രണ്ട് പേര്‍ ഒരുമിച്ച് പുറത്തിറങ്ങുന്നു? ബിഗ് ബോസില്‍ അപ്രതീക്ഷിത പടിയിറക്കത്തിന് സാധ്യതയെന്ന് സോഷ്യല്‍ മീഡിയ

ഡിംപല്‍ ഭാലിന്റെ തിരിച്ച് വരവോട് കൂടി ബിഗ് ബോസ് ആരാധകരുടെ ആവേശം കൂടിയിരിക്കുകയാണ്. ഡിംപല്‍ പുറത്ത് നിന്നും മത്സരം കണ്ട് വന്നിരിക്കുകയാണെന്ന ആകുലത സഹമത്സരാര്‍ഥികള്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവാന്‍ സാധ്യത ആരാണെന്ന് അറിയാന്‍ വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച എവിക്ഷന്‍ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ആഴ്ചയിലും കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ വന്നവര്‍ തന്നെ ഉണ്ടാവുമെന്ന് അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. അതേ സമയം മത്സരാര്‍ഥികള്‍ക്ക് ഇക്കാര്യം അറിയുകയുമില്ല. ഇത്തവണ നോമിനേഷന്‍ ഇല്ലെന്ന് കരുതി സന്തോഷത്തിലായിരുന്നു പലരും.

-ramzan-and-remya

കഴിഞ്ഞ ആഴ്ച എവിക്ഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ ശനിയാഴ്ചയോ ഞായറാഴ്ചയോ രണ്ട് പേര്‍ പുറത്ത് പോവാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മണികക്കുട്ടന്‍, സായി വിഷ്ണു, റംസാന്‍, റിതു, രമ്യ, സൂര്യ, എന്നിങ്ങനെ ആറ് പേരാണ് നോമിനേഷനില്‍ ഉണ്ടായിരുന്നവര്‍. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മണിക്കുട്ടന്‍ സേഫ് ആണ്. സായി വിഷ്ണു, സൂര്യ, റിതു എന്നിവര്‍ക്കും വോട്ട് കൂടുതലുണ്ടെന്നാണ് അറിയുന്നത്.

രാജകുമാരിയെ പോലെ മനോഹരിയായി മസൂം ശങ്കർ, നടിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

അതേ സമയം റംസാനും രമ്യ പണിക്കര്‍ക്കും തീരെ വോട്ട് ഇല്ലെന്നും ഇരുവരും ഈ ആഴ്ച പുറത്തിറങ്ങാന്‍ സാധ്യത ഉള്ളതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. രമ്യ ബിഗ് ബോസില്‍ തുടരാന്‍ സാധ്യത കുറവാണെന്നാണ് സോഷ്യല്‍ മീഡിയയുടെ നിഗമനം. വോട്ട് കുറവ് ഉള്ളത് കൊണ്ട് റംസാനും പുറത്തവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X