ജാസ്മിന്റെ പൊറാട്ടുനാടകം തുറന്നു കാട്ടി നോറ! പെണ്‍പുലികളുടെ പൊട്ടിത്തെറിയ്ക്ക് കാരണമായ സംഭവമിങ്ങനെ

ബിഗ് ബോസിലെ പെണ്‍പുലികള്‍ തമ്മിലുള്ള വഴക്കും വാക്കേറ്റവുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം ടാസ്‌കിനിടയില്‍ വച്ചാണ് ജാസ്മിനും നോറയും അഭിപ്രായ വ്യത്യാസത്തിലൂടെ സംസാരിച്ച് തുടങ്ങുന്നത്. ജാസ്മിനെ പറ്റി നോറ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ ജാസ്മിന്‍ വഴക്കിനെത്തുകയായിരുന്നു.

ശേഷം ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. ഇമോഷണലി വീക്കാണെന്ന് പറഞ്ഞ് ജാസ്മിന്‍ നോറയെ പരിഹസിക്കുകയും നോറ അതിനുള്ള മറുപടി തിരികെ കൊടുക്കുകയുമൊക്കെ ചെയ്തു. സത്യത്തില്‍ ജാസ്മിന്‍ പറയുന്ന കാര്യങ്ങള്‍ ശരിക്കും അവളുടെ സ്വഭാവം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.

nora-jasmine

'ഇന്നലെ ബിഗ് ബോസ് ഹൗസില്‍ നടന്നൊരു സംഭവം ഒന്നു ചൂണ്ടിക്കാട്ടുന്നു. ബിഗ് ബോസ് ഒരു ടാസ്‌ക് കൊടുക്കുന്നു വൈകുന്നേരം. മൂന്ന് സ്റ്റിക്കറുകള്‍ വെച്ചുള്ള ടാസ്‌ക് ആണ് കൊടുത്തത് സപ്പോര്‍ട്ട്, ഇഗ്‌നോര്‍, ടാര്‍ഗറ്റ് ഇത് രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നങ്ങള്‍ ഉള്ള സ്റ്റിക്കറുകള്‍ എടുത്ത് ഓരോരുത്തരായി മൂന്നു പേരെ വിളിച്ച് ഓരോ സ്റ്റിക്കര്‍ ഒട്ടിക്കുക കാരണങ്ങള്‍ വ്യക്തമായി പറയുക ഇതായിരുന്നു ഇന്നലെ വൈകുന്നേരം കൊടുത്ത ടാസ്‌ക്.

ജാസ്മിന്‍ നൂറയെ വിളിക്കുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു. സ്റ്റിക്കര്‍ ഒട്ടിക്കുന്നു, പറഞ്ഞു വിടുന്നു. നോറ അപ്പോഴും ടാസ്‌കിനെ ടാസ്‌കായിട്ടാണ് കാണുന്നത്. എല്ലാവരും ടാസ്‌ക് കഴിഞ്ഞു പിരിഞ്ഞു പോകുന്നു. അപ്പോഴും നോറ അതിനെക്കുറിച്ച് സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.

എന്നാല്‍ നൂറയുടെ അവസരം ആ ടാസ്‌കില്‍ വന്നപ്പോള്‍ നൂറ ജാസ്മിനെ വിളിച്ചു സ്റ്റിക്കര്‍ ഒട്ടിക്കുകയും ജാസ്മിന്‍ ഗെയിമിന് വേണ്ടി കാണിക്കുന്ന പൊറോട്ട നാടകം എല്ലാം തുറന്നുകാട്ടിയപ്പോള്‍ ജാസ്മിന് അങ്ങ് കൊണ്ടു. ആ ടാസ്‌ക് കഴിഞ്ഞു, എല്ലാവര്‍ക്കും പിരിഞ്ഞു പോകാമെന്ന് പറഞ്ഞപ്പോള്‍ ജാസ്മിന്‍ നേരെ നോറയുടെ അടുത്തേക്ക് കലിതുള്ളി ചെല്ലുന്നു.

