ടോക്‌സിക്' ആയ ഒരാളെ ടാര്‍ഗറ്റ് ചെയ്യുന്നു! ബിഗ് ബോസിലെ രാജാവുണ്ടാകുന്നതിനെ പറ്റി വൈറലാകുന്ന കുറിപ്പ്

ശക്തനായവര്‍ ഇല്ലാതെ ഗെയിം മോശമായി മാറുകയാണെന്ന ആരോപണം ബിഗ് ബോസിനുണ്ട്. എന്നിരുന്നാലും ഉള്ളില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും പുറത്ത് വലിയ രീതിയിലാണ് ചര്‍ച്ചയായി മാറുന്നത്. അതേ സമയം ബിഗ് ബോസിലെ രാജാക്കന്മാരെ പറ്റിയുള്ള രസകരമായൊരു എഴുത്താണ് ഇപ്പോള്‍ വൈറലാവുന്നത്.

കഴിഞ്ഞ ഓരോ സീസണുകളിലും ഒരാള്‍ രാജാവായി മുദ്രകുത്തപ്പെടാറുണ്ട്. ആദ്യം സാബുമോന്‍ ആണെങ്കില്‍ പിന്നീട് രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, ഏറ്റവുമൊടുവില്‍ അഖില്‍ മാരാരിലെത്തി നില്‍ക്കുന്നു. പുതിയ സീസണിലെ മത്സരാര്‍ഥികളില്‍ രാജാവ് ആകാന്‍ സാധ്യതയിപ്പോഴുള്ളത് ജിന്റോയ്ക്കാണ്. കാരണം തുടക്കത്തിലെ ശക്തരായി ഉണ്ടായിരുന്നവരെല്ലാം പുറത്തായി.

bb-kings

സത്യത്തില്‍ സഹമത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ഇങ്ങനൊരു രാജാവിനെ ഉണ്ടാക്കുന്നതെന്നാണ് ബിഗ് ബോസ് നിരീക്ഷകനായ ഒരാള്‍ പറയുന്നത്. ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കളിയാക്കിയും ഒരാളെ രാജാവായി പുറംലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനെ പറ്റി എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ബിഗ് ബോസ് മലയാളത്തില്‍ എങ്ങനെയാണ് ഒരാള്‍ രാജാവ് ആകുന്നത്? ഷോ തുടങ്ങുമ്പോള്‍ തന്നെ പുരോഗമനം പ്രൊമോട്ട് ചെയ്യുന്ന ആളുകള്‍ എല്ലാം കൂടെ ഗ്രൂപ്പ് ആയിട്ട്, അവിടെ ഉള്ളവരില്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പറയുന്ന, 'ടോക്‌സിക്' ആയ ഒരാളെ ടാര്‍ഗറ്റ് ചെയ്യുന്നു.

അയാളെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കളിയാക്കിയും തെറി വിളിച്ചും അസഭ്യം പറഞ്ഞും, അവര്‍ അയാളില്‍ ആരോപിച്ച ടോക്‌സിസിറ്റിയുടെ പത്തിരട്ടി ഇവര്‍ തന്നെ അയാളുടെ മേല്‍ തീര്‍ക്കുന്നു.

ഇത് കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു സംശയം തോന്നും.. ' ശെടാ! ഇയാളെ കുറിച്ചു ഇവര്‍ ഇത്രയും നാള്‍ പറഞ്ഞ മോശം കാര്യങ്ങള്‍ തന്നെ അല്ലെ, ഇവര്‍ കൂട്ടംകൂടി അയാളോട് ചെയ്യുന്നത്. ഇവരും അയാളും തമ്മില്‍ പിന്നെ എന്താ വ്യത്യാസം.'

ഹൗസിന്റെ ഉള്ളില്‍ ഉള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുമ്പോള്‍, അയാളിലെ നന്മയും ഗെയിമും ഒക്കെ കണ്ടിട്ട്, പുറത്തുള്ള ഒരു ചെറിയ വിഭാഗം പ്രേക്ഷകര്‍ക്ക് അയാളെ ഇഷ്ടപ്പെട്ടു തുടങ്ങും. അയാളെ എതിര്‍ക്കുന്നവരുടെ ഫാന്‍സ്, ഈ ചെറിയ പ്രേക്ഷക വിഭാഗത്തെ ചാപ്പ കുത്താനും അവരും ടോക്‌സിക് ആണെന്ന് ആരോപിക്കാനും തുടങ്ങും.

bb-kings

ഇത് കണ്ടോണ്ടിരിക്കുന്ന നിഷ്പക്ഷരായ ആളുകള്‍, ക്രൂശിക്കപ്പെടുന്ന ആളിന്റെകൂടെയും അയാളെ സപ്പോര്‍ട്ട് ചെയുന്നതിന്റെ പേരില്‍ വേട്ടയാടപെടുന്നവരുടെയും കൂടെ കൂടും. ഇതില്‍ അസ്വസ്ഥരാവുന്ന കൂട്ടങ്ങള്‍, ഇയാളുടെ ഫാന്‍സിനെ എല്ലാം പിആര്‍ എന്ന പേരില്‍ വീണ്ടും മുദ്രകുത്താനും ഒറ്റപ്പെടുത്താനും തുടങ്ങും.

എന്നിട്ട് അകത്തുള്ള ഒറ്റയാള്‍ പോരാളിയെ, ഇവര്‍ തന്നെ കളിയാക്കി രായാവ് എന്ന് വിളിക്കാന്‍ തുടങ്ങും. ഓരോ പോസ്റ്റിന്റെ അടിയിലും കൊണ്ട് രായാവ് എന്ന് കമന്റ് ഇട്ട് വെറുപ്പിക്കാനും പരമാവധി അസഹിഷ്ണുത ഉണ്ടാകാനും ശ്രമിക്കും.

ഓരോ ദിവസം കഴിയുംതോറും അയാളുടെ ഗെയിം ഉള്ളില്‍ മെച്ചപ്പെടുകയും പുറത്തുള്ള അയാളുടെ പ്രേക്ഷക പിന്തുണ കൂടുകയും ചെയ്യും. ഓരോ ദിവസവും കണ്ടും കെട്ടും മടുത്ത രായാവ് വിളികള്‍, അയാളുടെ ഫാന്‍സ് തന്നെ സ്‌നേഹപൂര്‍വ്വം രാജാവ് എന്ന് മാറ്റും. പണ്ടത്തെ രായപ്പന്‍, രാജുവേട്ടന്‍ ആയതു പോലെ. നിങ്ങള്‍ കളിയാക്കിയ രായാവ്, പ്രേക്ഷകരുടെ മനസ്സിലെ രാജാവ് ആവും..' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

സ്വയം മണ്ടനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ജിന്റോയിപ്പോള്‍. ഇതോടെ സഹമത്സരാര്‍ഥികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞു. ശേഷം വീടിനകത്ത് ഒറ്റപ്പെട്ടത് പോലെ നടക്കുകയാണ് താരം. വൈകാതെ മുഴുവന്‍ പിന്തുണയും ജിന്റോയ്ക്ക് കിട്ടാനാണ് സാധ്യത.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X