For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാന്റെ ബിഗ് ബോസില്‍ പുതിയ ട്വിസ്റ്റ്, വൈറലായി പ്രൊമോ വീഡിയോ

  |

  സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിന്‌റെ മിക്ക സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസിന്‌റെ നാലാം സീസണ്‍ മുതലാണ് സല്‍മാന്‍ അവതാരകനായി എത്തിയത്. തുടര്‍ന്ന് ഇതുവരെ പതിനൊന്ന് സീസണുകള്‍ ബോളിവുഡ് സൂപ്പര്‍ താരം അവതരിപ്പിച്ചു. ഹിന്ദിയില്‍ വലിയ വിജയമായ ശേഷമാണ്‌ ബിഗ് ബോസ് മറ്റ് ഭാഷകളിലേക്കും എത്തിയത്. തുടക്കം മുതല്‍ മികച്ച റേറ്റിംഗോടെ മുന്നേറിയ ഷോയാണ് ബിഗ് ബോസ് ഹിന്ദി. എറ്റവുമൊടുവിലായി ബിഗ് ബോസ് ഒടിടിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബിഗ് ബോസ് ഒടിടിയുടെ എല്ലാ എപ്പിസോഡുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി ഉള്‍പ്പെടെയുളളവര്‍ ഇത്തവണ മല്‍സരിക്കുന്നു. ആറ് ആഴ്ചകള്‍ മാത്രമാണ് ഷോ ഉണ്ടാവുക. ബിഗ് ബോസ് ഒടിടിയ്ക്ക് ശേഷമാണ് ബിഗ് ബോസിന്‌റെ പതിനഞ്ചാം സീസണുമായി സല്‍മാന്‍ ഖാന്‍ എത്തുന്നത്. സെപ്റ്റംബര്‍ പകുതിയിലാണ് ബിഗ് ബോസിന്‌റെ പതിഞ്ചാം സീസണ്‍ ആരംഭിക്കുക.

  കളേഴ്‌സ് ടിവിയിലാണ് ബിഗ് ബോസ് ഹിന്ദി സംപ്രേക്ഷണം ചെയ്യാറുളളത്. ബിഗ് ബോസ് ഒടിടി മാത്രമാണ് വൂട്ട് ആപ്പില്‍ സ്ട്രീമിംഗ് ചെയ്യുന്നത്, ആറ് ആഴ്ചകള്‍ മാത്രമുളള ബിഗ് ബോസ് ഒടിടിയ്ക്ക് ശേഷം ഷോയുടെ പതിനഞ്ചാം സീസണ്‍ ആരംഭിക്കും. കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് 15ാം പതിപ്പിന്‌റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്.

  സല്‍മാന്‍ ഖാനെ ഫോറസ്റ്റ് ഓഫീസറായി കാണിച്ചുകൊണ്ടാണ് ടീസര്‍ വന്നിരിക്കുന്നത്. സല്‍മാന്‌റെ ഫോറസ്റ്റ് ഓഫീസര്‍ നടി രേഖയുടെ ശബ്ദമുളള വിശ്വസുന്ദരിയോട് സംസാരിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്. ബിഗ് ബോസ് ഹൗസ് ഉണ്ടായിരുന്നിടത്ത് ആണ് സല്‍മാന്‍ ചെന്ന് നില്‍ക്കുന്നത്. എന്നാല്‍ അവിടെ ബിഗ് ബോസ് ഹൗസ് ഇല്ലാത്തതിനാല്‍ ഒരു പുതിയ ട്വിസ്റ്റ് ഇത്തവണ ഷോയില്‍ ഉണ്ടാവുമെന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്‌.

  കഴിഞ്ഞ 15 വര്‍ഷമായി താന്‍ സല്‍മാനുവേണ്ടി കാത്തിരിക്കുകയാണെന്ന് വിശ്വസുന്ദരി നടനോട് പറഞ്ഞുകൊണ്ടാണ് പ്രൊമോ ആരംഭിക്കുന്നത്.
  ബിഗ് ബോസ് ഹൗസ് കണ്ടെത്താനാവുന്നില്ലെന്ന് സല്‍മാന്‍ പറയുമ്പോള്‍, വീട്ടിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് മല്‍സരാര്‍ത്ഥികള്‍ ഒരു കാട്ടിലൂടെ പോകേണ്ടിവരുമെന്ന് രേഖ നടനോട് പറയുന്നു. തുടര്‍ന്ന് മല്‍സരാര്‍ത്ഥികള്‍ നേരിടാന്‍ പോവുന്ന പുതിയ ട്വിസ്റ്റിനെ കുറിച്ച് കാഴ്ചക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് സല്‍മാന്‍ ഖാന്‍.

  ബിഗ് ബോസ് ഹിന്ദിയില്‍ ഇതിന് മുന്‍പും ഇത്തരം ട്വിസ്റ്റുകളുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ അവതരണം തന്നെയാണ് ബിഗ് ബോസ് ഹിന്ദിയില്‍ മിക്കപ്പോഴും ശ്രദ്ധേയമാകാറുളളത്. ബിഗ് ബോസിന്‌റെ പതിനാലാം സീസണ്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആരംഭിച്ചത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് ഫിനാലെ നടന്നു. റൂബീന ദിലൈക് ആണ പതിനാലാം സീസണില്‍ വിജയിയായത്. രാഹുല്‍ വൈദ്യ റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 141 ദിവസങ്ങളാണ് ബിഗ് ബോസ് പതിനാലാം സീസണ്‍ ഉണ്ടായിരുന്നത്.

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  തെന്നിന്ത്യന്‍ ഭാഷകളില്‍ ബിഗ് ബോസിന്‌റെ മൂന്ന് സീസണുകള്‍ ഇതുവരെ വന്നുകഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ അവതരിപ്പിച്ച എല്ലാ സീസണുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാല്‍, കമല്‍ഹാസന്‍, നാഗാര്‍ജുന, നാനി, കിച്ച സുദീപ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ബിഗ് ബോസ് അവതാരകരായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. മലയാളത്തില്‍ ബിഗ് ബോസിന്‌റെ നാലാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഉടന്‍ തന്നെ ഇതേകുറിച്ചുളള അറിയിപ്പ് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

  സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  ടീസര്‍

  Read more about: salman khan bigg boss
  English summary
  bigg boss hindi season 15 promo: salman khan and rekha about the new jungle twist in bb house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X