twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ സ്ട്രാറ്റര്‍ജി വെച്ച് തന്നെ കളിക്കണം, മല്‍സരാര്‍ത്ഥികളെ കളിക്കാന്‍ അനുവദിക്കുക: മഞ്ജു പത്രോസ്

    By Midhun Raj
    |

    സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തിന് പിന്നാലെയാണ് മഞ്ജുവിനെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. തുടര്‍ന്ന് ഷോയില്‍ അമ്പതാമത്തെ ദിവസമാണ് താരം പുറത്തായത്. ബിഗ് ബോസിന് പിന്നാലെ അഭിനയ രംഗത്ത് വീണ്ടും സജീവമായിരുന്നു താരം.

    ഗ്ലാമറസായി നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    സോഷ്യല്‍ മീഡിയയില്‍ എല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജു പത്രോസ് എത്താറുണ്ട്. അതേസമയം ബിഗ് ബോസ് പൂതിയ സീസണിനെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ സീസണ്‍ 3 താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ട് ഒന്നും പറയാനില്ലെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജു തുടങ്ങിയത്.

    സീസണ്‍ 3യും സീസണ്‍ 2ഉം കണ്ടിട്ടില്ല

    സീസണ്‍ 3യും സീസണ്‍ 2ഉം കണ്ടിട്ടില്ല. അതുകൊണ്ട് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്തായാലും എനിക്ക് സീസണ്‍ 2വിനോടായാലും സീസണ്‍ 3നോടാണെങ്കിലും കളിക്കുന്നവരോടല്ല പ്രേക്ഷകരോടാണ്, ഈ പറയുന്ന യൂടൂബ് ചാനല്‍സിനോടാണ് എനിക്ക് പറയാനുളളത്. അവരെ ഗെയിം കളിക്കാന്‍ അനുവദിക്കൂ. ഇപ്പോ നമ്മള് അതിനകത്ത് ചെല്ലുമ്പോള്‍ പറയും അത് അവളുടെ സ്ട്രാറ്റര്‍ജിയാണെന്നൊക്കെ.

    അവര് അങ്ങനെ പറഞ്ഞത് ശരിയായില്ല

    അവര് അങ്ങനെ പറഞ്ഞത് ശരിയായില്ല. ഇവര് ഇങ്ങനെ പറഞ്ഞത് ശരിയായില്ല. പിന്നെ ഡിംപല്‍ ഭാല്‍ ഫ്രണ്ട് മരിച്ചതിനെ കുറിച്ചൊക്കെ പറഞ്ഞ് എന്തോ വിവാദങ്ങളൊക്കെ നടന്നല്ലോ, അപ്പോ സ്ട്രാറ്റര്‍ജിയാണെന്ന് പറയുന്നവരോട് എനിക്ക് പറയാനുളളത് സ്ട്രാറ്റര്‍ജി ആയിക്കോട്ടെ ഇപ്പോ നമ്മള് ഒരു ഓട്ടമല്‍സരത്തില് പങ്കെടുത്താല്‍ നമുക്ക് നന്നായി ഓടാം.

    ചാട്ടമല്‍സരത്തില്‍

    ചാട്ടമല്‍സരത്തില്‍ പങ്കെടുത്താല്‍ ചാടാം. സ്വിമ്മിങ്ങിന് ആണെങ്കില്‍ സ്വിം ചെയ്യാം. ഇതിനൊക്കെ കൃത്യമായിട്ടുളള മെഷ്വര്‍സ് ഉണ്ട്. ഈ ബിഗ് ബോസ് എന്നുളള ഗെയിം ഷോ എങ്ങനെ കളിക്കണമെന്നാണ് നിങ്ങള് പറയുന്നത്. അപ്പോ അവിടെ ചെന്ന് അവര് ചെയ്യുന്നതും കാണിക്കുന്നതുമൊക്കെ സ്ട്രാറ്റര്‍ജിയുടെ ഭാഗമാണെങ്കില്‍ അതവരുടെ ഗെയിമാണ്. അതിനെ നന്മയെന്നും, അവള് നുണ പറഞ്ഞു, മറ്റേത് നന്മയല്ല അത് അസത്യമാണ്. സത്യവും സത്യസന്ധതയും കളിക്കാന്‍ ഇതോന്തോന്ന്. മഞ്ജു ചോദിക്കുന്നു.

    അതൊരു ഗെയിം ഷോയാണ്

    അതൊരു ഗെയിം ഷോയാണ്. അവരെ ദയവ് ചെയ്ത് കളിക്കാന്‍ അനുവദിക്കൂ. അതിനിടയില് എല്ലാവരും ഫാമിലിയുളളവരാണ് അതിന്‌റയകത്ത് പോയിട്ടുളളത്. അപ്പോ ഗെയിമിന്‌റെ ഭാഗമായി അവര് അവിടെ ചെയ്യുന്ന കാര്യങ്ങളെ ഗെയിം ആണെന്നുളള രീതിയില്‍ നോക്കികാണാതെ, അവരുടെ പേഴ്‌സണല്‍ ലൈഫിനെയൊക്കെ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുമ്പോള്‍ അവരുടെ വീട്ടിലുളളവര്, എല്ലാവരും അവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കോനായിട്ടായിരിക്കും ഓരോ സ്ഥലങ്ങളിലേക്ക് പോവുന്നത്.

    അപ്പോ അവര്‍ക്ക് മക്കളുണ്ട്

    അപ്പോ അവര്‍ക്ക് മക്കളുണ്ട്. മാതാപിതാക്കളുണ്ട്. എന്നൊക്കെ മറന്ന് നമ്മള് ചെയ്യുമ്പോ അവര്‍ക്ക് ഉണ്ടാവുന്ന വേദന അവനവന് കിട്ടുമ്പോഴേ പഠിക്കത്തൂളളു. ദയവ് ചെയ്ത് അത് ചെയ്യരുത്. സീസണ്‍ 3യിലാണെങ്കിലും ഇനി വരുന്ന സീസണിലാണെങ്കിലും മല്‍സരാര്‍ത്ഥികള്‍ കളിക്കട്ടെ. അവരെ കളിക്കാന്‍ അനുവദിക്കുക.

    അത് സ്ട്രാറ്റര്‍ജി വെച്ച് തന്നെ കളിക്കണം

    അത് സ്ട്രാറ്റര്‍ജി വെച്ച് തന്നെ കളിക്കണം. അതിനകത്ത് ഗെയിം അറിയാതെ പോയി ഉളള ചീത്ത മുഴുവനും മേടിച്ചോണ്ട് വന്ന ഒരാളാണ് ഞാനും. ഞാന്‍ ഗെയിമേ കളിച്ചിട്ടില്ല എന്നത് പിന്നീടാണ് ഞാനറിഞ്ഞത്. ഇപ്പോ പോയവരൊക്കെ നന്നായി കളിക്കുന്നുണ്ടെന്ന് തോന്നുന്നു. അപ്പോ അവര് ഗെയിം കളിക്കട്ടെ, ദയവ് ചെയ്ത് അവരെ ഉപദ്രവിക്കാതിരിക്കുക. അത്രയേ എനിക്ക് പറയാനുളളൂ. മഞ്ജു പത്രോസ് പറഞ്ഞു.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

    വീഡിയോ

    English summary
    bigg boss malayalam 2 fame manju pathrose about third season of the show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X