For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡേറ്റിങ് ലൈഫ് തേഞ്ഞ അവസ്ഥയാണ്; റിയാസിനെക്കാളും നിമിഷയോടാണ് ഇഷ്ടം കൂടുതലെന്ന് ജാസ്മിന്‍ എം മൂസ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് ഗംഭീര സ്വീകരണം ലഭിച്ച താരമാണ് ജാസ്മിന്‍. വിജയ സാധ്യത ഏറെയുണ്ടായിരുന്ന ജാസ്മിന്‍ ഷോ യില്‍ നിന്നും ഇറങ്ങിപ്പോയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ബിഗ് ബോസിനകത്ത് നിന്നപ്പോഴുള്ള ദിവസങ്ങളില്‍ സ്വന്തം അഭിപ്രായത്തില്‍ നിന്നും വ്യതിചലിക്കാതെ തികച്ചും വേറിട്ട് നില്‍ക്കുകയാണ് ജാസ്മിന്‍ ചെയ്തത്.

  പുറത്ത് വന്നതിന് ശേഷം അത്ര സുഖകരമായ അവസ്ഥയിലൂടെയായിരുന്നില്ല താരം കടന്ന് പോയത്. പങ്കാളിയായിരുന്ന മോണിക്കയുമായി റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചതടക്കം പല സംഭവങ്ങളുമുണ്ടായി. ഏറ്റവും പുതിയതായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള ഉത്തരവുമായിട്ടാണ് ജാസ്മിന്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെയാണ് ജാസ്മിന്‍ പ്രിയപ്പെട്ടവരുമായി സംവദിച്ചത്.

  Also Read: അടിവസ്ത്രമില്ലാതെ നൈറ്റ് ഗൗണ്‍ മാത്രമിട്ട് വരൂ, കാണട്ടെ; അനുഭവം പറഞ്ഞ് നടി മാഹി ഗില്‍

  വളരെ കുറച്ച് ചോദ്യങ്ങള്‍ക്ക് മാത്രമാണ് ജാസ്മിന്‍ ഉത്തരം നല്‍കിയത്. അതില്‍ താരത്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് മുതല്‍ ഡേറ്റിങ്ങ് ലൈഫിനെ കുറിച്ച് വരെ ഉണ്ടായിരുന്നു. 'നിലവില്‍ തന്റെ ശരീരഭാരം അമ്പതിനും അമ്പത്തിരണ്ട് കിലോയ്ക്കും ഇടയിലാണ്. പൊക്കം 158 സെന്റിമീറ്ററണെന്നും ജാസ്മിന്‍ പറയുന്നു.

  ഇതിനിടയില്‍ ബിഗ് ബോസിലെ സഹമത്സരാര്‍ഥിയായ ദില്‍ഷ പ്രസന്നന്‍ ജാസ്മിനോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടിരുന്നു. ഓക്കെ ദില്‍ഷ, മുന്‍പേ വാ പാട്ട് ആയാലോ? അത് സെറ്റല്ലേ', എന്ന് ജാസ്മിന്‍ തിരിച്ച് ചോദിക്കുന്നു. ജാസ്മിന്റെ പ്രതികരണം ദില്‍ഷയും ഷെയര്‍ ചെയ്തിരിക്കുകയാണ്.

  Also Read: ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്; ചോദ്യത്തിന് ഫഹദ് നൽകിയ മറുപടി ഇങ്ങനെ!

  അടുത്ത ചോദ്യം ജാസ്മിന്റെ ഡേറ്റിങ് ലൈഫിനെ കുറിച്ചായിരുന്നു. 'തന്റെ ഡേറ്റിങ് ലൈഫ് ഒരു തേഞ്ഞ അവസ്ഥയാണെന്ന് പറയാം. നിലവില്‍ ഞാന്‍ ആരെയും കാണുന്നില്ല. ബാംഗ്ലൂരിലുള്ള ആളുകള്‍ എന്നെ വല്ലോ പപ്പിലൊക്കെ കാണാന്‍ സാധ്യതയുണ്ട്. പിന്നെ നടുവേദന ഇപ്പോഴും നന്നായി ഉണ്ട്. ഫിസിയോ ചെയ്തിട്ടും ഒരു കാര്യവുമില്ലെന്നും', ജാസ്മിന്‍ പറഞ്ഞു.

  Also Read: ഒന്നിനും നിർബന്ധിക്കാൻ പറ്റില്ല, ഐസ്ക്രീം കഴിക്കാൻ പോലും; അവളങ്ങനെയാണ്: വിഘ്നേശ് ശിവന്റെ വാക്കുകൾ

  ഏറ്റവും കൂടുതലായി തന്നോട് ആളുകള്‍ ചോദിക്കുന്ന പൊതുവായ ചോദ്യങ്ങള്‍ക്കും താരം മറുപടി പറഞ്ഞിരുന്നു. 'നിമിഷയെയാണോ റിയാസിനെയാണോ ജാസ്മിന് കൂടുതല്‍ ഇഷ്ടമെന്നാണ് ഭൂരിഭാഗം ചോദ്യങ്ങളും. അതില്‍ സംശയമൊന്നുമില്ല. നിമിഷയോടാണ് ഇഷ്ടം കൂടുതല്‍. എന്ന് കരുതി റിയാസിനോട് സ്‌നേഹം കുറവാണെന്നല്ല. അടുത്ത ചോദ്യം നിമിഷയെയാണോ സിയാലോയെ ആണോ കൂടുതലിഷ്ടമെന്നതാണ്. അത് സിയാലോ ആണ്.

  പിന്നെ സുഖമാണോന്ന് ചോദിക്കുന്നവരോട് എനിക്ക് സുഖമാണ്. ഇപ്പോള്‍ ഞാന്‍ ബാംഗ്ലൂരിലാണുള്ളത്. ഈ മാസം അവസാനം തന്നെ കൊച്ചിയിലേക്ക് വരും' തുടങ്ങി നിരവധി മറുപടികളാണ് ചെറിയ വീഡിയോയിലൂടെ ജാസ്മിന്‍ പങ്കുവെച്ചത്.

  ബിഗ് ബോസിലൂടെയാണ് ജാസ്മിന്‍ നിമിഷയോടും റിയാസിനോടും സൗഹൃദം സ്ഥാപിക്കുന്നത്. പുറത്ത് വന്ന ആദ്യത്തെ കുറച്ച് മാസങ്ങള്‍ മൂവരും ഒരുമിച്ച് യാത്ര പോവുകയും അവധി ദിവസങ്ങള്‍ ആഘോഷിക്കുകയുമൊക്കെ ചെയ്തിരുന്നു. നിലവില്‍ മൂന്നാളും അവരുടെ ജോലി മേഖലകളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. എന്തായാലും മൂന്ന് പേരും വീണ്ടും ഒരുമിച്ചെത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ജാസ്മിൻ്റെ പോസ്റ്റുകൾക്കും വീഡിയോസിനും ഇക്കാര്യം ആവശ്യപ്പെട്ടുള്ള കമൻ്റുകളാണ് കൂടുതലും.

  English summary
  Bigg Boss Malayalam 4 Fame Jasmine Opens Up About Her Dating Life And Riyas-Nimisha, Q/A Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X