ബിഗ്ബോസ് ഹൗസിൽ പുതിയ അതിഥിയെത്തി!! പാട്ട് പാടി സ്വീകരിച്ച സുരേഷും സംഘവും, അതിഥിയെ കാണാം
സംഭവബഹുലമായ മൂഹർത്തങ്ങളിലൂടെ ബിഗ് ബോസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ദിനംപ്രതി ബിഗ്ബോസ് ഹൗസിൽ നിന്ന് പ്രവചനാതീതമായ സംഭവങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. എന്ത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല.
16 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. ആദ്യം എലിമിനേഷനിലൂടെ ഡേവിഡ് ജോണും രണ്ടാമത് ഹിമാ ശങ്കരും പുറത്തു പോയി. ഇപ്പോൾ 14 മത്സരാർഥികളാണ് ബിഗ് ബോസിലുളളത് . സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ അടച്ചിട്ടാൽ എന്തു സംഭവിക്കും. പറയുന്നതു പോലെ നിസാരമല്ല ഷോ. പുറം ലോകവുമായി ബന്ധമില്ലാത്ത ദിനങ്ങൾ. അടച്ചു ജീവിക്കുമ്പോൾ ഒരു പക്ഷിയെ കണ്ടാലും ഇവർ ഹാപ്പിയായിരിക്കും. ഇപ്പോൾ അത്തരത്തിലുളള ഒരു ഹൃദയസ്പർശിയായ രംഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ബിഗ് ബോസിലെ പുതിയ അതിഥി
ആർക്കും പ്രവേശനമില്ലാത്ത ഒരിടമാണ് ബിഗ് ബോസ് ഹൗസ്. 16 മത്സരാർഥികളല്ലാതെ വേറെ ആർക്കുംഇവിടെ പ്രവേശനമില്ല. ഇപ്പോൾ ബിഗ് ബോസ് ഹൈസിലേയ്ക്ക് അനുവാദം കൂടൊതെ പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്. അരിസ്റ്റോ സുരേഷും ശ്രീലക്ഷ്മിയും ദീപനുമാണ് ആദ്യം കാണുന്നത്.

മൈന
പുറം ലോകവുമായി അധികം ബന്ധമില്ലാത്തു കൊണ്ട് തന്നെ പുറത്തെ കാര്യങ്ങളോട് മത്സരാർഥികൾക്ക് വല്ലാത്ത ഒരു താൽപുര്യമാണ്. ബിഗ് ബോസ് നിൽക്കുന്നത് ഏത് ഭാഗത്താണെന്നും അതിനു ചിറ്റിനു എന്തൊക്കെയാണ് ഉള്ളതെന്നു പോലും പലപ്പോഴും മത്സാരാർഥികൾക്ക് അറിയില്ല. പുറം ലോകത്ത് നിന്ന് ഒരു മൈന പറന്ന് ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുകയാണ്. മൈനയെ സ്വീകരിക്കുന്നതിനിടയിലാണ് ബിഗ് ബോസ് ഹൗസിനു അടുത്ത് മലകൾ ഉണ്ടെന്ന് ശ്രീലക്ഷ്മിയും ദീപനും സുരോഷുമൊക്കെ മനസിലാക്കുന്നത്.

ശ്രീലക്ഷ്മിയെ ട്രോളി
മൈനയെ ആദ്യം കണ്ടത് അരിസ്റ്റോ സുരേഷാണ്. പിന്നീട് ശ്രീലക്ഷ്മിയെ അദ്ദേഹം വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു, '' ഒരു മൈനയെ കണ്ടാൽ കരയും'' എന്നാണ് പറയുന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞപ്പോൾ അരിസ്റ്റോ സുരേഷ് അവരെ പരിഹസിക്കുകയും ചെയ്തു. ഇവരുടെ സംസാരത്തിനിടയിലേയ്ക്ക് ദീപനും കൂടിയെത്തുകയായിരുന്നു.

പാട്ട് പാടി സ്വീകരിച്ചു
പിന്നീട് മൈനയെ കണ്ട സന്തോഷം ഇവർ പാട്ട് പാടിയാണ് ആഘോഷിച്ചത്. മൂവരും ചേർന്ന് മൈനയിൽ തുടങ്ങുന്നതും മൈനയുമായി ബന്ധപ്പെട്ട പാട്ടുകളും പാടി ആ രംഗം കൊഴുപ്പിച്ചു. എന്നാൽ ശ്രീലക്ഷ്മിയാണ് പാട്ടിൽ മുന്നിൽ നിന്നത്. തുടർന്ന് മൂവരും അവരുടേതായ ജോലിയിൽ തിരികെ പോകുകയായിരുന്നു.


Click it and Unblock the Notifications











