മണിക്കുട്ടനും ഡിംപലും ബിഗ് ബോസ് വിജയിയാകാൻ അർഹരല്ല, കാരണം വെളിപ്പെടുത്തി ദിയ

ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദിയ സന. ബിഗ് ബോസ് സീസൺ 1ലൂടെ ദിയ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ആദ്യഭാഗത്തെ മികച്ച മത്സരാർഥി കൂടിയായിരുന്നു ദിയ സന.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് വീഡിയോയാണ്. ഷോ തീരുന്നത് വരെ ഹൗസിൽ നിൽക്കുന്ന ആളെ വേണം വിജയിയായി പ്രഖ്യാപിക്കേണ്ടതെന്നാണ് താരം പറയുന്നത്. ഷോയിൽ നിന്ന് മാറി നിന്നവരെ പരിഗണിക്കരുതെന്ന് ദിയ പറയുന്നുണ്ട്.

ദിയ  സനയുടെ വാക്കുകൾ

ബിഗ് ബോസ് ഷോയിൽ പോയിട്ടുള്ള വ്യക്തി എന്ന നിലയിൽ പലരും തന്നോട് ഇക്കാര്യം ചോദിച്ചിരുന്നു. അതിനാൽ ഷോയുമായി ബന്ധപ്പെട്ടുള്ള കുറച്ച് കാര്യം പറയണമെന്ന് തോന്നിയത് കൊണ്ട് ലൈവ് വന്നത്. എന്ന് പറഞ്ഞു കൊണ്ടാണ് ദിയ തന്റെ നിലപാട് വ്യക്തമാക്കിയത് . ബിഗ് ബോസ് ഹൗസിൽ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

 ബിഗ് ബോസ്  ഹൗസിലെ  ജീവിതം

ഒരു പ്രത്യേക ജീവിതമാണ് അവിടെ. അതുകൊണ്ട് തന്നെ ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്ത് പോയി തിരികെ വന്നവരെ വിജയിയായി പ്രഖ്യാപിക്കരുതെന്നാണ് ദിയ പറയുന്നത്. അത് ഷോയ്ക്ക് തന്നെ നെഗറ്റീവ് ഇമേജ് കൊണ്ടു വരും . ഷോയിൽ നിന്ന് പുറത്ത് പോയവർ വീണ്ടും ഗെയിമിലേയ്ക്ക് വരുമ്പോൾ തന്നെ അതുവരെയുണ്ടായിരുന്ന ഗെയിം മാറുമെന്നും ദിയ പറയുന്നു. മണിക്കുട്ടന്റേയും ഡിംപലിന്റേയും റീ എൻട്രിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ദിയ സന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇഷ്ടപ്പെട്ടവർ

മണിക്കുട്ടൻ,ഡ‍ിംപൽ എന്നിവർ തന്റെ പ്രിയപ്പെട്ട മത്സരാർഥികളാണ്. ഡിംപലിന്റെ പെർഫോമൻസ് തനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ എത്തിക്കലി അവരുടെ കയ്യിൽ കപ്പ് കിട്ടുന്നത് ശരിയല്ല എന്നാണ് തനിക്ക് തോന്നുന്നത്. അവിടെ മുഴുവൻ ദിവസം നിന്നയൊരാൾക്ക് കപ്പ് കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്നും ദിയ വീഡിയോയിൽ പറയുന്നു. ദിയയുടെ വീഡിയോ വൈറലായിട്ടുണ്ട്. രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു വിഭാഗം ദിയ പറഞ്ഞത് ശരിയാണെന്ന് പറയുമ്പോൾ മറ്റൊരു വിഭാഗം അതിനെ അംഗീകരിക്കുന്നില്ല വെറുതെ ഷോയിൽ നിന്നാൽ പോരാ കളിക്കണം എന്നാണ് പറയുന്നത്.

സീസൺ 3 ലെ വിജയി

നിലവിൽ വിജയിയെ കണ്ടെത്താൻ വേണ്ടിയുള്ള വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 മണി മുതൽ ആരംഭിച്ച വോട്ടിങ്ങ് അവസാനിക്കുന്നത് ശനിയാഴ്ചയാണ്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആളായിരിക്കും ബിഗ് ബോസ് സീസൺ 3യുടെ വിജയി. ഋതു, മണിക്കുട്ടൻ, സായ്,ഡിംപൽ, അനൂപ്, കിടിലൻ ഫിറോസ്, നോബി എന്നിവരാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

ദിയ സന ഫേസ്ബുക്ക് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X