരുന്നു പന്ത്രണ്ടാമത്തെ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടുപേര്‍ വീതമുള്ള ജോഡികളും ഒറ്റയ്ക്ക് മത്സരിക്കുന്നവരുമായി പതിനേഴ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസിലുള്ളത്. നേരത്തെ മുതല്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിഗ് ബോസിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ശീശാന്ത് മലയാളത്തില്‍ അല്ലെന്നും ഹിന്ദി ബിഗ് ബോസിലാണെന്നും ഔദ്യോഗികമായി റിപ്പോര്‍ട്ട് വന്നിരുന്നു.

 ശ്രീശാന്ത് പുറത്തേക്ക്..

ശ്രീശാന്ത് പുറത്തേക്ക്..

സെപ്റ്റംബര്‍ 16 ന് ആരംഭിച്ച ഷോ മൂന്നാം ദിവസത്തില്‍ എത്തിയതേയുള്ളു. ആദ്യ എലിമിനേഷന്‍ പോലും നടക്കുന്നതിന് മുന്‍പ് ബിഗ് ബോസില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് തന്നെ ശ്രീശാന്ത് പുറത്ത് പോയേക്കുമെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് നടക്കുന്ന എപ്പിസോഡിലായിരിക്കും ശ്രീശാന്ത് പുറത്ത് പോവാന്‍ തീരുമാനമെടുത്ത ദൃശ്യങ്ങള്‍ കാണിക്കുക.

ശ്രീശാന്തിന്റെ വരവ്

ശ്രീശാന്തിന്റെ വരവ്

ബിഗ് ബോസ് ഹിന്ദിയിലെ ഏക മലയാള നടനാണെന്നുള്ളതിനാല്‍ ശ്രീശാന്തിന്റെ എന്‍ട്രി കേരളക്കര വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ഷോ തുടങ്ങി ആദ്യ രണ്ട് ദിവസം കൊണ്ട് താന്‍ പുറത്ത് പോവുകയാണെന്ന് ഭീഷണി മുഴക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ശ്രീശാന്ത്. ബിഗ് ബോസ് ഏല്‍പ്പിച്ച ഒരു ടാസ്‌കില്‍ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ആ ടാസ്‌ക് തന്നെ റദ്ദാക്കി. ഇതിനെ തുര്‍ന്ന് ഹൗസിലുണ്ടായ സംസാരമാണ് ശ്രീശാന്തിനെ ഇത്തരമൊരു തീരുമാനത്തിന്റെ വക്കിലെത്തിച്ചത്.

ബിഗ്  ബോസിന്റെ ടാസ്‌ക്

ബിഗ് ബോസിന്റെ ടാസ്‌ക്

ബിഗ് ബോസ് പ്രസ് കോണ്‍ഫറന്‍സ് എന്ന ടാസ്‌കിലായിരുന്നു ശ്രീശാന്ത് പരാജയപ്പെട്ടത്. ടാസ്‌കിന്റെ ഭാഗമായി നല്‍കിയ സംവാദത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതെ പെരുമാറിയെ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചു. പിന്നാലെ ടാസ്‌കില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ബിഗ് ബോസിന്റെ വാണിങ്ങ് വരികയായിരുന്നു. എന്നിട്ടും സംവാദത്തില്‍ പങ്കെടുക്കാന്‍ ശ്രീശാന്ത് തയ്യാറായില്ലായിരുന്നു. ഇതാണ് ബിഗ് ബോസ് ടാസ്‌ക് ക്യാന്‍സലാക്കാന്‍ കാരണം.

അടിയും പിടിയും വഴക്കും

അടിയും പിടിയും വഴക്കും

തങ്ങളുടെ ആദ്യ ടാസ്‌ക് ശ്രീശാന്ത് കാരണം പരാജയപ്പെട്ടതിന്റെ നിരാശയും ദേഷ്യവും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഉണ്ടായിരുന്നു. ശ്രീശാന്തിന്റെ താല്‍പര്യമില്ലായ്മ പലരും കുറ്റപ്പെടുത്തിയിരുന്നു. സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീയുമായി കയര്‍ത്ത് സംസാരിച്ചിരുന്നു. ദീപിക കാകറും, കരണ്‍വീര്‍ ബോറയും ടാസ്‌ക് എത്രമാത്രം പ്രധാന്യമേറിയതായിരുന്നെന്ന് ശ്രീശാന്തിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു.

എനിക്ക് കളിക്കാന്‍ താല്‍പര്യമില്ല

എനിക്ക് കളിക്കാന്‍ താല്‍പര്യമില്ല

എന്നാല്‍ എല്ലാവരും കൂടി അസ്വസ്ഥരാക്കുകയാണെന്നും കുറച്ച് ദിവസങ്ങള്‍ കൊണ്ട് ആളുകളെ ജഡ്ജ് ചെയ്യാന്‍ കഴിയില്ല. ഇതുപോലെയുള്ള ടാസ്‌കുകളാണ് ഗെയിമിന്റെ ഭാഗമായി വരുന്നതെങ്കില്‍ എനിക്ക് കളിക്കാന്‍ ആഗ്രഹമില്ല. എന്ന് പറഞ്ഞ് താന്‍ ഷോ വിട്ട് പോകുമെന്ന ശ്രീശാന്ത് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം ശ്രീ വ്യക്തമാക്കിയിരുന്നു.

ആദ്യം പറഞ്ഞിരുന്നത്...

ആദ്യം പറഞ്ഞിരുന്നത്...

നേരത്തെ ജലക് ദിക്ലാ ജാ എന്ന ടെലിവിഷന്‍ പരിപാടിയില്‍ ശ്രീശാന്ത് പങ്കെടുത്തിരുന്നു. പരിപാടിയില്‍ നിന്നും എലിമിനേഷനില്‍ പുറത്താവുകയായിരുന്നു. ഇത്തവണ അങ്ങനെ ബിഗ് ബോസില്‍ നിന്നും ഇറങ്ങി പോവില്ലെന്നും ഫൈനല്‍ വരെ നിന്നിട്ടേ ബിഗ് ബോസില്‍ നിന്നും മടങ്ങൂ.. എന്നും ബിഗ് ബോസ് തുടങ്ങുന്നതിന് മുന്‍പായി ശ്രീശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് പാലിക്കാതെ ശ്രീശാന്ത് പുറത്ത് പോവുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X