For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിൻ്റെ തിരിച്ച് വരവ് പലർക്കും ഭീഷണിയാവും; ഷോ കണ്ടിട്ടാണ് വന്നതെന്ന് ഉറപ്പിച്ച് ആരാധകർ, വൈറൽ കുറിപ്പ്

  |

  ഈ സീസണില്‍ വിജയ സാധ്യത ഏറെയുള്ള സ്ത്രീ മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ ഡിംപലിന് വലിയ ആരാധക പിന്‍ബലം ഉണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആഴ്ചകള്‍ ബാക്കി ഉള്ളപ്പോഴാണ് ഡിംപലിന്റെ പിതാവ് അന്തരിച്ചത്. ശേഷം പുറത്ത് പോയ താരം കഴിഞ്ഞ ദിവസം ഷോ യിലേക്ക് മടങ്ങി വന്നു.

  മണവാട്ടിയെ പോലെ സുന്ദരിയായി വിദ്യ പ്രദീപ്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  ഡിംപല്‍ പോയപ്പോള്‍ വിഷമിച്ച പലരും അവള്‍ തിരികെ വരാതെ ഇരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. ശക്തയായൊരു മത്സരാര്‍ഥി പുറത്തായതിന്റെ സന്തോഷം പലരിലും ഉണ്ടായിരുന്നു. എന്നാല്‍ ഡിംപലിന്റെ തിരിച്ച് വരവ് പലര്‍ക്കും ഒരു ഭീഷണി ആയിട്ടുണ്ടാവുമെന്ന് പറയുകയാണ് ഒരു ആരാധകന്‍.

  ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡിംപല്‍ ഭാല്‍ നിറഞ്ഞു നിന്ന എപ്പിസോഡ്. മണിക്കുട്ടന്‍ റിതുവിനോട് ഫിറോസിന്റെ കുറ്റം പറയുന്നതിലൂടെയാണ് എപ്പിസോഡ് ആരംഭിക്കുന്നത്. ഋതു നമ്മള്‍ ചര്‍ച്ച ചെയ്ത കാര്യം വളരെ ഭംഗിയായി ആയി പറഞ്ഞു എന്ന് പറഞ്ഞു തുടങ്ങിയ മണി വീണ്ടും ഫിറോസ് മാതൃദിന ടാസ്‌കില്‍ ചാരിറ്റിയെ ബുസ്റ്റ് ചെയ്തു എന്ന രീതിയില്‍ എടുത്തിട്ടത് കല്ലുകടിയായി തോന്നി. അയാള്‍ ആര്‍ജെ, സോഷ്യല്‍ വര്‍ക്കര്‍ എന്ന രീതിയിലാണ് അവിടെ വന്നത്. അതേ ആള്‍ തന്റെ അമ്മയില്‍ നിന്നാണ് ആ ഗുണം കണ്ടു പഠിച്ചതാണെന്നു 'ആ ടാസ്‌കില്‍ ' പറയുന്നതില്‍ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല. ഫിറോസിനെതിരെ അരയും തലയും മുറുക്കിയിറങ്ങിയ മണി ഗെയിം മൈന്‍ഡില്‍ ചെറുതായി വളച്ചൊടിച്ച് ഇന്‍ജക്റ്റ് ചെയ്യുന്ന പോലെ തോന്നി. ഡിംപലിനെ കൂട്ടു പിടിച്ചുള്ള മണിയുടെ ഗെയിം പ്ലാനിനെ ചൂണ്ടി കാണിക്കുന്ന ഫിറോസിനെയും കാണാനായി.

  ബിഗ് ബോസ് നീട്ടിയെന്ന അനൗണ്‍സ്‌മെന്റിന്റെ കൂടെ ഡിംപല്‍ ഭാല്‍ തിരിച്ചു വരുന്നു എന്നു പറയുന്നതും. അതിനു ശേഷമാണ് ഇവിടെയിരിക്കാതെ പുറത്തുപോയി 'ഡിംപലിനെ സ്വീകരിക്കാന്‍ ' മറ്റു മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുന്നത്. അതു നന്നായി തോന്നിയില്ല. കാരണം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വന്നപ്പോഴും ആദ്യം പുറത്തു പോയ പോയ രമ്യ തിരിച്ചു വന്നപ്പോഴും ഒന്നും ആവശ്യപ്പെടാത്ത ഒരു കാര്യം മറ്റു മത്സരാര്‍ഥികളോട് പറയണ്ടായിരുന്നു. എന്‍ട്രിക്ക് പഞ്ച് കിട്ടാനുള്ള അടവ് ആയിട്ടു തോന്നി.

