For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാന്‍ ബിഗ് ബോസ് ഷോയ്ക്ക് ഫിറ്റല്ല, കാരണം പറഞ്ഞ് പ്രേക്ഷകന്‍, വൈറല്‍ കുറിപ്പ്‌

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ ഫൈനലിസ്റ്റായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് റംസാന്‍. ഡാന്‍സറായും നടനായുമൊക്കെ തിളങ്ങിയ ശേഷമാണ് റംസാന്‍ ഷോയിലെത്തിയത്. തുടക്കം മുതല്‍ ബിഗ് ബോസ് ഷോയില്‍ ശ്രദ്ധേയ പ്രകടനമാണ് റംസാന്‍ കാഴ്ചവെച്ചത്. രണ്ട് തവണ ക്യാപ്റ്റനായ റംസാന്‍ നോമിനേഷനിലും വന്നിരുന്നു. കഴിഞ്ഞ നോമിനേഷനില്‍ അടുത്ത സുഹൃത്തായ അഡോണി പോയത് റംസാനില്‍ സങ്കടമുണ്ടാക്കിയിരുന്നു.

  ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഷോയില്‍ മുന്നോട്ടുപോയത്. അതേസമയം റംസാനെ കുറിച്ചുളള ബിഗ് ബോസ് ആരാധകന്റെ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പിന്‌റെ ഫേസ്ബുക്ക് പേജിലാണ് കിരണ്‍ രാജ് എന്ന പ്രേക്ഷകന്‍ റംസാനെ കുറിച്ച് എഴുതിയത്. റംസാന്‍ ഈ ഗെയിമിന് ഫിറ്റ് അല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.

  'ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം. കാരണം സ്വന്തം ഇമേജിനെ പറ്റി പേടിയുണ്ടോ? എന്ന് തോന്നി. എംകെയെ നോമിനേറ്റ് ചെയ്ത് റംസാന്‍ പറഞ്ഞ വാക്കുകളാണ്. സ്വന്തം ഇമേജിനെപ്പറ്റി പേടിയില്ലാത്തത് കൊണ്ടാവും ചെരുപ്പ് ഏറ് സംഭവത്തിന് ശേഷം കഴിയുന്ന അവസരങ്ങളില്‍ എല്ലാം എനിക്ക് അതിന്റെ സത്യാവസ്ഥ വീട്ടുകാരെയും ഫ്രണ്ട്‌സിനെയും എല്ലാം മനസ്സിലാക്കിക്കണം എന്ന് കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പറയുന്നത്.

  അവസാനം കണ്‍ഫെഷന്‍ റൂമില്‍ വെച്ചു പോലുമത് റിപ്പീറ് ചെയ്തു. യു ആര്‍ നോട്ട് എറ്റ് ഓള്‍ ഫിറ്റ് ടു കണ്‍ടിന്യൂ ദേര്‍ റംസാന്‍. ഇനി സ്വന്തം ഇമേജിനെ പറ്റി പേടിയാണ് നോമിനേഷന്‍ മാനദണ്ഡമെങ്കില്‍ ആരാണ് ചിന്തിക്കാത്തത്? റിതു വിഷമിച്ചിട്ടില്ലേ നാട്ടുകാരുകാണും ലവ് എന്നൊന്നും പറയരുത് എന്ന്, റംസാനോട് പറഞ്ഞിട്ടില്ലേ?.

  അന്ന് റംസാന്‍ ഇമേജ് നോക്കുന്നു എന്ന് പറഞ്ഞു ഋതുവിനെ നോമിനേറ്റ് ചെയ്‌തോ?. അഡോണി പറഞ്ഞിട്ടില്ലേ ഇന്‍സ്റ്റഗ്രാമിലെ ലൈക്ക് കുറഞ്ഞ് കാണും ഇതൊക്കെ കാണുമ്പോള്‍ ഉറപ്പെന്നൊക്കെ, അതും ഇമേജ് നോക്കലല്ലേ? അഡോണിയെ നോമിനേറ്റ് ആക്കിയോ? ഫിറൊസ് അവിടിരുന്ന് കണ്ണാടിടെ മുന്‍പില്‍ പോയ് കുമ്പസാരിക്കുന്നതു മക്കളുടെ മുന്‍പിലെ ഇമേജ് എന്ന വ്യാജേന നാട്ടുകാരോട് ഞാന്‍ ചെയ്ത സകലമാന പോക്രിത്തരവും ടാസ്‌ക് ഭാഗമാണ് എന്ന് പറഞ്ഞു വെക്കുകയല്ലേ?.

  നോബി പറഞ്ഞട്ടില്ല? അയ്യേ ഇതൊക്കെ നാട്ടുകാര് കണ്ടു എന്ത് അവസ്ഥയായിരിക്കുമെഡെ വെളിയില്‍ എന്ന് ഇവരെയൊക്കെ ഈ പേരില്‍ റംസാന്‍ നോമിനേറ് ആക്കിയോ? എന്തായാലും റംസാന് താങ്ക്‌സ് , മണിക്ക് വോട്ട് ചെയ്യാന്‍ ഞങ്ങക്ക് ഒരു അവസരം ഉണ്ടാക്കിയതിന്, കിരണ്‍ രാജ് കുറിച്ചു. അതേസമയം തുടക്കത്തില്‍ ബിഗ് ബോസില്‍ സൈലന്‌റായി കണ്ട റംസാന്‍ പിന്നീട് ശബ്ദമുയര്‍ത്തിയിരുന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെ മുന്നിലായാലും തുറന്നുപറയാറുണ്ട് താരം. ബിഗ് ബോസില്‍ ഇത്തവണത്തെ മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് റംസാന്‍. അഡോണിയെ കൂട്ടുപിടിച്ചായിരുന്നു ഇതുവരെ റംസാന്‍ മുന്നേറിയത്. എന്നാല്‍ അഡോണി പോയത് റംസാന് വലിയ വിഷമമുണ്ടാക്കി. ഈ തവണ അടുത്ത സുഹൃത്തായ റിതുവിനെ റംസാന്‍ നോമിനേറ്റ് ചെയ്തിരുന്നു.

  English summary
  Bigg Boss Malayaalm Season 3: Why Ramzan Muhammed Is Not Fit For The Game, A Viral Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X