For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പതിനേഴാം വയസിൽ കുഴിച്ച് മൂടിയ സ്വപ്നങ്ങളുടെ പുനർജന്മം'; ഓർമകൾ പൊടി തട്ടിയെടുത്ത് ബി​ഗ് ബോസ് താരം ശാലിനി!

  |

  പല മേഖലകളിലുള്ള തങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് മികച്ചൊരു ബ്രേക്കിനുവേണ്ടി കാത്തിരിക്കുന്ന ഇരുപതോളം പേർ ഒന്നിച്ചെത്തിയ മത്സരമായിരുന്നു ബി​ഗ് ബോസ് സീസൺ ഫോർ. ബിഗ് ബോസ് മലയാളത്തിന്‍റെ നാലാം സീസണിൽ വന്ന ചില പുതുമുഖങ്ങളിൽ ഒരാളായിരുന്നു അവതാരകയും നടിയും മോഡലുമായ ശാലിനി നായര്‍.

  പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  വിജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിന് പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്.

  അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ടെന്ന് മാത്രമല്ല... ആ മേഖലയോട് അതീവ താല്‍പര്യവുമുണ്ട് ശാലിനിക്ക്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  ബി​ഗ് ബോസ് വീട്ടിൽ അധിക നാൾ‌ നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു. ബി​ഗ് ബോസ് സീസൺ ഫോർ പോലെ ഓളം സൃഷ്ടിച്ച മറ്റൊരു സീസണുമില്ല. സീസൺ ഫോർ അവസാനിച്ചിട്ടും ഇപ്പോഴും ഷോയിലെ മത്സരാർഥികളും അവരുമായി ബന്ധപ്പെട്ട വിശേഷങ്ങളും ലൈവായി തുടരുകയാണ് പ്രേക്ഷകർക്ക് ഇടയിൽ.

  പതിനേഴ് പേർ ആദ്യ ദിവസവും മറ്റ് മൂന്ന് പേർ പല ഇടവേളകളിൽ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് പോയിയുമാണ് നാലാം സീസണിൽ മത്സരിച്ചത്. സീസൺ ഫോർ അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് ശാലിനി നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

  'ചില ഓർമ്മകൾ ഇടക്കൊന്ന് പൊടി തട്ടി എടുക്കുന്നത് നല്ലതല്ലേ.. ഒരു കുഞ്ഞു ഫ്ലാഷ് ബാക്ക്.. ചിങ്ങ മാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച കുട്ടി... ഗവണ്മെന്റ് ഉദ്യോഗം ണ്ട് ജാതകത്തില്.... അന്നത്തെ എംബ്രാന്തിരി ഗണിച്ച് നോക്കി പറഞ്ഞതാത്രേ... പലകേല് കണ്ട യോഗൊന്നും ഇണ്ടായില്ല്യ ജാതകക്ക്.'

  'പക്ഷെ എവിടെയോ ഒരു തിരി നാളം അണയാതെ ഉണ്ടെന്ന പ്രതീക്ഷയിൽ അവൾ തുഴഞ്ഞുകൊണ്ടേയിരുന്നു. അര മണിക്കൂർ നേരമുള്ള ഒരു ചെറിയ പ്രോഗ്രാമിന് അവസരം ചോദിച്ച് വിളിച്ചവൾക്ക് കിട്ടിയത് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര വലിയ അവസരമായിരുന്നു. ഒരിക്കലെങ്കിലും തലയുയർത്തി പിടിച്ച് നിൽക്കാനുള്ള അവസരം.'

  'പതിനേഴ് വയസിൽ കുഴിച്ച് മൂടേണ്ടി വന്ന സ്വപ്നങ്ങളുടെ പുനർജന്മം.... തന്നിലൂടെ കുഞ്ഞും കുടുംബവും കൂടപ്പിറപ്പും രക്ഷപ്പെടാൻ പോവുന്നതിന്റെ സന്തോഷം. എല്ലാം മുറുകെ ചേർത്ത് പിടിച്ച് പെട്ടി എടുത്ത് യാത്ര തിരിച്ചു.'

  'നമ്മൾ നമ്മളായി നിൽക്കേണ്ടത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ. സ്വപ്‌നങ്ങളുടെ ഭാരം താങ്ങിയുള്ള യാത്രക്കിടയിൽ വന്ന് ചേർന്ന ഭാഗ്യം കൈ വഴുതി വീണുപോയി. പക്ഷെ അതും ഒരു പാഠമായിരുന്നു.'

  'ഇനി ഒരു ശാലിനി നിങ്ങളിൽ നിന്നുണ്ടാവുമെങ്കിൽ തരാൻ ഒരേ ഒരു ഉപദേശം മാത്രം നിങ്ങൾ നിങ്ങളായിരിക്കേണ്ടത് നിങ്ങളിൽ മാത്രമാവണം. മുഖം മൂടി നല്ലതാണ് പല കാഴ്ചകളേയും കണ്ണുകളേയും മറക്കാൻ... അതേസമയം ഞാനിപ്പോൾ ഹാപ്പിയാണ്.'

  'കരുതലും കരുത്തും തന്ന് കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി' ശാലിനി കുറിച്ചു. ബി​ഗ് ബോസിന് ശേഷം സ്റ്റേജ് ഷോകളും ടെലിവിഷൻ പ്രോ​ഗ്രാമുകളുമെല്ലാമായി ശാലിനി തിരക്കിലാണ്. സീസൺ ഫോറിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam 4: Shalini Nair latest social media post about her bigg boss memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X