For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കുട്ടിയ്ക്ക് പ്രണയം തോന്നി; പക്ഷേ മണിക്കുട്ടന് സ്വീകരിക്കാന്‍ പറ്റാതെ വന്നതാവാമെന്ന് അനൂപ് കൃഷ്ണന്‍

  |

  സീതകല്യാണം എന്ന സീരിയല്‍ ഹിറ്റായി പോകുന്നതിനിടയിലാണ് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് കൃഷ്ണന്‍ പുറത്താവുന്നത്. അഭിനയത്തോട് താല്‍കാലികമായി ബൈ പറഞ്ഞ് ബിഗ് ബോസിലേക്കായിരുന്നു താരം പോയത്. തൊണ്ണൂറ്റിയാറ് ദിവസങ്ങളോളം അവിടെ നിന്ന താരം ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ ഒരാളായി മാറിയിരുന്നു.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  ബിഗ് ബോസിന് ശേഷം അനൂപിന്റെ വിവാഹനിശ്ചയവും മനോഹരമായി നടന്നിരുന്നു. ഇപ്പോഴിതാ കേരളീയം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മണിക്കുട്ടനും സൂര്യയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും റംസാന്‍ ചെരിപ്പെറിഞ്ഞ വിഷയത്തെ കുറിച്ചുമൊക്കെ അനൂപ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

  ബിഗ് ബോസിലെ ഏറ്റവും നല്ല ഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് മണിക്കുട്ടന്‍ ആണെന്നായിരുന്നു അനൂപ് മറുപടി പറഞ്ഞത്. പിന്നാലെ സൂര്യയും മണിക്കുട്ടനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും അനൂപ് വിശദീകരിച്ചിരുന്നു. 'ചിലപ്പോള്‍ ആ കുട്ടിയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടാവാം. മണിക്കുട്ടന് അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വന്നത് കൊണ്ടുമാവാം. അതൊക്കെ അവരുടെ കാര്യമല്ലേ. അവരുടെ പ്രണയത്തെ കുറിച്ച് എനിക്ക് എന്തൊക്കെയാണ് തോന്നിയത് അതെല്ലാം അവിടുന്ന് തന്നെ പറഞ്ഞിരുന്നു.

  തലേ ദിവസം സംഭവിച്ച കാര്യങ്ങളൊന്നും പുള്ളിക്കാരന് ഉള്‍കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടാണ് മണിക്കുട്ടന്‍ പുറത്ത് പോയതും സീക്രട്ട് റൂമില്‍ ഇരിക്കേണ്ടിയും വന്നിരുന്നു. അത് ആ ഷോ യുടെ രഹസ്യമായിട്ടുള്ള കാര്യമാണ്. പുറത്ത് പറയാന്‍ പറ്റില്ല. പേഴ്‌സണല്‍ ടോക്കില്‍ ആണെങ്കില്‍ പോലും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ ഇരിക്കണമെന്നുള്ളതാണ്. അതിന്റെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്ക് തന്നെ ഇപ്പോഴും അറിയില്ല. മണിക്കുട്ടന്‍ നല്ല ഗെയിമറും എന്റര്‍ടെയിനറുമൊക്കെ ആയിരുന്നു.

  നാട്ടുക്കൂട്ടം ടാസ്‌കില്‍ ചെരിപ്പ് എറിഞ്ഞ ടീമിനൊപ്പമായിരുന്നു ഞാന്‍. അതിന് ശേഷവും ഞാന്‍ പോയി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് മനഃപൂര്‍വ്വം എറിഞ്ഞത് അല്ലെന്നാണ്. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്കായിരുന്നു ഇങ്ങനെ ഒരു അനുഭവമെങ്കില്‍ ആ രീതിയിലോ ചിലപ്പോള്‍ അതിനെക്കാള്‍ മോശമായ രീതിയിലോ ആയിരിക്കും പ്രതികരിക്കുക. കാരണം നമ്മളങ്ങനൊരു സംഭവം പ്രതീക്ഷിക്കുന്നില്ലല്ലോ. സ്വഭാവികമായും യാതൊരു തെറ്റും ചെയ്യാതെ നന്നായി ടാസ്‌ക് ചെയ്യുന്നതിനിടയില്‍ ചെരുപ്പ് പോലെയുള്ള സാധനം മുഖത്തേക്ക് വന്നാല്‍ പ്രതികരിക്കുമെന്നും അനൂപ് സൂചിപ്പിച്ചു.

