ബിഗ് ബോസ് ഹൗസിൽ നിന്ന് പേളിയെ പുറത്താക്കാൻ നീക്കം!! ശ്രീനീഷ് പേളി പ്രണയമല്ല കാരണം, സംഭവം ഇങ്ങനെ..

ബിഗ് ബോസ് ഹൗസിൽ നിന്ന് പേളിയെ പുറത്താക്കാൻ നീക്കം

Recommended Video

പേളിയെ പുറത്താക്കാൻ നീക്കം | filmibeat Malayalam

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ആരംഭിച്ച് ഒരു മാസം പിന്നിട്ട ബഗ് ബോസ് മുൻവിധികളെ മാറ്റിക്കുറിച്ചിട്ടുണ്ട്. ഷോ തുടങ്ങും മുൻ പ് തന്നെ നിരവധി വ്യാജ പ്രചരണങ്ങളാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെ കുറിച്ച് പ്രചരിച്ചത്. എന്നാൽ ഇത് ആരംഭിച്ചതിനു ശേഷമാണ് ഷോയെ കുറിച്ചുള്ള യഥാർഥ ചിത്രം പുറത്തു വന്നത്.

16 മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ അത് 12 ആയി കുറഞ്ഞിരിക്കുകയാണ്. ദിവസേനേ കളി മുറുകി വരുകയാണ്. ഇത് ഷോയിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ ബിഗ് ബോസ് വലിയൊരു പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പേളി ക്യാപ്റ്റനായ ശേഷമായിരുന്നു ബിഗ് ബോസിൽ മാറ്റങ്ങൾ. ഇതിന്റെ കാരണം എന്താണെന്ന് നോക്കാം.

 പേളിയിലെ മാറ്റം

പേളിയിലെ മാറ്റം

ആദ്യ ആഴ്ചകളിൽ ആരോടും മിണ്ടാത്ത ഒന്നിനോടും പ്രതികരിക്കാത്ത പേളിയെയായിരുന്നു കണ്ടത്. ഇത് പ്രേക്ഷകരെ പോലെ തന്നെ മത്സരാർഥികളേയും ഞെട്ടിച്ചിരുന്നു. എല്ലാവരും ഇതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ദിവസങ്ങൾ കഴിയുമ്പോൾ പേളിയിലെ മറ്റൊരു മുഖമായിരുന്നു കണ്ടത്. മിണ്ടാതേയും പറയാതേയും ഇരുന്ന പേളി പ്രതികരിക്കാൻ തുടങ്ങി. ഇത് മത്സരാർഥികളായ ചിലരിൽ കല്ലുകടി ഉണ്ടാക്കിയിട്ടുണ്ട്.

 ആലോചിച്ചിട്ട് സംസാരിക്കണം

ആലോചിച്ചിട്ട് സംസാരിക്കണം

പേളിയും അരിസ്റ്റോ സുരേഷും നല്ല സുഹൃത്തുക്കളാണ്. പേളിയ്ക്കെതിരെ പടനീക്കം ബിഗ് ബോസ് ഹൗസിൽ ആരംഭിച്ചു തുടങ്ങിയപ്പോൾ തന്നെ ഉപദേശവുമായി സുരേഷ് രംഗത്തെത്തിയിരുന്നു. എന്തും പറയുന്നതിനും മുൻപും ആലോചിച്ച് സംസാരിക്കണമെന്ന് സുരേഷ് പേളിയ്ക്ക് ഉപദേഷം നൽകി. ഷോ നാട്ടുക്കാരെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേഷ്യം വന്നാൽ ആരേയും സംസാരിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നും റിലാക്സ് ആയതിനു ശേഷം മാത്രമേ സംസാരിക്കാവൂ എന്നും സുരേഷ് പേളിയോട് പറഞ്ഞു.

 പേളിയ്ക്ക് പണി കൊടുക്കും

പേളിയ്ക്ക് പണി കൊടുക്കും

സുരേഷിനു പിന്നാലെ പേളിയ്ക്ക് മുന്നറിയിപ്പുമായി ഷിയാസ് രംഗത്തെത്തി. പേളിയുടെ അരുകിൽ എത്തിയ ശേഷമായിരുന്നു ഷിയാസിന്റെ ഉപദേശം. ഇനി കൂടുതൽ സൂക്ഷിക്കണമെന്നും ഇന്ന് സ്നേഹിക്കുന്നവർ നാളെ പണി തരുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ഷിയാസിന്റെ ഉപദേശം പേളി തലകുലക്കി കേൾക്കുകയായിരുന്നു.

