റംസാന്‍ എന്ന ചെറുപ്പക്കാരനോട് എന്താണ് ഇഷ്ടം തോന്നാന്‍ കാരണം: ഉള്ളില്‍ നന്മയുള്ളവര്‍ക്കത് മനസിലാകുമെന്ന് ആരാധകൻ

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ മത്സരാര്‍ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രിയ താരങ്ങളെ കുറിച്ചുള്ള എഴുത്തുകള്‍ സജീവമാവുകയാണ്. റംസാനെ കുറിച്ചും അദ്ദേഹത്തിന്റെ കഴിവുകളുമെല്ലാം വെച്ച് ബിഗ് ബോസ് വിന്നര്‍ ആവാനുള്ള സാധ്യതകള്‍ കാണിക്കുന്നതായി പറയുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ഒരു വ്യക്തിയോട് എങ്ങനെയാണ് നമുക്ക് ഇഷ്ടം തോന്നുന്നത്. അത് ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചായിരിക്കും. ഇവിടെ റംസാന്‍ എന്ന ചെറുപ്പക്കാരനോട് എന്താണ് ഇഷ്ടം തോന്നാന്‍ കാരണം, ഏത് സാഹചര്യത്തിലും ഒത്തു പോകാനും സ്വന്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച മനസ്സോടെ ചെയ്യാനുമുള്ള റംസാന്റെ കഴിവ് അത് ഓരോ ടാസ്‌കുകളിലും നമ്മള്‍ കണ്ടതാണ്.

muhammad-ramzan

അതു കൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍ ആയതും. അതിലെല്ലാം ഉപരി ഉറ്റവരോട് സ്‌നേഹവും കരുണയും കാണിക്കാനുള്ള ആര്‍ദ്രമായ ഒരു മനസ് അവനുണ്ട്. അതിന് ഉദാഹരണമാണ് നോബി. നോബി ക്യാപ്റ്റന്‍ ആയപ്പോള്‍ നോബിക്കു വേണ്ടി കളിച്ചത് മറ്റാരുമല്ല റംസാന്‍ ആണ്. പ്രായത്തേക്കാളും മികച്ച പക്വത വന്ന ചെറുപ്പക്കാരന്‍.

മുംബൈ പോലീസിന് മഴക്കോട്ട് നൽകി നടി ജാക്വലീൻ ഫെർണാണ്ടസ്

Recommended Video

Mani Kuttan response after Bigg Boss got postponed

ഉള്ളില്‍ നന്മയുടെ അംശം ഉള്ളവര്‍ക്ക് അത് മനസ്സിലാവും. തെറ്റ് പറ്റാത്തവര്‍ ആരും തന്നെ ഇല്ല. പറ്റിയ തെറ്റ് ഏറ്റ് പറയുംപോഴാണ് അതിലെ മഹത്വം നമ്മള്‍ മനസിലാക്കുന്നത്. റംസാന്‍ തന്റെ തെറ്റ് പറയുകയും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ഒരാള്‍ക്കു പോലും റംസാനെക്കുറിച്ച് മോശം അഭിപ്രായം ഇല്ല. പലര്‍ക്കും അവന്‍ മകനാണ്, സുഹൃത്താണ്. നമുക്കും അങ്ങനെ അല്ലേ അവന്റെ കുറുമ്പും കുസൃതിയും നിഷ്‌കളങ്കമായ ചിരിയും ഒക്കെ നമ്മുടെ മനസില്‍ ഇന്നലെ എന്ന പോലെ കാണാന്‍ സാധിക്കുന്നില്ലേ. കൊടുക്കൂ നിങ്ങളുടെ വോട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X