'രണ്ടാഴ്ചയ്ക്കുശേഷം ലക്ഷ്മിപ്രിയ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്, അവളുടെ ക്ഷമ സമ്മതിച്ചു'; ഭർത്താവ് ജയേഷ്!

ബിഗ് ബോസ് മലയാളം നാല് ഗ്രാൻഡ് ഫിനാലെയിൽ എത്തി നിൽക്കുകയാണ്. ആറ് മത്സരാർത്ഥികളും ആവേശത്തിലാണ്. അവരെപ്പോലെ അവരുടെ കുടുംബാംഗങ്ങളും അവരുടെ നേട്ടങ്ങളിലും കഠിനാധ്വാനത്തിലും അഭിമാനിക്കുന്നു.

ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ മൂന്നിന് നടക്കും. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ക്ക് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവ് തെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാർഥികളിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയാണ് കപ്പുയർത്തുക.

ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാർഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ്.

അവസാന റൗണ്ടിൽ പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വർ​ഗീസ്, സൂരജ്, ബ്ലെസ്ലി, ലക്ഷ്‍മി പ്രിയ, ദിൽഷാ പ്രസന്നൻ, റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.

താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, പ്രജോദ് കലാഭവൻ, നോബി , വീണ നായർ, ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ഡാൻസുകളും ചലച്ചിത്ര പിന്നണി ഗായകരായ സയനോര ഫിലിപ്പ്, ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വർ​ഗീസ് എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കുശേഷം ലക്ഷ്മിപ്രിയ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്

കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഏഷ്യാനെറ്റിൽ ജൂലൈ മൂന്ന് ഞായറാഴ്‍ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്.

ഇപ്പോൾ ഫൈനലിസ്റ്റുകളിൽ ഒരാളയ ലക്ഷ്മിപ്രിയയെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഇപ്പോൾ ലക്ഷ്മി പ്രിയയുടെ ഭർത്താവും അറിയപ്പെടുന്ന പരസ്യ ചിത്ര നിർമാതാവും ഗായകനുമായ ജയേഷ് ഭാര്യയുടെ ബി​ഗ് ബോസ് യാത്രയെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

'ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു. അവളിൽ ഇത്രയും ക്ഷമയുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.'

ക്ഷമ സമ്മതിച്ചു

'100 ദിവസത്തോളം വീട്ടിൽ ​ഗെയിം കളിച്ച് നിൽക്കുന്നത് ശരിക്കും ഒരു നേട്ടമാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അവൾ തിരിച്ചുവരുമെന്നാണ് ഞാൻ കരുതിയത്. അവളോട് ഒരുപാട് സ്നേഹമുണ്ട്. മാത്രമല്ല അവൾ പിടിച്ചുനിന്നതിൽ എനിക്ക് അഭിമാനമുണ്ട്.'

അവളുടെ വ്യക്തിത്വത്തിൽ നിന്നുകൊണ്ട് ഉയർന്ന നിലവാരമുള്ള ഗെയിം കളിച്ചു. അവൾക്ക് അഭിനന്ദനങ്ങൾ ജയേഷ് പറഞ്ഞു. ലക്ഷ്‌മിയോട് ബി​ഗ് ബോസിൽ പങ്കെടുക്കാൻ നിർദേശിച്ചത് ഞാനായിരുന്നു.'

'അവസരം ഉപയോ​ഗപ്പെടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ മകളെ പരിപാലിക്കാമെന്ന് ഞാൻ ഉറപ്പ് നൽകി. 6 വയസുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത് വലിയ കാര്യമാണ്.'

ബി​ഗ് ബോസിലേക്ക് അയച്ചത് ഞാൻ

'മകൾ മാതു ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അവൾ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കാറുണ്ട്. ലക്ഷ്മി ഷൂട്ടിംഗിന് പുറത്താണെന്നാണ് ഞാൻ അവളോട് പറഞ്ഞിരിക്കുന്നത്.'

'മാതുവിന് അമ്മയെ കാണാൻ ഞാൻ ലൊക്കേഷനിൽ സിസിടിവി കാമറ വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. മകൾ എപ്പോഴും ലക്ഷ്മിയുടെ ചിത്രം ചുംബിക്കും. അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും.'

'ഷോയിൽ നൽകിയ ടാസ്‌ക്കുകളിൽ എനിക്ക് മതിപ്പില്ല. വ്യക്തിത്വവും ചൈതന്യവും കൊണ്ട് ഗെയിം അതിജീവിക്കാൻ കഴിഞ്ഞ വ്യക്തിയായിരിക്കണം ഈ ഷോയിൽ കിരീടമണിയേണ്ടത്.'

വോട്ടുകൊണ്ട് ഒരാളെ അളക്കാൻ കഴിയുമോ?

'സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ഒരു സംവാദം, അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടം തുടങ്ങിയ ​ഗെയിമിന്റെ ഭാ​ഗമായി വേണമെന്ന് തോന്നിയിരുന്നു. പരമാവധി വോട്ട് നേടുന്ന ഒരാളെ എങ്ങനെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് യോജിപ്പില്ല.'

ശാരീരികമായ ഒരു ജോലിയിൽ പരാജയപ്പെടുന്നതോ പോയിന്റ് നേടാത്തതോ ഒരാളെ ദുർബലനായ മത്സരാർഥിയായി കണക്കാക്കാനുള്ള മാനദണ്ഡമാണോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിആർ പ്രചാരണങ്ങൾ വളരെ സജീവമായതിനാൽ വോട്ടുകൾ വഴിമാറി പോകുന്നുണ്ട്' ജയേഷ് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X