അമ്മ മരിച്ച് പുലർച്ചെ അവനെന്നെ വിളിച്ചു; അമ്മേയെന്ന വിളി എന്നെ വല്ലാതാക്കി; സാ​ഗറിനെക്കുറിച്ച് മനീഷ

ബി​ഗ് ബോസ് അഞ്ചാം സീസണിൽ ആദ്യ ദിവസങ്ങളിൽ തന്നെ വാശിയേറിയ മത്സരം നടന്ന് കൊണ്ടിരിക്കുകയാണ്. ആദ്യ എപ്പിസോഡിൽ തന്നെ വഴക്ക്, ബഹളം തുടങ്ങിയവയെല്ലാം ബി​ഗ് ബോസിൽ സംഭവിച്ചു. മത്സരാർത്ഥികളിൽ ഭൂരിഭാ​ഗം പേരും തുടക്കത്തിലേ വീറും വാശിയും കാണിക്കുന്നവരാണെന്ന് പ്രേക്ഷകർ പറയുന്നു. അഖിൽ മാരാർ, മനീഷ, വൈബർ ​ഗുഡ് ദേവു, വിഷ്ണു ജോഷി, മിഥുൻ, റെനീഷ, ​ഗോപിക തുടങ്ങിയവരെല്ലാം തുടക്കത്തിലേ മികച്ച മത്സരം കാഴ്ച വെച്ചു.

ശാരീരികമായ വഴക്കിലേക്ക് വരെ പോകാവുന്ന ടാസ്കാണ് ഇപ്പോൾ മത്സരാർത്ഥികൾക്ക് കൊടുത്തിരിക്കുന്നത്. നോമിനേഷനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഈ ടാസ്കിൽ കഴിവിന്റെ പരാമാവധി എല്ലാവരും ശ്രമിക്കുന്നുണ്ട്. മത്സരാർത്ഥികളിൽ ഭൂരിഭാ​ഗം പേരും നേരിട്ട് പരിചയമില്ലാത്തവരാണ്. എന്നാൽ ചിലർക്ക് നേരത്തെ തന്നെ അടുത്തറിയാം. മനീഷ കെഎസ്, സാ​ഗർ സൂര്യ എന്നിവർ കുറച്ച് വർഷങ്ങളായി അടുത്തറിയുന്നവരാണ്. തട്ടീം മുട്ടീം എന്ന സീരിയലിൽ അമ്മയും മകനുമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്.

ബി​ഗ് ബോസിലെത്തിയ ശേഷം ഇരുവരും ഒരുമിച്ച് നിൽക്കുമോ എന്ന് പ്രേക്ഷകർ നോക്കിയിരുന്നു. എന്നാൽ​ ബി​ഗ് ബോസ് ​ഷോയെ മനസ്സിലാക്കിയാണ് ഇരുവരും വീട്ടിനുള്ളിൽ പെരുമാറുന്നത്. മുൻ പരിചയം വെച്ച് വീട്ടിൽ ​ഗ്രൂപ്പ് തിരിയാനൊന്നും രണ്ട് പേരും നിന്നില്ല. തങ്ങളുടേതായ രീതിയിൽ രണ്ട് പേരും വീട്ടിൽ മുന്നേറുന്നു. കഴിഞ്ഞ ദിവസം തങ്ങൾക്കീ വീട്ടിൽ ആരെയാണ് കൂടുതൽ മനസ്സിലായതെന്ന പറയാൻ മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് ടാസ്ക് നൽകിയിരുന്നു.

Maneesha

മനീഷ സാ​ഗറിന്റെ പേര് പറയുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ ജുനൈസിനെയാണ് തനിക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റിയതെന്നാണ് മനീഷ വ്യക്തമാക്കിയത്. കുറച്ച് വർഷങ്ങൾ ഒരുമിച്ച് സീരിയൽ ചെയ്തിട്ടും സാ​ഗറിനെ മനസ്സിലായില്ലേയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഇപ്പോഴിതാ സാ​ഗറിനെ പറ്റി മനീഷ വീട്ടിലെ മറ്റം​ഗങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സാ​ഗറിന്റെ അമ്മ രണ്ട് വർഷം മുമ്പ് മരണപ്പെട്ടതാണ്. ഇതേക്കുറിച്ചാണ് മനീഷ സംസാരിച്ചത്.

'അവന്റെ അമ്മയ്ക്ക് എന്റെ പ്രായമാണ്. തട്ടീം മുട്ടീയുമിൽ ഞാനും അവനും അമ്മയും മകനുമാണല്ലോ. എന്നെ കണ്ട് അന്ന് മുതൽ ഈ നിമിഷം വരെ അവനെന്നെ അമ്മയെന്നാണ് വിളിച്ചത്. മരിച്ച ദിവസം അന്ന് വെളുപ്പിന് മൂന്ന് മണിയായപ്പോൾ അവന്റെ കോൾ വന്നു. എന്തോ പ്രശ്നം അവനുണ്ടെന്ന് തോന്നി. ഫോണിൽ അവൻ അമ്മേ എന്ന് വിളിച്ചു. ഞാൻ ഭയങ്കര ഇമോഷണലാണ്'

'എനിക്കങ്ങ് വല്ലാതെയായി. അമ്മേ എന്ന് വിളിക്കാനുള്ള ആ​ളില്ല എന്ന ബോധം ഉള്ളിൽ കിടക്കുമ്പോൾ അമ്മേയെന്ന് വിളിച്ചാൽ മതിയെന്ന് തോന്നി ഒരാളോട്. എന്താ മോനെ എന്ന് ചോദിച്ചു ഞാൻ. എനിക്ക് അമ്മേയെന്ന് വിളിക്കാൻ തോന്നി, അത് കൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞു,' മനീഷയുടെ വാക്കുകളിങ്ങനെ. ബി​ഗ് ബോസിലെ സ്ത്രീകളെല്ലാം കൂടിയിരുന്ന് സംസാരിക്കവെയാണ് മനീഷ ഇതേപറ്റി സംസാരിച്ചത്.

 Maneesha KS, Sagar Surya

ഇതേക്കുറിച്ച് പ്രേക്ഷകരിൽ നിരവധി പേർ കമന്റ് ചെയ്തു. ഇത്രയും സ്നേഹത്തിലുള്ളവർ ഇനി ബി​ഗ് ബോസിൽ അടിച്ച് പിരിയുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. വരും ദിവസങ്ങളിലെ ​ഗെയ്മുകളിൽ രണ്ട് പേരും വഴക്കിടാനുള്ള സാഹചര്യമുണ്ടാവും. അത്തരത്തിലുള്ള ടാസ്കുകളാണ് തുടക്കം മുതലേ ബി​ഗ് ബോസിലുള്ളത്. അതേസമയം സെന്റിമെന്റുകൾക്കപ്പുറത്ത് ഇത്തവണ മിക്ക മത്സരാർത്ഥികളും ​ഗെയ്മിനെ അതേ മത്സര ബുദ്ധിയോടെ എടുക്കുന്നവരാണെന്ന് പൊതുവെ അഭിപ്രായമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X