വിവാഹിതയാണെന്ന് അവള്‍ പറഞ്ഞിരുന്നില്ല; ബിഗ് ബോസ് താരവുമായിട്ടുള്ള പ്രണയത്തെ കുറിച്ച് താരം

ബിഗ് ബോസ് പതിനാലാം സീസണിലെ മത്സരാര്‍ഥികളില്‍ ഒരാളാണ് നാഗിന്‍ 13 സീരിയലിലെ നായികയായിരുന്ന പവിത്ര പുണ്യ. നടിയുടെ മുന്‍കാമുകനായിരുന്ന പരസ് ചബ്ര തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പവിത്ര പറഞ്ഞിരുന്നു. പവിത്രയുടെ ഈ പ്രതികരണത്തിനെതിരെ ശക്തമായ രീതിയില്‍ തന്നെ പ്രതിഷേധം അറിയിച്ച് പരസും രംഗത്ത് വന്നിരുന്നു.

താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ല. അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നായിരുന്നു പരസ് പറഞ്ഞത്. ഒക്ടോബര്‍ നാലിനാണ് സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നാലെ മത്സരാര്‍ഥികളെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

പവിത്രയെ കുറിച്ച് പരസ്

ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പവിത്രയമായിട്ടുള്ള പ്രണയത്തെ കുറിച്ച് പരസ് തുറന്ന് പറഞ്ഞത്. താനൊരു മിസ്റ്റേക്ക് ആണെന്ന് പവിത്ര പറഞ്ഞത് ശരിയാണ്. കാരണം ഒരു വിവാഹിതയായ സ്ത്രീയ്ക്ക് ആരെയും പറ്റിക്കാനോ വഞ്ചിക്കാനോ കഴിയില്ല. അവളുടെ ഭര്‍ത്താവ് എനിക്ക് സന്ദേശം അയച്ചതിന് ശേഷമാണ് ഞാനിത് അറിയുന്നത്. അതെനിക്കൊരു ഷോക്ക് ആയിരുന്നു.

പവിത്രയെ കുറിച്ച് പരസ്

നിങ്ങള്‍ രണ്ട് പേര്‍ക്കും ഇഷ്ടമുള്ളത് പോലെ എത്ര കാലം വേണമെങ്കിലും ജീവിക്കാമെന്നും എന്നാലത് ഞാനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടാവണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇക്കാര്യം അവളോട് ചോദിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് അവളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഒന്നിന് പുറകേ ഒന്നായി ഞാന്‍ മനസിലാക്കുന്നത്.

 പവിത്രയെ കുറിച്ച് പരസ്

ഇതില്‍ കൂടുതലൊന്നും എനിക്ക് തുറന്ന് പറയാനില്ല. വേണമെങ്കില്‍ എനിക്കിപ്പോള്‍ പൊട്ടിത്തെറിക്കാം. സമയമാവുമ്പോള്‍ അതൊക്കെ പുറത്ത് വരികയും ബിഗ് ബോസില്‍ നിന്ന് തന്നെ അവളിലൂടെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിയുമെന്നും പരസ് പറയുന്നു. ഞാനിപ്പോള്‍ പറയുന്നതൊക്കെ അവള്‍ക്കെതിരെ വരും. അത് നല്ലതാണെന്ന് തോന്നുന്നില്ല. പക്ഷേ അവള്‍ വിവാഹിതയാണെന്ന് എന്നില്‍ നിന്നും മറച്ച് വെച്ചു. എന്നും താരം പറയുന്നു.

പവിത്രയെ കുറിച്ച് പരസ്

സ്പ്ലിറ്റ്‌സ് വില്ല എന്ന പ്രശസ്തമായ ഷോ യിലൂടെയായിരുന്നു നടി പവിത്ര ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ പതിനാലിലെ മത്സരാര്‍ഥി വരെയായി നില്‍ക്കുകയാണ്. പരസിന്റെ ആരോപണം ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഷോ യില്‍ നിന്ന് തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേ സമയം നടി പവിത്ര ഒരു ബിസിനസുമാനുമായി നേരത്തെ പ്രണയത്തിലായിരുന്നു. സുമിത് മഹേശ്വരി എന്നൊരു ബിസിനസുകാരനുമായി നടിയുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. 2015 ഒക്ടോബറിലായിരുന്നു വളരെ രഹസ്യമായി നിശ്ചയം നടത്തിയത്. അതിന് ശേഷം വിവാഹത്തിനൊരുങ്ങിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും വന്നില്ല. അതിന് ശേഷമാണ് പരസുമായി റിലേഷന്‍ഷിപ്പിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X