For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലയുടെ ആദ്യത്തെ വിമാന യാത്ര ഇങ്ങനെയായിരുന്നു, വിശേഷം പങ്കുവെച്ച് പേളി മാണി

  |

  നടി അവതാരക എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ നിറഞ്ഞ് നിൽക്കുന്ന താരമാണ് പേളി മാണി. യൂത്തിനിടയിൽ മാത്രമല്ല കുടുംബപ്രേക്ഷകർക്കിടയിലും പേളിയ്ക്ക് കൈനിറയ ആരാധകരുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും പേളി പങ്കെടുത്തിരുന്നു. സീസൺ ഒന്നിലാണ് എത്തിയത്. ഫസ്റ്റ് റണ്ണറപ്പായിരുന്നു താരം. സാബു മോൻ ആയിരുന്നു വിജയി. ബിഗ് ബോസ് സീസൺ 1 ലെ മത്സരാർഥിയായിരുന്ന ശ്രീനീഷിനെ ആണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

  Pearle Maaney

  ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. താരങ്ങളുടെ പ്രണയവും രസകരമായ പിണക്കവും ഇണക്കവുമെല്ലാം ബിഗ് ബോസിലൂടെ പ്രേക്ഷകർ കണ്ടിരുന്നു. സഹതാരങ്ങൾ പോലും സംശയത്തോടെയായിരുന്നു ഇവരുടെ ബന്ധത്തെ വീക്ഷിച്ചത്. എന്നാൽ പ്രവചനങ്ങൾ മാറ്റി എഴുതി കൊണ്ട് ഷോ അവസാനിച്ചതിന് പിന്നാലെ തന്നെ വിവാഹിതരാവുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത പ്രണയം എന്ന സീരിയലിലൂടെയാണ് ശ്രീനീഷ് പ്രേക്ഷകരു‍ടെ പ്രിയങ്കരനായി മാറിയത്.

  നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു പേളി മാണി. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവുകയായിരുന്നു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. പേളിക്കും ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ഇപ്പോൾ പേളിയുടെ സോഷ്യൽ മീഡിയയിലെ താരം നില മോളാണ് തന്റേയും ശ്രീനീഷിന്റേയും വിശേഷങ്ങളെക്കാളും കുഞ്ഞ് നിലയുടെ സന്തോഷങ്ങളും പുത്തൻ ചുവട് വയ്പ്പുമാണ് പേളി അധികം പങ്കുവെയ്ക്കുന്നത്. പ്രേക്ഷകരുടെ ഇടിയിൽ വൈറലുമാണ്.

  നിലമോളുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും രംഗത്ത് എത്താറുണ്ട് . പേളിയെക്കാളും ഇപ്പോൾ ആരാധകർ കുഞ്ഞ് നിലയ്ക്കാണ്. കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ പേളി കുടുംബസമേധമായിരുന്നു എത്തിയത്. ശ്രീനീഷിനും കുഞ്ഞ് നലയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പേളിയും ശ്രീനീഷും സൈമയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. കുഞ്ഞുമായി എത്തിയ പേളിയുടെ ചിത്രങ്ങൾ വാർത്തകളിലും ഇടം പിടിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സൈമയിൽ എത്തിയ താരങ്ങൾ കുഞ്ഞിനെ താലോലിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത നിലയുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര അനുഭവം പങ്കുവെയ്ക്കുകയാണ് പേളി. യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ വൈറലായിട്ടുണ്ട്.

  നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ടെന്ന് പേളി വീഡിയോയിൽ പറയുന്നത്. ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു. അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്. ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്നായിരുന്നു പേളി ശ്രീനിയോട് പറഞ്ഞത്. യാത്രയുടെ എക്‌സൈറ്റ്‌മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്ക് വേണ്ടുവോളമുണ്ടെന്നായിരുന്ന പേളി പറയുന്നു. പുതിയ വീഡിയോയുടെ റിലീസിനെ കുറിച്ച് പേളി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു വീഡിയോയ്ക്കായി കാത്തിരുന്നത്. മികച്ച കമന്റുകളായിരുന്നു ലഭിച്ചത്. ഐ ലവ് യൂ ഓള്‍, താങ്ക് യൂ ഫോര്‍ ട്രാവലിങ്ങ് വിത്ത് അസ് എന്ന് ആരാധകർക്ക് നന്ദി അറിയിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.

  മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പേളി എല്ലാ റോളും വളരെ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത് കൂടാതെ താരം എല്ലാവർക്കും ഒരു മാത്യകയാണെന്നും പറയുന്നുണ്ട്. ശ്രീനിയെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നാണ് ഒരു ആരാധകൻ പറഞ്ഞത്. കുറച്ച് കൂടി വലുതായ കുഞ്ഞുങ്ങളെയാണ് അച്ഛന്‍മാര്‍ മാനേജ് ചെയ്യുന്നത് കാണാറുള്ളത്, ആ രീതി ശ്രീനി പൊളിച്ചു. നില നല്ല സന്തോഷത്തിലാണല്ലോ, വലുതായതിന് ശേഷം ഈ വീഡിയോ ഒക്കെ കാണുമ്പോള്‍ നിലയ്ക്ക് എന്ത് മാത്രം സന്തോഷമുണ്ടാവുമെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

  നിലയുടെ വളര്‍ച്ചയുടെ ഓരോ ഭാഗങ്ങളും കാണാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറയുന്നുണ്ട്. നിലയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ഞാന്‍ പങ്കുവെക്കാറുണ്ട്. നിങ്ങളില്ലാതെ എന്ത് യാത്രയെന്നായിരുന്നു പേളിയുടെ ചോദ്യവും. പ്രസവ ശേഷം കുഞ്ഞിനെ കാണിക്കണ്ടെന്നൊക്കെ പറഞ്ഞവരുണ്ടായിരുന്നു. എല്ലാ വിശേഷങ്ങളും നിങ്ങളും ആഘോഷിക്കാറുണ്ട്. അതിനാല്‍ത്തന്നെ കുഞ്ഞിനെ നിങ്ങളും കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പേളി പറഞ്ഞത്.

  ചിത്രം; കടപ്പാട്(പേളി മാണി ഇൻസ്റ്റഗ്രാം)

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  വീഡിയോകടപ്പാട്, ( പേളി മാണി യുട്യൂബ് ചാനൽ)

  Read more about: pearle maaney
  English summary
  Bigg Boss Malayakam Season 1 fame Pearle Maaney Shares daughter Nila First Flight Journey,Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X