ബിഗ് ബോസില്‍ എല്ലാവര്‍ക്കും പണി കൊടുത്തത് ശ്രീശാന്ത്! ഒടുവില്‍ മറുപണി ശ്രീയെ തേടി എത്തി!
Recommended Video

കേരളത്തില്‍ ബിഗ് ബോസ് ഹിന്ദി ശ്രദ്ധേയമായത് പന്ത്രണ്ടാം സീസണെത്തിയതോടെയായിരുന്നു. അതിന് കാരണം ഷോ യില്‍ മലയാളിയായ ശ്രീശാന്ത് ഉണ്ടെന്നുള്ളതായിരുന്നു. തുടക്കം മുതല്‍ ശ്രീശാന്തായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ആദ്യ ദിവസങ്ങളില്‍ ടാസ്‌കില്‍ പരാജയപ്പെട്ടതോടെ പുറത്ത് പോവണമെന്നായിരുന്നു ശ്രീയുടെ ആവശ്യം. പിന്നീട് വിമര്‍ശനങ്ങളും വിവാദങ്ങളുമായി ഓരോ ദിവസവും ശ്രീശാന്ത് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ക്യാപ്റ്റന്‍ ശ്രീശാന്ത് ആയിരുന്നു. ആ ആഴ്ച പുറത്ത് പോവുന്നവരെ തിരഞ്ഞെടുക്കാന്‍ താരത്തിനായിരുന്നു അവസരം ലഭിച്ചത്. ശ്രീയുടെ തിരഞ്ഞെടുപ്പിന്റെ പേരില്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ എതിര്‍പ്പ് വന്നിരുന്നു. എന്നാല്‍ ഈ ആഴ്ച എലിമിനേഷനില്‍ ശ്രീശാന്തുമുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ അഞ്ച് ജോഡികളായി തിരിച്ചിരിക്കുകയാണ്. ദീപിക പദുക്കര്‍-മേഘ ദാഡെ, ദീപക് താക്കൂര്‍, സോമി ഖാന്‍, സുരഭി റാണ- ശ്രീശാന്ത്, ശിവാഷിഷ് മിഷ്‌റ-രോഹിത് സുഷാന്തി- സൃഷ്ടി റോഡ-ജസ്ലീന്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഏഴ് മത്സരാര്‍ത്ഥികളായിരുന്നു നോമിനേഷനിലെത്തിയത്. എന്നാല്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും അതിശയിപ്പിച്ച് കൊണ്ടുള്ള തീരുമാനമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ആ ആഴ്ചത്തെ എലിമിനേഷനില്‍ ആരും പുറത്ത് പോയിരുന്നില്ല. ദീപാവലി പ്രമാണിച്ചായിരുന്നു എലിമിനേഷന്‍ ഇല്ലെന്ന് തീരുമാനിച്ചത്. ഇതോടെ എല്ലാവരും ആഘോഷത്തിലായിരുന്നു.


Click it and Unblock the Notifications