For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ഹൗസിലും ശ്രീശാന്തിന് ചുവട് പിഴച്ചു? കൈവിട്ടുപോയ കളിക്ക് നല്‍കേണ്ടി വരുന്നത് വലിയവില? കാണൂ!

  |
  ബിഗ്‌ബോസ് വിട്ടാൽ ശ്രീശാന്ത് ഈ തുക ഒടുക്കണം! | filmibeat Malayalam

  സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12ാം പതിപ്പില്‍ ശ്രീശാന്തും പങ്കെടുക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അവസാന നിമിഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക പുറത്തുവിട്ടത്. മലയാളികളും സ്വന്തം താരമായ ശ്രീയും ബിഗ് ഹൗസിലുണ്ടെന്ന് അപ്പോഴാണ് സ്ഥിരീകരിച്ചതും. ക്രിക്കറ്റില്‍ മാത്രമല്ല സിനിമയിലും നൃത്തത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. മുന്‍പും ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. ബിഗ് ബോസ് മലയാള പതിപ്പ് ക്ലൈമാക്‌സിലേക്ക് എത്തുന്നതിനിടയിലാണ് മലയാളികളെത്തേടി ഈ വാര്‍ത്തയെത്തിയത്.

  ദിലീപല്ല മീനാക്ഷിയാണ് കാവ്യ മാധവനെ ഞെട്ടിച്ചത്? താരപുത്രി നല്‍കിയ സര്‍പ്രൈസ് പൊളിച്ചുവെന്ന് ആരാധകര്‍

  വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് ശ്രീശാന്ത്. കളിക്കളത്തില്‍ മാത്രമല്ല ബിഗ് ഹൗസിലെത്തിയപ്പോഴും ഇക്കാര്യത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. പരിപാടി തുടങ്ങി രണ്ട് ദിനം പൂര്‍ത്തിയായപ്പോള്‍ തന്നെ താരം പുറത്തേക്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം പ്രചരിച്ചത്. മൂന്നാമത്തെ എപ്പിസോഡിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിയില്‍ തുടരാനാവില്ലെന്നും പുറത്തേക്ക് വരാനാണ് തന്റെ തീരുമാനം എന്ന നിലപാടിയിരുന്നു താരം. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തുകടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഒറ്റക്കണ്ണന്‍റെ കുറ്റം പറയാനെങ്കിലും ഒരുമിച്ചല്ലോ? സാബുവിന്‍റെ പരിക്കിന് അടപടലം ട്രോളുകള്‍! കാണൂ!

  ശ്രീശാന്തിന്റെ പ്രഖ്യാപനം

  ശ്രീശാന്തിന്റെ പ്രഖ്യാപനം

  ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഹിന്ദി പതിപ്പിന് 12ാം ഭാഗമൊരുങ്ങിയത്. ബോളിവുഡിന്റെ സ്വന്തം താരമായ സല്‍മാന്‍ ഖാനായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. ഭാര്യയ്‌ക്കൊപ്പമായിരുന്നു ശ്രീ പരിപാടിയിലേക്കെത്തിയത്. സല്ലുവിന്റെ കടുത്ത ആരാധികയാണ് ഭാര്യയെന്ന് താരം വെളിപ്പെടുത്തിയിരുന്നു. മത്സരത്തിലെ ആദ്യ ടാസ്‌ക്കില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്. പ്രസ് കോണ്‍ഫറന്‍സ് ടാസ്‌ക്കിനോട് താല്‍പര്യമില്ലാതെയായിരുന്നു താരം പെരുമാറിയത്. തനിക്ക് ടാസ്‌ക്കില്‍ താല്‍പര്യമില്ലെന്നും ഇത് ചെയ്യില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ ടാസ്‌ക്ക് റദ്ദാക്കിയത്.