 പേളി പാർഷ്വാലിറ്ററി കാണിക്കുന്നു

പേളി പാർഷ്വാലിറ്ററി കാണിക്കുന്നു

പേളിയ്ക്കെതിരെ ദിയ രംഗത്തെത്തിയിരുന്നു. രാത്രി ചേർന്ന മീറ്റിങ്ങിലായിരുന്നു ദിയ ആരോപണം ഉന്നയിച്ചത്. ക്യാപ്റ്റൻ പാർഷ്വാലിറ്റി കാണിക്കുന്നു എന്നായിരുന്നു ദിയയുടെ പരാതി. എന്നാൽ അതിനെതിരെ ശക്തമായി തന്നെ പേളി പ്രതികരിച്ചു. താൻ പാർഷ്വാലിറ്റി കാണിക്കുകയല്ലെന്നും തന്റെ സ്വഭാവം ഇതാണെന്നും പേളി പറഞ്ഞു. കൂടാതെ അതിൽ നിന്ന് മനപ്പൂർവ്വം മാറാൻ ശ്രമിക്കുകയാണെന്നും പേളി കൂട്ടിച്ചേർത്തു. അരിസ്റ്റോ സുരേഷിനു പ്രത്യേകം പരിഗണന നൽകുന്നു എന്നായിരുന്നു ദിയയയുടെ പരാതി.

   ബിഗ് ബോസ് ഹൗസിൽ സദാചാരം

ബിഗ് ബോസ് ഹൗസിൽ സദാചാരം

ബിഗ് ബോസിൽ സദാചാരം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയായണ്. പേളി നേരത്തെ എടുത്ത സദാചാര സ്റ്റാൻഡുകളും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും ദിയയുടെ അർച്ചനയും പരാതിപ്പെട്ടു. എന്നാൽ ഇതിനെതിരെ ശ്വേത മേനോൻ രംഗത്തെത്തുകയായിരുന്നു. ഇതൊരു ഓപ്പൺ സ്റ്റേജാണെന്നും എല്ലാവരും അവരവരുടേതായ രീതിയിൽ പെരുമാറട്ടെയെന്നും ശ്വേത പറ‍ഞ്ഞു. ഇതേ തുടർന്ന് എല്ലാവരോടും പേളി മാപ്പു പറഞ്ഞു.

പേളിയ്ക്കെതിരെ പൊട്ടിത്തെറിച്ച് അതിഥി

പേളിയ്ക്കെതിരെ പൊട്ടിത്തെറിച്ച് അതിഥി

ബിഗ് ബോസ് ഹൗസിൽ പെട്ടിത്തെറിച്ച് നിൽക്കുന്ന അതിഥിയെ ആദ്യമായിട്ടാണ് എല്ലാവരും കാണുന്നത്. ഷിയാസും അതിഥിയും തമ്മിൽ സംസാരിക്കുന്നതിനെതിരെ പേളി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മീറ്റിങ്ങിൽ അതിഥി പൊട്ടിത്തെറിച്ചു. എനിയ്ക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്നും താൻ എങ്ങനെയാണോ അതു പോലെ തന്നെ തുടരന്നും പെരുമാറുമെന്നും അതിഥി പറഞ്ഞു..

 ശ്വേതയോട് മിണ്ടാതിരിക്കാൻ പേളി

ശ്വേതയോട് മിണ്ടാതിരിക്കാൻ പേളി

പേളി അതിഥി പ്രശ്നത്തിൽ ഇടപെട്ട ശ്വേതയോട് മിണ്ടാതിരിക്കാൻ പേളി ആവശ്യപ്പെട്ടു. നിങ്ങൾ കിട്ടേണ്ട വേട്ടു കിട്ടുമെന്ന് പേളി പറഞ്ഞു. ഇതിൽ കോപിതയായ ശ്വേത മീറ്റിങ്ങിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് പേളിയോട് ചൂടാവുകയും ചെയ്തു. ശ്വേതയോട് മാപ്പു പറയണമെന്ന് അനൂപ് ആവശ്യപ്പെട്ടു. എന്നാൽ ഇല്ലാ എന്ന നിലപാടിലായിരുന്നു പേളി. വിഷയത്തിൽ സാബുവും രംഗത്തെത്തിയിരുന്നു.

 എല്ലാവരും തനിയ്ക്കെതിരെ

എല്ലാവരും തനിയ്ക്കെതിരെ

ബിഗ് ബോസ് ഹൗസിലെ എല്ലാവരും തനിയ്ക്കെതിരെ നിൽക്കുകയാണെന്ന് പേളി ദിയയോടും ശ്രീനീഷിനോടും പറഞ്ഞു. എന്നാൽ ഇന്ന് പേളി ചെയ്തത് ശരിയായില്ലെന്ന് ദിയ പറഞ്ഞു. എന്നാൽ ദിയയെ ശ്രീനീഷ് വിമർശിച്ചിരുന്നു. എന്നൽ താൻ പറഞ്‍ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ദിയ പറഞ്ഞു. ഇനി രാത്രിയുളള സംസാരം വേണ്ടെന്ന് ശ്രീനിഷിനോട് പേളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X