  പുറത്തെ പ്രേക്ഷക സപ്പോര്‍ട്ട് വ്യക്തമായി മനസിലാക്കിയിട്ടുള്ള ശക്തമായ ആത്മവിശ്വാസത്തോടെ ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ചുകയറി. തിരിച്ചു വരവിനെതിരെ പലരും പല അഭിപ്രായങ്ങള്‍ പറയുന്നത് കണ്ടെങ്കിലും റേറ്റിംഗിലും മത്സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സിലും പുറകിലോട്ട് പോകുന്ന ഷോയെ ഇത്തരം ചില ഗിമ്മിക്കുകളിലൂടെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റിനെ ആണ് ഞാന്‍ കണ്ടത്. പഴയ പോലെ ഓവര്‍ ഇമോഷണല്‍ ആകാതെ പുതിയ ഗെയിം പ്ലാനില്‍ ഡിംപല്‍ നില്‍ക്കുകയാണെങ്കില്‍ ഏറ്റവും അവസാനം ഇറങ്ങുന്നത് ഡിംപല്‍ തന്നെയാവും.

  ഡിംപല്‍ എന്‍ട്രിയില്‍ മങ്ങുന്ന മുഖങ്ങളും ഓവര്‍ ഇമോഷണല്‍ ആകുന്ന മണിയെയും ആണ് കാണാന്‍ സാധിച്ചത്. പുറമേ കാണിച്ചില്ലെങ്കിലും ഡിംപല്‍ വന്നത് എല്ലാവര്‍ക്കും ഭീഷണി തന്നെയാണ്. കാരണം പുറത്തു നിന്നു ഷോ കണ്ടിട്ടു വന്ന, എല്ലാവരുടെയും ഗെയിം സ്ട്രാറ്റജി വ്യക്തമായി മനസിലാക്കിയ ഡിംപലിനെ ഒരു കാര്യത്തിലും ടാര്‍ജറ്റ് ചെയ്യാന്‍ അവിടെ ആരും മുതിരില്ല. ഡിംപല്‍ എന്‍ട്രിയില്‍ ആശങ്കപ്പെടുന്ന പിന്നെ അവളെ പുകഴ്ത്തുന്ന ഫിറോസിനേയും കാണാനായി. ഇവിടെ മറ്റു പിആര്‍ കള്‍ ഫാന്‍സുകള്‍ ഉന്നയിച്ച ഒരുപാടിടത്ത് കോപ്പി പേസ്റ്റ് ചെയ്ത ഒരു ഡയലോഗിനു ക്ലാരിറ്റി കൊടുക്കണമെന്നു തോന്നുന്നു.

  (ഡിംപല്‍ പോയ ആഴ്ച ലാലേട്ടന്‍ ചോദിച്ചപ്പോള്‍, കട്ടില്‍: ഡിംപലിനു ഇവിടെ ഏറ്റവും അടുപ്പം ഞാനുമായിട്ടായിരുന്നു. ഞാന്‍ അവളെ ബേട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. ഡിംപല്‍ തിരിച്ചുവന്ന ശേഷം. കട്ടില്‍: എനിക്ക് ഡിംപലുമായി അറ്റാച്ച്‌മെന്റ് ഒന്നും ഇല്ല. അതുകൊണ്ടു എനിക്ക് സന്തോഷവും ഇല്ല സങ്കടവും ഇല്ല)- ഇവിടെ പറയുന്ന ആദ്യത്തെ ഡയലോഗ് തെറ്റാണ്. അയാളന്ന് പറഞ്ഞത് 50 ദിവസത്തോളം ഷെയര്‍ ചെയ്‌തൊരു ഒരു ബന്ധം ഉണ്ടായിരുന്നു. ഞാന്‍ അവളെ ബേട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. രണ്ടുപേരും പരസ്പരം മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്.

  അവര്‍ തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് ഗെയിം ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഈ സ്റ്റേറ്റ്‌മെന്റ് കറക്ടാണ്. ഏറ്റവും അടുപ്പം എന്നൊന്നും അയാള്‍ പറഞ്ഞില്ല. രണ്ടാമത്തേത് ഡിംപലിന്റെ വരവ് പുള്ളി കാല്‍കുലേറ്റ് ചെയ്തു വച്ചിരുന്ന ഗെയിം പ്ലാനിനെ നന്നായി ഉലച്ചിട്ടുണ്ട്. നാട്ടുകൂട്ടം പോലെ മറുവശത്ത് ഡിംപല്‍ നില്‍ക്കുന്ന ടാസ്‌കുകള്‍ വന്നാല്‍ പണി പാളുമെന്ന് ഫിറോസിനു നന്നായി അറിയാം. ആ പേടി അയാളുടെ സംസാരത്തില്‍ നിന്നു വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ആരോപിക്കും പോലെ ഡബിള്‍ സ്റ്റന്റായൊരു ഡയലോഗ്‌സ് ആയി തോന്നിയില്ല.