അപ്പോള്‍ അവിടെ ട്രിഗര്‍ ആയി സംസാരിക്കുന്നത് ജാസ്മിന്‍ ആണ്. എന്നിട്ട് ജാസ്മിന്‍ പറയുന്നു നീ ഇമോഷണലി വീക്കാണെന്ന്. ഇമോഷണലി വീക്ക് ആയി ഇവിടെ കരഞ്ഞു നടക്കുന്നത് നീയാണെന്ന് നോറയോട് പറയുന്നു. നൂറ തക്കതായ മറുപടിയും കൊടുക്കുന്നുണ്ട്.

ജാസ്മിനെ മോളെ നീ ഇമോഷണല്‍ വീക്ക് അല്ലേ? നിന്റെ ഒരു പൊറാട്ടു നാടകം ഞങ്ങള്‍ കണ്ടതാ. നിന്റെ വാപ്പ വിളിച്ച് നിനക്ക് പുറത്തെ വിവരങ്ങള്‍ തന്ന ദിവസം ഗാര്‍ഡന്‍ ഏരിയയില്‍ ഒരു ടാസ്‌ക് കഴിഞ്ഞു നീ ഇതേപോലെ അന്ന് ട്രിഗര്‍ ആയി. സോഫയില്‍ ഇരുന്ന് നീ പറഞ്ഞതാണ് ഞാന്‍ കമ്മിറ്റഡ് ആണ് ഗയ്‌സ് എന്നു പറഞ്ഞ് അലറി നിലവിളിച്ചത് ആരാടീ.

nora-jasmine

ജാസ്മിന്‍, നിന്റെയും ഗബ്രി എന്നു പറയുന്നവന്റെയും മുഖംമൂടി വലിച്ചു കീറിയത് നൂറയാണ്. നൂറാ നിനക്ക് ഒത്ത എതിരാളിയാണ് എന്ന് ജാസ്മിനെ നിനക്കറിയാം. നീ ചെയ്യുന്നതെല്ലാം ശരിയും മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്താല്‍ അത് നിനക്ക് കുറ്റവും അതെങ്ങനാ ജാസ്മിന്‍ നീ ചെയ്യുമ്പോള്‍ അതെല്ലാം ശരിയാക്കുന്നത്.

ഇനി ജാസ്മിന്‍ ഗബ്രിയേല്‍ നിങ്ങളുടെ കണ്ടകശനി തുടങ്ങിക്കഴിഞ്ഞു. പുറത്തു നിന്ന് വരുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ പുലിയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇനിയും ജാസ്മിനെ നീ ഇമോഷണല്‍ ട്രിഗര്‍ ആയി ഒരുപാട് നിലവിളിക്കാനുള്ളതാണ്, വരുന്ന ആഴ്ചകളില്‍ നമുക്ക് ജാസ്മിനെയും ഗബ്രിയേലിനെയും വലിച്ച് കീറുന്നത് കാണാം.

ജാസ്മിന്‍ നൂറയെ നോക്കി ഇന്നലെ ടാസ്‌ക് കഴിഞ്ഞു വലിച്ചു കീറുന്നത് പോലെ ഒരു ആക്ഷന്‍ കാണിച്ചത് ആരെങ്കിലും കണ്ടിരുന്നോ? ആ ആക്ഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് ജാസ്മിന്റെയും ഗബ്രിയുടെയും കാര്യത്തിലാണ്. ഇവള്‍ കാണിച്ച ആക്ഷന്‍ ഇവള്‍ക്ക് തന്നെ സംഭവിക്കാന്‍ പോകുന്നു. അപ്പോള്‍ പടച്ചോന്‍ ആരുടെ കൂടെയാണ്.

നൂറ നീ ഒരിക്കലും വിഷമിക്കേണ്ട. ജാസ്മിനുള്ള പണി പടച്ചോന്‍ കൊടുക്കുന്നുണ്ട്. നൂറ നിന്റെ പടച്ചോന്‍ നിന്റെ കൂടെയാണ്. നിനക്ക് ഇനി എല്ലാം കണ്ട് രസിക്കാം. നൂറാ ഓള്‍ ദ ബെസ്റ്റ്. ബിഗ് ബോസ് പറഞ്ഞതുപോലെ നൂറ നിങ്ങള്‍ ഒരു ശക്തയായ മത്സരാര്‍ത്ഥിയാണ്. ' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X