അഥിതിയെ പൂളിലെറിഞ്ഞ് ഹിമ!! പേളിയ്ക്ക് മുളക് നീര്, സാബുവിന് ഐസ്ക്രീം, ബിഗ്ബോസ് കൊടുത്ത പണി
സ്പിൻ വീലിന്റെ സഹായത്തോടെയായിരുന്നു ബിഗ്ബോസ് മത്സരാർഥികൾക്ക് പണി കൊടുത്തത്.
മലയാളം ബിഗ്ബോസ് അതിന്റെ 75ാം ദിവസത്തിലേയ്ക്ക്കടക്കുകയാണ്. 16 പേരുമായി ആരംഭിച്ച ഷോ ഇപ്പോൾ 9 പേരായി കുറഞ്ഞിരിക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമായിരിക്കും ബിഗ്ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം. ഇപ്പോഴിത ബിഗ് ബോസ് ഹൗസ് ഒരു എലിമിനേഷന് വേദിയാവുകയാണ്. ബക്കിയുളള റിയാലിറ്റി ഷോകളുടെ എലിമിനേഷൻ പോലെയല്ല ബിഗ് ബോസിലേത്. തമ്മിലുളള പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തോടെയാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്രയാക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിലാണ് മത്സരാർഥികളെ കാണാൻ മോഹൻലാൽ എത്തുന്നത്. ആ ആഴ്ചയിലുണ്ടായ പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്ത് രസകരമായ ഒരു ടാസ്ക്കിന് ശേഷമായിരിക്കു എലിമിനേഷൻ പ്രോസസിലേയ്ക്ക് കടക്കുന്നത്. ഇത്തവണ ഏറെ രസകരമായ ഒരു ടാസ്ക്കാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി സംഘടിപ്പിച്ചത്. എന്താണെന്ന് അറിയാമോ. തുടർന്ന് വായിക്കാം...

മോഹൻലാലിനു മുന്നിലും വഴക്ക്
ലാലേട്ടനും മുന്നിലും മത്സരാർഥികൾ കൊമ്പ് കോർക്കുകയായിരുന്നു. ഒടുവിൽ താരം ശബ്ദം കടുപ്പിച്ചതോടെയാണ് മത്സരാർഥികൾ ശാന്തരായത്. സംഭവബഹുലമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ്ബോസ് ഹൗസും പ്രേക്ഷകരും കാഴ്ചക്കാരായത്. ഇതിൽ നിന്ന് എല്ലാവരേയും തണുപ്പിക്കാനായിരുന്നു ടാസ്ക്കുമായി ലാലേട്ടനെത്തിയത്.എന്തായാലും രസകരമായ ടാസ്ക്കായിരുന്നു അത്.

പണി കൊടുക്കുന്ന ടാസ്ക്ക്
ഇത് ബിഗ്ബോസ് അംഗങ്ങൾക്ക് പണി കൊടുക്കുന്ന ഒരു ടാസ്ക്കായിരുന്നു. ബിഗ്ബോസ് ഹൗസിലെ എല്ലാവരേയും ഉൾപ്പെടുവിച്ചു കൊണ്ടുളള മത്സരമായിരുന്നു. വീട്ടിലുളള ഓരോർത്തരേയും കിട്ടിയാൽ അവരെ കൊണ്ട് എന്ത് ചെയ്യിപ്പിക്കും എന്നുള്ളതായിരുന്നു ടാസ്ക്ക്. സ്പിൻ വീലിന്റെ സഹായത്തോടെയായിരുന്നു ബിഗ്ബോസ് മത്സരാർഥികൾക്ക് പണി കൊടുത്തത്. അംഗങ്ങളെ വിളിക്കുകയും അവർക്ക് വീലിൽ എവുതിയിരിക്കുന്ന ശിക്ഷയായിരിക്കും നൽകുക. ഈ ഗെയിം വളരെ രസകരമായിരുന്നു.

കറക്കും തളിക
ടാസ്ക്കിന്റെ പേര് കറക്കും തളിക എന്നതാണ്. ഗാർഡൻ ഏരിയയിലായിരുന്നു മത്സരം ക്രമീകരിച്ചത്. മത്സരാർഥികൾ ക്രമത്തിനു വന്ന് സ്പിൻ വീൽ കറക്കുക. ശേഷം ലഭിക്കുന്ന നമ്പർ എൽ ഇഡി ടിവിയിൽ നോക്കി പറയുകയും വേണം. ഈ സമയം മോഹൻലാൽ തന്റെ കയ്യിലുളള ക്ലൂ കാർഡിൽ നോക്കി ചെയ്യേണ്ട പിഴ പറയും. അത് തങ്ങൾക്ക് ഇഷ്ടമുള്ള മറ്റൊരാളിനെ കൊണ്ട് ചെയ്യിപ്പിക്കാം. ഇതായിരുന്നു മത്സരം. മോഹൽലാലും മത്സരാർഥികളും ഒരുമുച്ച് പങ്കെടുക്കുന്ന ടാസ്ക്കായിരുന്നു ഇത്.