  ബിഗ് ബോസില്‍ ഞാനുമായി ബന്ധമില്ലാത്തതും ഞാന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാര്യത്തിലും ഇടപ്പെട്ടിട്ടില്ല. എനിക്ക് കൃത്യമായി അറിയാത്തതും കാണാത്തതുമായ ഒരു കാര്യത്തില്‍ അനാവശ്യമായി ഞാന്‍ ഇടപെടേണ്ട കാര്യമില്ലല്ലോ. തന്റെ അനിയത്തിയുടെ വിവാഹം സെപ്റ്റംബര്‍ പന്ത്രണ്ടിനാണ്. അടുത്ത വര്‍ഷമായിരിക്കും എന്റെ വിവാഹമെന്ന് കൂടി അനൂപ് സൂചിപ്പിച്ചിരുന്നു.

  ശിവനും അഞ്ജലിയും വേർപിരിയുന്നു; ഹരിയും ബാലനും ദേഷ്യത്തിൽ, സാന്ത്വനം കുടുംബത്തിൽ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ്

  അതേ സമയം ക്യാപ്റ്റന്‍സി ടാസ്‌ക് റംസാന് വിട്ട് കൊടുത്തതാണെന്നുള്ള അനൂപിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് കൊണ്ടാണ് ചിലരെത്തിയത്. ആ എപ്പിസോഡ് ഒന്നുടെ എടുത്ത് കണ്ടാല്‍ മനസ്സിലാകും. റംസാന്‍ വളരെ നന്നായി സംസാരിച്ചിട്ടുണ്ട്. അനൂപ് കരുതി മണിക്കുട്ടനെ ഔട്ട് ആക്കിയാല്‍ റംസാനെ റൗണ്ടില്‍ ഈസിയായി പുറത്താക്കാമെന്ന്. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അവസാന റൗണ്ടില്‍ റംസാന്‍ നന്നായി സംസാരിച്ചു. അനൂപിന് തിരിച്ച് പറയാന്‍ ഒന്നുമില്ലാത്തതിനാണ് ലാസ്റ്റ് അങ്ങനെ ആയത്.

  ബിഗ് ബോസിൽ അനൂപ് പറഞ്ഞത് പോലെ ഫിനാലെയിൽ സംഭവിച്ചു

  ടാസ്‌ക് കഴിഞ്ഞതിനു ശേഷം അനൂപ് ഇമോഷണല്‍ ആയപ്പോള്‍ പലരും അതിനെ വിട്ടുകൊടുത്തു എന്ന രീതിയില്‍ ചിത്രീകരിച്ചു. പക്ഷെ അനൂപ് മനഃപൂര്‍വം വിട്ട് കൊടുത്തതല്ല.. പറഞ്ഞു ജയിക്കാന്‍ പറ്റാഞ്ഞതുകൊണ്ട് തന്നെയാണെന്നാണ് ചില ബിഗ് ബോസ് ആരാധകരുടെ പ്രതികരണം. അനൂപ് നല്ല വ്യക്തിത്വമുള്ള മനുഷ്യനാണ്. ആരെയും കുറപ്പം പറയാതെ അവിടെയും ഇവിടെയും തൊടാതെ എന്നാല്‍ എല്ലാ കാര്യങ്ങളും മനസിലാക്കുന്ന രീതിയില്‍ തന്നെ പറയുകയും ചെയ്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

  സുമിത്രയുടെ നാശം കാണാന്‍ നിന്നിട്ട് സ്വയം നാശത്തിലേക്കു പോകുന്ന വേദിക; സിദ്ധാര്‍ഥിന്റെ ഉള്ള കാർ കൂടി നഷ്ടമായി

  English summary
  Bigg Boss Malayalam 3 Fame: Anoop Krishnan About Manikuttan's Quit And Majiziya-Dimpal Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X