ബിഗ് ബോസ് ഹൗസിൽ റൊമാന്റിക് നൃത്തം, സിദ്ധാർഥിനോടൊപ്പം നീരാവി മഴയിൽ ചുവട് വെച്ച് നടിമാർ...

ഇന്ത്യയിൽ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യമായി തുടങ്ങിയ ഷോ വൻ വിജയമായതിനെ തുടർന്ന് മറ്റു ഭാഷകളിലും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിൽ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഷോ അതിന്റെ 14 ഭാഗത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഇക്കുറിയും സൽമാൻ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിലാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. 11 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് ഹൗസ് തുറന്നിരിക്കുന്നത്. പഴയ സീസണുകളിലെ മൂന്ന് വിജയികളും ഇക്കുറി ബിഗ് ബോസ് ഷോയിലുണ്ടാകും. ആദ്യ 14 ദിവസങ്ങളിലാണ് ഇവർ ഉണ്ടാകുക. ബാക്കി സീസണുകളിലേത് പോലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വഴി സര്‍പ്രൈസുകളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ സ്റ്റീം ഡാൻസാണ്. ബി ബി 14ന്റെ ടാസ്ക്കിന്റെ ഭാഗമായിട്ടുള്ളതാണിത്.

  സിദ്ധാർഥിനോടൊപ്പമുള്ള  ഡാൻസ്

ഷോ ആരംഭിച്ച് ദിവസങ്ങൾ മാത്രം ശേഷിക്കവെ തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾ കൂടി വീണ്ടും ഷോയിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ ആവേശം കൂടിയിട്ടുണ്ട്. ബിഗ് ബോസ് 13ാം സീസണിലെ വിജയ് ആണ് സിദ്ധാർഥ് ശുക്ല. പുതിയ സീസണിൽ താരവുമുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സിദ്ധാർഥിൻരേയും മത്സാർഥികളായ . റുബീന ഡിലൈക്, . ജാസ്‍മിന്‍ ഭാസിന്‍,നിക്കി തമ്പോളി, പവിത്ര പുണിയ എന്നിവരുടെനീരാവി മഴ നൃത്തമാണ്.

 സത്രീകളോടൊപ്പം  സിദ്ധർഥ് മാത്രം

മറ്റുള്ള മത്സരാർഥികൾ കാഴ്ചക്കാരായി നോക്കി നിൽക്കവെയാണ് സിദ്ധാർഥും ഇവരോടൊപ്പം നൃത്തം ചെയ്യുന്നത്. താരത്തെ വശീകരിക്കുന്ന തരത്തിലുള്ള ഗ്ലാമറസ് ചുവടുകളാണ് ഇവരുടേത്. സിദ്ധാർഥിനെ നൃൃത്തം ചെയ്ത വശീകരിക്കുകയാണ് ഇവർക്ക് ബിഗ് ബോസ് നൽകിയ ടാസ്ക്ക്. എന്നാൽ ഇതിൽ ഏറെ പ്രതിരോധത്തിലായിരിക്കുന്നത് സിദ്ധാർഥ് ശുക്സയാണ്. മികച്ച പ്രകടനമാണ് വനിത മത്സരാർഥികൾ കാഴ്ചവെച്ചിരിക്കുന്നത്.

 ഭക്ഷണത്തിന്  വേണ്ടിയുള്ള വഴക്ക്

നീരാവി നൃത്തം മാത്രമല്ല മത്സരാർഥികൾ തമ്മിലുള്ള വഴക്കും ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട് . ഭക്ഷണത്തെ ചൊല്ലിയാണ് രാഹുൽ വൈദ്യയുടേയും പവിത്രയുടേയും വഴക്ക്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. പവിത്ര ഉണ്ടാക്കിയ ഭക്ഷണം നല്ലതല്ലെന്ന് രാഹുൽ പറയുന്നതാണ് പ്രെമോ വീഡിയിൽ കാണിക്കുന്നത്. രാഹുലിന്റെ വാക്കുകൾ പവിത്രയെ ചൊടിപ്പിക്കുന്നുണ്ട്. നിങ്ങൾ ഇന്നലെ ഭക്ഷണം ഉണ്ടാക്കി, അത് എത്രമാത്രം നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്ന് പറയുന്ന രാഹുലിനോട് നിങ്ങൾ സ്വന്തമായി പാചകം ചെയ്യു എന്നാണ് ദേഷ്യത്തോടെ പവിത്ര പറയുന്നത്. ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യമുണ്ട്?" അവൾ ചോദിക്കുന്നു,. ഇരവരും പരസ്പരം കൊമ്പ് കേർക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം.

 ആരാണ്   രാഹുൽ  വൈദ്യയും പവിത്രയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് രാഹുൽ വൈദ്യ. സോണിയുടെ ഇന്ത്യന്‍ ഐഡള്‍ ഒന്നാം സീസണിലൂടെയാണ് രാഹുൽ പ്രേക്ഷകരുടെ സുപരിചിതനാകുന്നത്.ഷോയിലെ സെക്കന്‍ഡ് റണ്ണര്‍-അപ് കൂടിയായിരുന്നു രാഹുല്‍. ടെലിവിഷൻ താരമാണ് പവിത്ര പുണിയ. നിരവധി റിയാലിറ്റി ഷോകളിൽ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോക്സ് ക്രിക്കറ്റ് ലീഗിന്‍റെ നാല് സീസണുകളിലും പവിത്ര മത്സരാർഥിായിരുന്നു.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

വീഡിയോകാണാം

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X