ആദ്യം സുരേഷ്
ടാസ്ക്കിൽ ആദ്യം പങ്കെടുക്കാൻ പോയത് അരിസ്റ്റോ സുരേഷായിരുന്നു. സാബു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ ഇടപെട്ട് സുരേഷിനെ അയക്കുകയായിരുന്നു. 10 നമ്പറാണ് സുരേഷിന് ലഭിച്ചത്. അത് ലാലേട്ടനോട് പറയുകയും ചെയ്തു. എന്നാൽ രണ്ട് രീതിയിൽ ഈ കളി കളിക്കാം. ആദ്യം ഒരാളെ തിരഞ്ഞെടുത്തിനു ശേഷം പിഴ പറയമെന്നും. അല്ലങ്കിൽ പിഴ പറഞ്ഞതിനു ശേഷം ആളെ തിരഞ്ഞെടുക്കാമെന്നായിരുന്നു . എന്നാൽ ഒരാളെ തിരഞ്ഞെടുത്തിനു ശേഷം പിഴ വായിച്ചാൽ മതിയെന്നായിരുന്നു സുരേഷിന്റെ തീരുമാനം. സാബുവിനെയാണ് സുരേഷ് തിരഞ്ഞെടുത്തത്. അയാളെ കൊണ്ട് ഒരു ലിറ്റർ ഐസ്ക്രീം കഴിപ്പിക്കുക എന്നതായിരുന്നു പിഴ. എല്ലാവരുടേയും മുന്നിൽ സാബു ഐസ്ക്രീ കഴിച്ചു.

രണ്ടാമത് ശ്രീനീഷ്
അരിസ്റ്റോ സുരേഷിനു ശേഷം രണ്ടാമതായി ടാസ്ക്കിൽ പങ്കെടുക്കാൻ എത്തിയത് ശ്രീനീഷായിരുന്നു. രണ്ടായിരുന്നു ശ്രീനീഷിന് ലഭിച്ച നമ്പർ. ഒരാളെ കൊണ്ട് പുളിയുടെ ലഡു കഴിപ്പിക്കുക എന്നതായിരുന്നു. പിഴ. മൂന്ന് ലഡുവായിരുന്നു പേളിയ്ക്ക് കഴിക്കേണ്ടിയിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് പേളി ഒരെണ്ണം കഴിച്ചതാ. പിന്നീട് സാവധാനം അവിടെ പോയിരുന്നു കഴിച്ചാൽ മതിയെന്ന് ലാലേട്ടൻ നിർദ്ദേശിച്ചു.

അർച്ചന
പിന്നിട് ടാസ്ക്കിനായി എത്തിയത് അർച്ചനയായിരുന്നു. 1ാം നമ്പറായിരുന്നു ലഭിച്ചത്. ഷിയാസിനെയാരുന്നു അർച്ചന തിരഞ്ഞെടുത്തത്. തലയിൽ മുട്ട അടിച്ച് പതപ്പിക്കുക എന്നതായിരുന്നു ടാസ്ക്ക്. എന്നാൽ ഈ പരിപാടി കഴിയും വരെ ഇത് കഴുകി കളയാൻ പാടില്ലെന്നും ലാലേട്ടൻ പറഞ്ഞു. അർച്ചന ഷിയാസിന്റെ തലയിൽ മുട്ടതേയ്ച്ചു കൊടുത്തു. മുടി കൊഴിച്ചിലിന് ഇത് നല്ലതാണെന്നും ഉപദേശിച്ച്

അതിഥി
അതിഥിയായിരുന്നു അടുത്തതായി എത്തിയത്.8 ആിരുന്നു നമ്പർ. ആദ്യം ആളെ കണ്ടുപിടിക്കാൻ ലാലേട്ടൻ ആവശ്യപ്പെട്ടു. ചിക്കൻ കഴിക്കുക എന്നതായിരുന്നു ടാസ്ക്ക്. എല്ലാവരും നോക്കി നിൽക്കെ സുരേഷും ചിക്കൻ കഴിച്ചു. പിന്നീട് എത്തിയത് ഹിമയായിരുന്നു. ഹിമ തിരഞ്ഞെടുത്തത് അതിഥിയായിരുന്നു. അതിഥിയെ നീന്തൽ കുളത്തിൽ എറിയുക എന്നതായിരുന്നു ടാസ്ക്ക്

പേളി
പേളിയ്ക്ക് ലഭിച്ചത് 6 ആയിരുന്നു. ശീർഷാസനമായിരുന്നു പിഴ. അർച്ചനയെയായിരുന്നു തിരഞ്ഞെടുത്തത്. അർച്ചന ഭംഗിയായിട്ട് ആ ടസ്ക്ക് ചെയ്തു. പിന്നീട് എത്തിയത് ബഷീർ ആയിരുന്നു. കിട്ടയ നമ്പർ 4 ആയിരുന്നു. ശ്രീനിയെയായിരുന്നു തിരഞ്ഞെടുത്തത്. രസഗുള കഴിക്കലായിരുന്നു ലഭിച്ച പിഴ. അടുത്തത് എത്തിയത് ബഷീർ ആയിരുന്നു. 5 ആയിരുന്നു നമ്പർ. മൂന്ന്ഗ്ലാസ് പാനിയം കുടിച്ച് തീർക്കുകയായിരുന്നു ടാസ്ക്ക്. ഏറ്റവും ഒടുവിൽ സാബു ആയിരുന്നു. തിരഞ്ഞെടുത്ത നമ്പർ 7 ആയിരുന്നു. ഹിമയെയായിരുന്നു തിരഞ്ഞെടുത്തത്. ഉപ്പ് ചായ കുടിക്കുക എന്നയിരുന്നു ടാസ്ക്ക്.


Click it and Unblock the Notifications