  ശരിക്കും പണി പാളിയത് സൂര്യയ്ക്കാണ്. ക്യാമറയുടെ മുമ്പിലെ അഭിനയമൊക്കെ അതേപടി മണിയോട് പറയുമോ എന്ന പേടി നന്നായിട്ടുണ്ട്. ഡിംപലിന്റെ റീ എന്‍ട്രിയില്‍ പണി കിട്ടാന്‍ പോകുന്നത് രമ്യയ്ക്കും റിതുവിനും സൂര്യയക്കുമാണ്. ഡിംപല്‍ പോയ ഗ്യാപ്പില്‍ കുറച്ചു കൂടി സ്‌പെയ്‌സ് കിട്ടിയ അനൂപും ശ്രദ്ധിക്കണം. എങ്കിലും ഫിറോസ്, ഡിംപല്‍ വന്നപ്പോള്‍ അനൂപിന്റെ മുഖം മങ്ങിയെന്ന് പറഞ്ഞത് കോമഡി ആയി. അയാളുടേതുള്‍പെടെ എല്ലാവരുടെയും കിളി പോയ എന്‍ട്രി ആയിരുന്നു അത്.

  രമ്യയോട് റിതുവിന്റെ ഒപ്പം കണ്ടന്റ് ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നുവെന്ന് മണിയെ കുറ്റം പറയുന്ന സായിയെയും അനൂപിനോട് സായിയെ കുറ്റം പറയുന്ന മണിയേയും കാണാന്‍ സാധിച്ചു. രമ്യ സൂര്യ-റിതുവിനെ പറ്റി ഡിംപലിനോടും അനൂപിനെ പറ്റി ഫിറോസിനോടും ഏഷണി പറയുന്നത് കണ്ടു. ഡിംപല്‍ വന്നു കയറിയതിനു ശേഷം ചൂലു നേരെ വയ്ക്കുന്നു. കിച്ചന്‍ വൃത്തിയില്ലെന്നു പറയുന്നു. വാഷ് ഏരിയ അടുക്കി വയ്ക്കുന്നതൊക്കെ ചെറിയ ഷോ ആയി തോന്നി. എപ്പിസോഡുകള്‍ കണ്ടിട്ടുണ്ടെന്നതിനുള്ള തെളിവും ഡിംപലിന്റെ വായില്‍ നിന്നു വന്നു.ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഞാന്‍ എല്ലാത്തിലും പകരം ആളെ ഇറക്കുമെന്ന് നോബി പറഞ്ഞപ്പോ 'മറ്റേ ടാസ്‌കില്‍ റിതു ഇറങ്ങിയല്ലേ' എന്ന് ഡിംപല്‍ തിരിച്ചു ചോദിക്കുന്നുണ്ട്. അത് ലാസ്റ്റ് വീക്കെന്‍ഡ് എപ്പിസോഡിലെ സംഭവമാണ്.

  സ്റ്റേജിലല്ലാതെ പലയിടത്തായി പെര്‍ഫോം ചെയ്യുന്ന ടാസ്‌കുകളില്‍ മികച്ചവരെ തെരെഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോല്‍ മത്സരാര്‍ഥികള്‍ കുഴങ്ങുന്നത് സ്വാഭാവികമാണ്. കാരണം സ്വന്തം ടാസ്‌ക് പെര്‍ഫോം ചെയ്യുന്ന സമയത്ത് വേറെ ഒരിടത്തുള്ള മികച്ച പെര്‍ഫോമന്‍സ് ചിലപ്പോള്‍ കാണാന്‍ സാധിക്കില്ല. കാനന വില്ല ടാസ്‌കിലെ മണിയുടെ അന്യന്‍ (ഇത്തിരി ഓവര്‍ ആയിരുന്നെങ്കിലും) ഒക്കെ റംസാന്‍, സൂര്യ, റിതു എന്നിവരെ കണ്ടുള്ളു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അതു പോലെ ഈ ടാസ്‌കിലും അവരവര്‍ കണ്ടതു വച്ചുള്ള രീതിയിലുള്ള നോമിനേഷനുകളാണ് ക്യാപ്റ്റന്‍സി ടാസ്‌കില്‍ വന്നത്. ഫിറോസിനു വളരെ കുറച്ച് മാത്രം സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടിയ ടാസ്‌ക് ആയിരുന്നു ഇത്. പെര്‍ഫോം ചെയ്യാനും ഒന്നുമുണ്ടായില്ല. എന്നിട്ടും ഗ്രൂപ്പിലുള്ള നോബി, റംസാനും പുറമേ സൂര്യയും അനൂപും നോമിനേറ്റ് ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി. ഏതായാലും ഡിംപല്‍ തിരിച്ചു വന്നത് മണി ഉള്‍പ്പെടെ എല്ലാവരുടേയും ഗെയിം പ്ലാനില്‍ വ്യക്തമായ മാറ്റം വരുത്തുമെന്ന് ഉറപ്പായി. പ്രേക്ഷക പ്രീതിയില്‍ മുന്നിലുള്ള ഡിംപല്‍, മണി എന്നിവര്‍ക്കൊപ്പം ആരൊക്കെ അതിജീവിച്ചു നില്‍ക്കുമെന്ന് കണ്ടറിയണം.

  English summary
  Bigg Boss Malayaalam Season 3: Social Media Predict Dimpal Bhal Re-entered After Watching The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X