   മത്സരാര്‍ത്ഥികളുമായുള്ള വഴക്ക്

  മത്സരാര്‍ത്ഥികളുമായുള്ള വഴക്ക്

  ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കുന്ന മലയാളി താരമെന്ന നിലയില്‍ ശ്രീയുടെ വരവ് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ശ്രീ കാരണം ആദ്യ ടാസ്‌ക്ക് ക്യാന്‍സലാക്കിയപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. താരം കാരണം ടാസ്‌ക്ക് പരാജയപ്പെട്ടതിന്റെ നിരാശ പ്രകടിപ്പിച്ച സാബ, സോമി ഖാന്‍ സഹോദരിയുമായി ശ്രീശാന്ത് വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ടാസ്‌ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞപ്പോഴും താരം അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.ആദ്യ ദിവസത്തെ സംഭവങ്ങള്‍ തന്നെ വന്‍വിവാദമായി മാറിയിരുന്നു. പരിപാടിയിലെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു താരം.

  വലിയ വില നല്‍കേണ്ടി വരും

  വലിയ വില നല്‍കേണ്ടി വരും

  ഇത്തരത്തിലുള്ള ടാസ്‌ക്കുകളാണ് മത്സരത്തിലുള്ളതെങ്കില്‍ തനിക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. എല്ലാവരും ചേര്‍ന്ന് തന്നെ അസ്വസ്ഥനാക്കുകയാണെന്നും ചുരുങ്ങിയ ദിവസം കൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയില്ലെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്ക് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോവുകയാണെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. 50 ലക്ഷം രൂപ പിഴ ഒടുക്കിയതിന് ശേഷമേ താരത്തിന് ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയൂ.

  നേരത്തെയും വിവാദം

  നേരത്തെയും വിവാദം

  വിവാദങ്ങളുടെ തോഴനാണ് ശ്രീ. കളിക്കളത്തിലായാലും സിനിമയിലായാലും വിവാദം കൂടപ്പിറപ്പാണ്. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയായ ത്സലക് ധികലാജയുടെ സെറ്റില്‍ നിന്നും താരം ഇറങ്ങിപ്പോയിരുന്നു. നാല് വര്‍ഷം മുന്‍പായിരുന്നു ആ സംഭവം. ശ്രീയുടെ പ്രകടനം ആദ്യം ഷൂട്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും താരം അതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അണിയറപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അദ്ദേഹം നൃത്തം ചെയ്തത്. വിധികര്‍ത്താക്കള്‍ ഇതുമായി ബന്ധപ്പെട്ട് താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു നാടകീയമായ ഇറങ്ങിപ്പോക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തിയപ്പോഴും കാര്യങ്ങള്‍ സമാനമായാണ് നീങ്ങുന്നത്. അസ്വസ്ഥയും അനിഷ്ടവും അടക്കിവെക്കാത്ത പ്രകൃതക്കാരനാണ് താരം.

  അക്ഷമയോടെ ആരാധകര്‍

  അക്ഷമയോടെ ആരാധകര്‍

  വിവാദങ്ങളും വിമര്‍ശനവുമൊക്കെ തുടരുന്നതിനിടയിലും താരത്തിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ബിഗ് ബോസിലേക്ക് ശ്രീ എത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കൃത്യമായി താരത്തെ പിന്തുടരുന്നുണ്ടായിരുന്നു. ബിഗ് ഹൗസിലെ അനിഷ്ട സംഭവങ്ങളില്‍ അവരും ആശങ്കാകുലരാണ്. ബിഗ് ബോസ് നിബന്ധനകള്‍ ലംഘിച്ച് താരം പുറത്തേക്ക് വരുമോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് അവര്‍.

  ചര്‍ച്ചകള്‍ സജീവം

  ചര്‍ച്ചകള്‍ സജീവം

  ശ്രീശാന്ത് ബിഗ് ഹൗസ് വിടുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ശ്രീശാന്തിന്റെ എന്‍ട്രി മലയാളി പ്രേക്ഷകര്‍ ഉറ്റുനോക്കിയൊരു കാര്യം കൂടിയായിരുന്നു. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറുന്നത്. വ്യത്യസ്തമായ റിയാലിറ്റി ഷോയിലെ നിബന്ധനകളും ഏറെ വ്യത്യസ്തമാണ്. ഫോണോ, സോഷ്യല്‍ മീഡിയയോ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നുമില്ലാതെ ഹൗസില്‍ തുടരാനാവുമോയെന്ന തരത്തിലുള്ള ആശങ്ക പലരെയും അലട്ടിയിരുന്നു.

  English summary
  Sreesanth have to pay 50 lakhs if he leaves from the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X