പപ്പയുടെ വിയോഗം അവള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല, ഇമോഷണലായി ഡിംപലിന്‌റെ സഹോദരി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനമാണ് ഡിംപല്‍ കാഴ്ചവെച്ചത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഡിംപലിന്‌റെ പിതാവായ ബാല്‍ രജ്പുത്ത്. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിനിയും.

നടി നേഹ ശര്‍മ്മയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

അച്ഛനെ കുറിച്ച് മുന്‍പ് ബിഗ് ബോസില്‍ വെച്ച് ഡിംപല്‍ സംസാരിച്ചിട്ടുണ്ട്. ഒരുതവണ കുടുംബത്തെ ഷോയില്‍ കാണിച്ചപ്പോള്‍ അന്ന് ഇമോഷണലായിരുന്നു ഡിംപല്‍. ഈസ്റ്റര്‍ എപ്പിസോഡിലായിരുന്നു ഡിംപലിന്‌റെ പപ്പയെയും മമ്മിയെയും കാണിച്ചത്. ക്യാന്‍സര്‍ സര്‍വൈവറായ തന്‌റെ എറ്റവും വലിയ പിന്തുണ പപ്പയും മമ്മിയുമാണെന്ന് മുന്‍പ് ഡിംപല്‍ പറഞ്ഞിരുന്നു.

മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും

മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും ഗായികയുമായ ലക്ഷ്മി ജയനാണ് ഡിംപലിന്‌റെ പിതാവിന്റെ വിയോഗ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. അതേസമയം പിതാവിന്‌റെ വിയോഗത്തിന് പിന്നാലെ ഡിംപല്‍ ബിഗ് ബോസില്‍ നിന്നും പോവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കുടുംബത്തെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവാറുളള ഡിംപല്‍ പിതാവ് പോയത് അറിയുമ്പോള്‍ എങ്ങനെയാവും ഈ അവസ്ഥയെ അഭിമുഖീകരിക്കുകയെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഡിംപലിന് പുറമെ സഹോദരി തിങ്കള്‍ ബാലും

ഡിംപലിന് പുറമെ സഹോദരി തിങ്കള്‍ ബാലും എല്ലാവര്‍ക്കും സുപരിചിതയാണ്. മുന്‍പ് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു തിങ്കള്‍. തിങ്കളിന് പുറമെ നയന എന്ന സഹോദരി കൂടിയുണ്ട് ഡിംപലിന്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പപ്പയുടെ വിയോഗം അറിയിച്ച് തിങ്കള്‍ ബാല്‍ എത്തിയിരുന്നു. പപ്പയുടെ മരണം അവള്‍ എങ്ങനെ എടുക്കുമെന്നറിയില്ല എന്ന് തിങ്കള്‍ പറഞ്ഞു.

ഡിംപലിനെ വിവരം അറിയിക്കുവാനുളള

ഡിംപലിനെ വിവരം അറിയിക്കുവാനുളള ശ്രമത്തിലാണ് ഞങ്ങള്‍. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഞാന്‍ അവളെ വിവരം അറിയിക്കാന്‍ പോവുകയാണെന്നായിരുന്നു തിങ്കള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. ഇളയ സഹോദരി നയന മാത്രമാണ് പിതാവിന്‌റെ വിയോഗ സമയത്ത് അടുത്തുണ്ടായിരുന്നത്. ആശുപത്രിയിലേക്ക് പോവും വഴിയായിരുന്നു അദ്ദേഹത്തിന്‌റെ അന്ത്യം.

കോവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍

കോവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍ ബോഡി വിട്ടുതരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് തിങ്കള്‍ അറിയിച്ചു. അമ്മയും താനും ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. തിങ്കള്‍ പറഞ്ഞു. അടുത്തിടെ ബിഗ് ബോസിലുളള സമയത്ത് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് അന്തരിച്ചെന്ന വിവരവും പ്രേക്ഷകര്‍ അറിഞ്ഞിരുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മണിക്കുട്ടന്‍ ഷോയില്‍

കഴിഞ്ഞ ദിവസമാണ് മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറിയത്. തനിക്ക് ഇവിടെ നില്‍ക്കാന്‍ ഭയമാണെന്നും തുടരാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചാണ് മണിക്കുട്ടന്റെ പിന്മാറ്റം. ബിഗ് ബോസില്‍ നിലവില്‍ ഡിംപല്‍ ഉള്‍പ്പെടെ പത്ത് മല്‍സരാര്‍ത്ഥികളാണുളളത്. ഇനി വളരെ കുറച്ച് ദിവസങ്ങളാണ് ബിഗ് ബോസ് ഫൈനലിനായി ഉളളത്. ഇത്തവണ ഫൈനലിസ്റ്റായി മിക്കവരും കാണാന്‍ ആഗ്രഹിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X